Image

കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം

Published on 19 May, 2016
കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം

 കേംബ്രിഡ്ജ്: യുകെയിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2016-17 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി അഡ്വ. ജോസഫ് ചാക്കോ (പ്രസിഡന്റ്), ബിജിലി ജോയി (വൈസ് പ്രസിഡന്റ്), വിവിന്‍ സേവ്യര്‍ (സെക്രട്ടറി), റാണി കുര്യന്‍ (ജോ. സെക്രട്ടറി), ഷിബി സിറിയക് (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി അനക്‌സ് ജസ്റ്റിന്‍ നെല്ലിക്കല്‍, ജോയി വള്ളവന്‍കോട്, ജോസഫ് ചെറിയാന്‍, സന്തോഷ് മാത്തന്‍, റിറ്റി കുര്യാക്കോസ്, വിന്‍സെന്റ് കുര്യന്‍ എന്നിവരെയും തെരഞ്ഞെടുത്തു. 

ഏപ്രില്‍ 23നു കേംബ്രിഡ്ജ് ഗ്രീന്‍ സ്‌കൂളില്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന വാര്‍ഷിക പൊതുയോഗത്തിലാണു പതിനൊന്നംഗ നിര്‍വാഹസമിതിയെ തെരഞ്ഞെടുത്തത്. ആഘോഷങ്ങള്‍ക്കും പൊതുയോഗത്തിനും മുന്‍ പ്രസിഡന്റ് റോബിന്‍ കുര്യാക്കോസ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക