Image

പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്‌

Published on 01 February, 2012
പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്‌
പാലക്കാട്: ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. രാവിലെ 6 മുതല്‍ 6 വരെയാണ് സമരം. കുടിശ്ശികയായ വേരിയബിള്‍ ഡി.എ. നല്‍കാത്ത ബസ്സുടമകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എ. രാധാകുമാരിയുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും ബസ്സുടമകളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എന്നാല്‍, ബുധനാഴ്ച നടത്താനിരുന്ന ഓട്ടോറിക്ഷാസമരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചതായി ജില്ലാ ഓട്ടോറിക്ഷ കോഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്കിനിറങ്ങുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക