Image

കേരളാ നിയമ സഭയില്‍ ഇനി ഇടതു പെണ്‍വസന്തം ..

അനില്‍ പെണ്ണുക്കര Published on 19 May, 2016
കേരളാ നിയമ സഭയില്‍ ഇനി ഇടതു പെണ്‍വസന്തം ..
"പൊന്നരിവാള്‍ അമ്പിളിയില്‍ ..കണ്ണെറിയുന്നോളെ.." കേരള നിയമസഭയില്‍ ഇനി ഇടതു പെണ്‍ വസന്തം .ജയിച്ച എല്ലാ വനിതാ എം എല് എ മാരും ഇടതു പക്ഷത്തിന് . വീണ ജോര്‍ജ് (സിപിഐഎം­ആറന്‍മുള), കെ കെ ശൈലജ (സിപിഐഎം­കൂത്തുപറമ്പ്), പ്രതിഭാ ഹരി(സിപിഐഎം­കായംകുളം), അയിഷാ പോറ്റി (സിപിഐഎം­കാട്ടാരക്കര). ഗീത ഗോപി (സിപിഐ–നാട്ടിക), ഇ എസ് ബിജിമോള്‍ (സിപിഐ–പീരുമേട്), സി കെ ആശ (സിപിഐ–വൈക്കം) ജെ മേഴ്‌­സിക്കുട്ടിയമ്മ (സിപിഐഎം­കുണ്ടറ),എന്നിവരാണ് ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചു സഭയില്‍ എത്തിയത് .ഇത്തവണ യുഡിഎഫില്‍ നിന്ന് ഒമ്പതും എല്‍ഡിഎഫില്‍ നിന്ന് പതിനേഴും വനിതകള്‍ ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത് .യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല. എന്‍ഡിഎക്ക് സി കെ ജാനു അടക്കം എട്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും തോറ്റു. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. ഇരുവരും പരാജയപ്പെട്ടു.

ഇനി ഇവരില്‍ ആരൊക്കെ മന്ത്രിമാരാകും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല .വീണാ ജോര്‍ജിനെ മന്ത്രി ആക്കും എന്ന് ഓര്‍ത്തഡോക്‌സ് സഭ സഭയുടെ ജേര്‍ണല്‍ ആയ ഓര്ത്തഡോക്‌സ് ഹെരാല്ടില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട് .ചിലപ്പോള്‍ പീരുമേട് എം എല് എ യ്ക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കും .1957 മുതല്‍ ഇന്ന് വരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 97 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികള്‍ ആയിരുന്നു . 29 പേരാണ് കൊണ്‌ഗ്രെസ്സ് ഉള്‌പ്പെടുന്ന ചേരിയില്‍ നിന്ന് ജയിച്ച് നിയമ സഭയില്‍ എത്തിയത് . 1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച് ഒരു സ്വതന്ത്രയും സഭയിലെത്തി. കെ ആര്‍ സരസ്വതിയമ്മ. എന്തായാലും ഈ മന്ത്രി സഭയിലെ വനിതകള്‍ എല്ലാം തിളക്കമാര്‍ന്ന വിജയവുമായാണ് സഭയിലെത്തുക .
Join WhatsApp News
nadan 2016-05-19 19:18:04
Just a correction: Orthodox Herald is not a journal of Orthodox Sabha.  It is a private publication.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക