Image

ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)

Published on 19 May, 2016
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
കേര­ള­ത്തില്‍ പ്രവ­ച­ന­ങ്ങള്‍ക്ക് അടി­വ­ര­യി­ട്ടു­കൊണ്ട് ഇടതു ജനാ­ധി­പ­ത്യ­മു­ന്ന­ണിക്ക് അനു­കൂ­ല­മായി തകര്‍പ്പന്‍ ജന­വിധി (91/47). ചരി­ത്ര­ത്തില്‍ ആദ്യ­മായി ഭാര­തീയ ജനതാ പാര്‍ട്ടിക്ക് ഒ. രാജ­ഗോ­പാ­ലി­ലൂടെ നേമത്ത് അക്കൗണ്ട് തുറ­ക്കാ­നായി. എല്ലാ കക്ഷി­കളും ഒന്നി­ച്ചെ­തിര്‍ത്തിട്ടും പൂഞ്ഞാ­റിലെ സീറ്റ് വന്‍ ഭൂരി­പ­ക്ഷ­ത്തോടെ (27,821) വീണ്ടും പിടി­ച്ചെ­ടു­ക്കാന്‍ പി.സി. ജോര്‍ജിനു കഴിഞ്ഞു. കോണ്‍ഗ്ര­സിനെ ഞെട്ടി­ച്ചു­കൊണ്ട് നാലു മന്ത്രി­മാര്‍ ഒന്നൊ­ന്നായി പരാ­ജയം രുചി­ച്ച­പ്പോള്‍ മത്സ­രി­ച്ച­തില്‍ ഭൂരി­ഭാഗം സീറ്റും നേടി­ക്കൊണ്ട് ഇന്ത്യന്‍ യൂണി­യന്‍ മുസ്ലിം ലീഗ് ശക്ത­മായി നില­യു­റ­പ്പിച്ചു. 2011ല്‍ യു.ഡി.എഫ് 73ഉം എല്‍.ഡി.എഫ് 67ഉം സീറ്റാണു നേടി­യി­രു­ന്നത്.

ഇട­തു­പ­ക്ഷത്ത് മുഖ്യ­മ­ന്ത്രി­പ­ദ­ത്തി­ലേക്കു നട­ന്ന­ടു­ക്കുന്ന പിണ­റായി വിജ­യന്‍ (72) ധര്‍മ­ടത്ത് വമ്പിച്ച ഭൂരി­പക്ഷം (36,958) നേടി­യ­പ്പോള്‍ വി.എസ്. അച്യു­താ­ന­ന്ദന്‍ മല­മ്പു­ഴ­യില്‍ ഭൂരി­പക്ഷം നേരിയ തോതില്‍ ഉയര്‍ത്തി (21,421). അവ­രോ­ടൊപ്പം തോമസ് ഐസക് (ആല­പ്പുഴ), സുരേ­ഷ്കു­റുപ്പ് (ഏറ്റു­മാ­നൂര്‍), ഇ.പി. ജയ­രാ­ജന്‍ (മട്ട­ന്നൂര്‍), കെ.കെ. ഷൈലജ (കൂത്തു­പ­റമ്പ്), എം. സ്വരാജ് (തൃപ്പൂ­ണി­ത്തുറ) തുട­ങ്ങി­യ­വരും പതി­ന്നാലാം നിയ­മ­സ­ഭ­യി­ലെത്തി. ഇതു­വരെ കേരളം 15 തെര­ഞ്ഞെ­ടു­പ്പു­ക­ളാണ് അഭി­മു­ഖീ­ക­രി­ച്ചത്. ഒരു­ത­വണ നിയ­മ­സഭ വിളി­ച്ചു­കൂ­ട്ടി­യ­തേ­യില്ല.

യു.ഡി.എഫില്‍ ഉമ്മന്‍ചാണ്ടി (പുതു­പ്പള്ളി), കെ.സി. ജോസഫ് (ഇരി­ക്കൂര്‍), തിരു­വ­ഞ്ചൂര്‍ രാധാ­കൃ­ഷ്ണന്‍ (കോട്ടയം), വി.കെ. ഇബ്രാ­ഹിം­കുട്ടി (കള­മ­ശേരി), കെ.എം. മാണി (പാലാ), പി.ജെ. ജോസഫ് (തൊടു­പുഴ), രമേശ് ചെന്നി­ത്തല (ഹരി­പ്പാട്), വി.എസ്. ശിവ­കു­മാര്‍ (തിരു­വ­ന­ന്ത­പുരം), അടൂര്‍ പ്രകാശ് (കോന്നി), കെ.പി. അനില്‍കു­മാര്‍ (വണ്ടൂര്‍), പി.കെ. കുഞ്ഞാ­ലി­ക്കുട്ടി (വേങ്ങര), എം.കെ. മുനീര്‍ (കോഴി­ക്കോട് സൗത്ത്), മഞ്ഞ­ളാം­കുഴി അലി (മല­പ്പുറം), പി.കെ. അബ്ദു­റബ് (തിരൂ­ര­ങ്ങാടി) എന്നി­വരും വിജയം കണ്ടു. ചെങ്ങ­ന്നൂ­രില്‍ പി.സി. വിഷ്ണു­നാഥും ആറ­ന്മു­ള­യില്‍ ടി. ശിവ­ദാ­സന്‍ നായരും യുഡി­എ­ഫിനു നഷ്ട­മായി. പക്ഷേ, അവ­രുടെ ശക്ത­നായ വി.ഡി. സതീ­ശന്‍ (പറ­വൂര്‍) കട­ന്നു­കൂടി.

പെരു­മ്പാ­വൂ­രില്‍ ജിഷ­യുടെ കൊല­പാ­തക കേസില്‍ അമ്മ­യുടെ ആരോ­പ­ണ­ത്തി­നി­ര­യായ സിപിഎം നിയ­മ­സ­ഭാംഗം സാജു പോളിനെ യുഡി­എ­ഫിലെ എല്‍ദോസ് കുന്ന­പ്പള്ളി കെട്ടു­കെ­ട്ടി­ച്ച­താണ് പ്രത്യേ­ക­ത­യു­ള്ളൊരു വിജയം. നിയ­മ­സ­ഭയെ അല­ങ്കോ­ല­പ്പെ­ടു­ത്തു­ന്ന­തില്‍ മുണ്ടു­മു­റു­ക്കി­യു­ടുത്തു നടമാ­ടിയ വി. ശിവന്‍കു­ട്ടിയെ നാട്ടു­കാര്‍ കൈവി­ട്ട­പ്പോള്‍ അതേ മേള­യില്‍ ഒപ്പം നിന്ന ഇ.എസ്. ബിജി­മോള്‍ പീരു­മേ­ട്ടില്‍ കഷ്ടിച്ചു കട­ന്നു­കൂടി. തൃശൂ­രില്‍ പത്മജ വേണു­ഗോ­പാ­ലിനെ തോല്പിച്ച സിപി­ഐ­യുടെ വി.എസ്. സുനില്‍കു­മാര്‍ ആണ് മറ്റൊരു താരം.

കേരളം കണ്ടി­ട്ടുള്ള ഏറ്റവും മികച്ച പാര്‍ല­മെ­ന്റേ­റി­യ­ന്മാ­രില്‍ ഒരാ­ളായ ഒ. രാജ­ഗോ­പാല്‍ (കേന്ദ്ര റെയില്‍വേ സഹ­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോള്‍ അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെ ഒരു­പാടു നല്ല കാര്യ­ങ്ങള്‍ നട­പ്പാ­ക്കിയ ആളാണ്) നേമത്ത് വിജ­യി­ച്ചു­കൊണ്ട് ഒരി­ക്കല്‍ക്കൂടി ദേശീ­യ­ശ്ര­ദ്ധ­യാ­കര്‍ഷിച്ചു. 86ലെത്തിയ അദ്ദേഹം ഇതു തന്റെ അവ­സാ­നത്തെ മത്സ­ര­മാ­യി­രി­ക്കു­മെന്നു പ്രഖ്യാ­പി­ച്ച­താണ്. ബിജെ­പി­യുടെ കൊടി­പി­ടി­ക്കാന്‍ സിനി­മാ­താരം സുരേഷ് ഗോപിയെ രംഗ­ത്തി­റ­ക്കി­യി­രു­ന്നെ­ങ്കിലും രാജ­ഗോ­പാല്‍ നേടിയ 8600ല്‍പരം വോട്ടിന്റെ ഭൂരി­പ­ക്ഷ­ത്തി­ല­ധി­കവും സ്വന്തം വ്യക്തി­പ്രാ­ഭ­വം­കൊണ്ടു നേടി­യ­താ­ണെ­ന്ന­തില്‍ സംശ­യ­മില്ല.

വട്ടി­യൂര്‍ക്കാ­വില്‍ മുന്‍ പാര്‍ല­മെന്റംഗം ടി.എന്‍. സീമയെ മൂന്നാം സ്ഥാന­ത്തേക്കു പിന്ത­ള്ളി­ക്കൊണ്ട് ബി.ജെ.പി പ്രസി­ഡന്റ് കുമ്മനം രാജ­ശേ­ഖ­രന്‍ സമാ­ഹ­രിച്ച വോട്ടു­കള്‍ പ്രതീ­ക്ഷ­കള്‍ക്ക­തീ­ത­മാ­യി­രുന്നു. കെ. മുര­ളീ­ധ­ര­നു­മായി ശക്ത­മായ മത്സരം നട­ത്താന്‍ കുമ്മ­ന­ത്തി­നായി. ""ഇവിടെ നില്‍ക്കു­ന്നതു വലിയ റിസ്കാ­യി­രി­ക്കു­മെന്ന് എന്റെ വീട്ടു­കാര്‍ തന്നെ പറ­ഞ്ഞ­താണ്. പക്ഷേ, ജനം എന്റെ­കൂടെ നിന്നു; നന്ദി­യുണ്ട്'' - ഫോട്ടോ­ഫി­നിഷ് വിജ­യ­ത്തെ­ക്കു­റിച്ചു മുരളി ആഹ്ലാദം പൂണ്ടു.

സിനി­മാ­താ­ര­ങ്ങ­ളില്‍ മുകേഷും (കൊല്ലം) കെ.ബി. ഗണേ­ഷ്കു­മാറും (പത്ത­നാ­പുരം) അനാ­യാസം ജയി­ച്ച­പ്പോല്‍ ജഗ­ദീഷും ഭീമന്‍ രഘുവും രാഷ്ട്രീ­യ­ത്തില്‍ താര­ങ്ങ­ള­ല്ലാ­തായി. ഒപ്പം, ബിജെപി ടിക്ക­റ്റില്‍ മത്സ­രിച്ച രാജ­സേ­നന്റെ പൊടി­പോലും കണ്ടില്ല. മാധ്യ­മ­പ്ര­തി­ഭ­ക­ളില്‍ നികേ­ഷ്കു­മാര്‍ അഴി­ക്കോട്ട് ഇഞ്ചോ­ടിഞ്ചു പോരാടി കെ.എം. ഷാജി­യോടു പരാ­ജയം വാങ്ങി­യ­പ്പോള്‍, ആറ­ന്മു­ള­യില്‍ വീണാ ജോര്‍ജ്, പ്രാമാ­ണി­ക­നായ കെ. ശിവ­ദാ­സന്‍ നായരെ തറ­പ­റ്റി­ച്ചു­കൊണ്ട് ശ്രദ്ധേ­യ­യായി. പറ­വൂ­രില്‍ മുന്‍ മുഖ്യ­മന്ത്രി പി.കെ. വാസു­ദേ­വന്‍ നായ­രുടെ മകള്‍ ശാരദാ മോഹ­നെ തോല്പിച്ച വി.ഡി. സതീ­ശനും, ഉദു­മ­യില്‍ കെ. സുധാ­ക­ര­നോടു പട­വെട്ടി ജയിച്ച സിറ്റിംഗ് എംഎല്‍എ കെ. കുഞ്ഞി­രാ­മനും ശ്രദ്ധി­ക്ക­പ്പെട്ടു. സി.കെ. നാണു ജയിച്ച വട­ക­ര­യില്‍ കെ.കെ. രമ 20,504 വോട്ടു പിടി­ച്ച­താണ് ഒഞ്ചി­യത്തെ കണ്ണീ­രിന്റെ ശക്തി.

കൊല്ലം, ആല­പ്പുഴ ജില്ല­ക­ളില്‍ യു.ഡി.എഫ് പാടേ തകര്‍ന്നു. ഈ തെര­ഞ്ഞെ­ടുപ്പ് ആര്‍.എസ്.പി.യുടെയും പുതു­തായി പൊട്ടി­മു­ളച്ച ജനാ­ധി­പത്യ കേരള കോണ്‍ഗ്ര­സി­ന്റെയും കഥ­ക­ഴിച്ചു. യു.ഡി.എഫിന്റെ കോട്ട­യാ­യി­രുന്ന വയ­നാട് കൈവി­ട്ടു­പോയി. മാന­ന്ത­വാ­ടി­യില്‍ പി.കെ. ജയ­ല­ക്ഷ്മിയും കല്‍പ്പ­റ്റ­യില്‍ ശ്രേയാം­സ്കു­മാറും പരാ­ജ­യ­പ്പെ­ട്ട­പ്പോള്‍ സി.കെ. ജാനു മത്സ­രിച്ച സുല്‍ത്താന്‍ബ­ത്തേ­രി­യില്‍ ടി.സി. ബാല­കൃ­ഷ്ണന്‍ ഒരി­ക്കല്‍ക്കൂടി യുഡി­എ­ഫിന്റെ മാനം കാത്തു.

എസ്­എന്‍ഡി­പി­യുടെ ആസ്ഥാ­ന­മായ കൊല്ലത്തും, അവര്‍ക്ക് അംഗ­ബ­ല­മുള്ള ആല­പ്പു­ഴ­യിലും തൃശൂ­രിലെ പോക്ക­റ്റു­ക­ളിലും മ­റ്റും ബിജെ­ഡി­എ­സിന് യാതൊരു സ്വാധീ­നവും പ്രക­ടി­പ്പി­ക്കാ­നാ­യില്ല. ഉദാ­ഹ­ര­ണ­ത്തിന്, കുമ­ര­കവും തിരു­വാര്‍പ്പും അട­ങ്ങിയ ഏറ്റു­മാ­നൂര്‍ മണ്ഡ­ല­ത്തില്‍ സുരേ­ഷ്കു­റു­പ്പാണ് ഉജ്വ­ല­വി­ജയം നേടി­യത്.

ഈ തെര­ഞ്ഞെ­ടു­പ്പില്‍ കണ്ട മറ­ക്കാ­നാ­വാത്ത ദൃശ്യ­ങ്ങ­ളി­ലൊന്ന് ആല­പ്പു­ഴ­യിലും വയ­നാ­ട്ടിലും പുതിയ വോട്ടര്‍മാരെ ആകര്‍ഷി­ക്കാന്‍ പ്ലാവിന്‍തൈ­കളും മറ്റു ഫല­വൃ­ക്ഷ­ത്തൈ­കളും പോളിംഗ് ദിവസം വിത­രണം ചെയ്തു എന്ന­താണ്. തൃക്കാ­ക്ക­ര­യില്‍ സെബാ­സ്റ്റ്യന്‍ പോളിനെ തോല്പിച്ച പി.ടി. തോമസ് വോട്ടെ­ടുപ്പു കഴി­ഞ്ഞ­യു­ടന്‍ മണ്ഡ­ല­ത്തി­ലു­ട­നീ­ള­മുള്ള പോസ്റ്റ­റു­കളും ഫ്‌ളെക്‌സ് ബോര്‍ഡു­കളും നീക്കി നഗരം ശുചി­യാക്കി മാതൃക കാട്ടി. എതി­രാ­ളി­യുടെ ബോര്‍ഡു­കളും അക്കൂ­ട്ട­ത്തില്‍ പെട്ടു­വെ­ന്നതു വേറെ കാര്യം.

പശ്ചി­മ­ബം­ഗാ­ളില്‍ മമ­ത­യുടെ തൃണ­മൂല്‍ കോണ്‍ഗ്രസ്, സിപിഎം- കോണ്‍ഗ്രസ് സഖ്യ­ത്തിന്റെ മോഹ­ങ്ങള്‍ കട­പു­ഴ­ക്കുകയും തമി­ഴ്‌നാ­ട്ടില്‍ ജയ­ല­ളി­ത­യുടെ എഐ­എ­ഡി­എംകെ ശക്ത­മായി നില­യു­റ­പ്പി­ക്കു­കയും ചെയ്ത­തോടെ കമ്യൂ­ണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യ­യില്‍ കേരളം മാത്ര­മാണ് ഇനി­യൊരു പിടി­വള്ളി. കേര­ള­ത്തില്‍ മന്ത്രി­സഭാ രൂപീ­ക­ര­ണ­ത്തി­നുള്ള ചര്‍ച്ച­കള്‍ക്കായി പാര്‍ട്ടി ജന­റല്‍ സെക്ര­ട്ടറി സീതാറാം യെച്ചൂ­രിയും മുന്‍ സെക്ര­ട്ടറി പ്രകാശ് കാരാട്ടും തിങ്ക­ളാഴ്ച എത്തി­ച്ചേരും. ""ഇനി­യെല്ലാം പാര്‍ട്ടി നിശ്ച­യി­ക്കും­പോലെ'' -വി.എസ്. അച്യു­താ­ന­ന്ദന്‍ അങ്ങ­നെ­യൊരു മുന്‍കൂര്‍ ജാമ്യ­മെ­ടു­ത്തി­ട്ടു­മുണ്ട്.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
പിണ­റാ­യി­യുടെ ചുവ­പ്പു­കോ­ട്ട­യില്‍ താമര വിരി­യിച്ച ഒ. രാജ­ഗോ­പാല്‍.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
ജന­നാ­യ­കര്‍ പിണ­റാ­യിയും വി.എസും.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
ജനവിധി മാനി­ക്കുന്നു: ഉമ്മന്‍ചാ­ണ്ടിയും കുഞ്ഞാ­ലി­ക്കു­ട്ടിയും.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
ഞാന്‍ പാവ­ങ്ങ­ളുടെ പട­ത്ത­ല­വന്‍: പൂഞ്ഞാ­റില്‍ പി.സി. ജോര്‍ജ്.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
താരോ­ദയം: മുകേഷും വീണാ ജോര്‍ജും.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
വട്ടി­യൂര്‍ക്കാ­വില്‍ ഫോട്ടോ ഫിനിഷ്: കെ. മുര­ളീ­ധ­രന്‍.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
വനി­ത­ക­ളുടെ ശബ്ദം: കെ.കെ. ഷൈലജ.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
തൃപ്പൂ­ണി­ത്തു­റ­യില്‍ കെ. ബാബു­വിനെ തറ­പ­റ്റിച്ച എം. സ്വരാജ്; വൈക്കത്തെ പുതു­മുഖം സി.കെ. ആശ.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
ഈ കട­ക്കെണിയില്‍നി­ന്നെ­ങ്ങനെ കര­ക­യറും: തോമസ് ഐസക്.
ഇടതു സുനാ­മി­യില്‍ കോണ്‍ഗ്രസ് കട­പു­ഴകി; ഒടു­വില്‍ കേര­ള­ത്തില്‍ താമര വിരിഞ്ഞു (കുര്യന്‍ പാമ്പാടി)
പുതു­വോ­ട്ടര്‍മാര്‍ക്ക് ഫല­വൃ­ക്ഷ­ത്തൈ­കള്‍: ആല­പ്പു­ഴ­യിലും വയ­നാ­ട്ടിലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക