Image

നാനാവതി കമ്മീഷനു മുന്നില്‍ മോഡി ഹാജരാകേണ്ടന്ന് കോടതി

Published on 01 February, 2012
നാനാവതി കമ്മീഷനു മുന്നില്‍ മോഡി ഹാജരാകേണ്ടന്ന് കോടതി
അഹമ്മദാബാദ്: 2002 ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡി നാനാവതി കമ്മീഷനു മുന്നില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. മോഡിയെ കമ്മീഷനു മുന്നില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ജനസംഘര്‍ഷ് മഞ്ച് എന്ന സംഘടന നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഈ സംഘടന ആവശ്യപ്പെട്ട പ്രകാരം മോഡിയേയും മറ്റ് ആറുപേരേയും ചോദ്യം ചെയ്യാനായി വിളിപ്പിക്കേണ്ടന്ന് 2009 സപ്തംബര്‍ 19ന് നാനാവതി കമ്മീഷന്‍ വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നരേന്ദ്രമോഡി, അന്നത്തെ ആഭ്യന്തരമന്ത്രി ഗോര്‍ധന്‍ സദാഫിയ, ആരോഗ്യമന്ത്രി അശോക്ഭട്ട് എന്നിവരുള്‍പ്പെടെ ആറുപേരെ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യണമെന്നാണ് ജനസംഘര്‍ഷ മഞ്ചിന്റെ ആവശ്യം.

ഹൈക്കടോതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംഘടനയുടെ അഭിഭാഷകന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക