Image

സിനി­മാ­ക്കാ­രു­ടെ പൊളി­റ്റി­ക്കല്‍ കേരളം (ജോര്‍­ജ് തു­മ്പ­യില്‍)

Published on 17 May, 2016
സിനി­മാ­ക്കാ­രു­ടെ പൊളി­റ്റി­ക്കല്‍ കേരളം (ജോര്‍­ജ് തു­മ്പ­യില്‍)
ചുട്ടു­പൊ­ള്ളുന്ന ഈ ഇല­ക്ഷന്‍ കാലം കേര­ള­ത്തില്‍ ചെല­വ­ഴി­ക്കാന്‍ കഴി­യാ­ത്ത­തിന്റെ ഒരു പച്ച പരി­ഭ­വപശ്ചാ­ത്ത­ല­ത്തി­ലാണ് ഈ കുറിപ്പ് എഴു­തു­ന്ന­ത്. അത് ആര് ജയി­ക്കു­മെന്നോ തോല്‍ക്കു­മെന്നോ അറി­യാ­നുള്ള ജിജ്ഞാസ കൊണ്ട­ല്ല. ആര് ജയി­ച്ചാ­ലെന്ത്? ജയി­ച്ചി­ല്ലെ­ങ്കി­ലെന്ത്­-കോ­രന് കഞ്ഞി കുമ്പി­ളില്‍ തന്നെയാണല്ലോ ഇന്നും. നേതാ­ക്ക­ളുടെ പര­സ്പ­ര­മുള്ള ചെളി വാരി­യെ­റി­യലും കുതി­കാല്‍വെട്ടും മൂക്കൊ­ലി­പ്പിച്ചു നില്‍ക്കുന്ന കുട്ടിയെ വാരി­യെ­ടുത്തു ഉമ്മ വയ്ക്കു­ന്നതും യോഗ്യ­ത­യി­ല്ലാ­ത്ത­വള്‍ ചാരിത്ര്യ പ്രസംഗം നട­ത്തു­ന്ന­തും... ഇതൊക്കെ മുഖ­ദാ­വില്‍ കണ്ട് ആസ്വ­ദി­ക്കാന്‍ പറ്റു­ന്നി­ല്ലല്ലോ എന്നോര്‍ത്തുള്ള പരി­ഭവം മാത്ര­മാ­ണ്. ഒരേ­യൊരു സമാ­ധാ­ന­മു­ള്ളത് സുനില്‍ ട്രൈസ്റ്റാറും കൂട്ടരും സ്വീക­ര­ണ­മു­റി­യില്‍ എത്തിച്ചു തരുന്ന തത്സ­മയ വാര്‍ത്ത­ക­ളും, ചിത്രം വിചി­ത്രം, തിരു­വാ.. എതിര്‍വാ..., നാടകമേ ഉലകം തുട­ങ്ങിയ പരി­പാ­ടി­കളും ഉണ്ടെ­ന്നു­ള്ള­താ­ണ്. ഇതി­നി­ട­യില്‍ കണ്ട കാര്യം ഇവിടെ പറ­യാതെ വയ്യ­. കാരണം സംഗതി ഇച്ചിര പൊളി­റ്റി­ക്‌സാ­ണ്. പൊളി­റ്റിക്‌സ് എന്നാല്‍ തട്ടു­പൊ­ളി­പ്പന്‍ സിനി­മാ­ക്കഥ പോലെയുള്ള ചറ­പറ പൊളി­റ്റി­ക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍...

രാഷ്ട്രീ­യവും സിനി­മയും ചക്ക­രയും തേങ്ങയും പോലെ ഇഴ­പി­രിഞ്ഞ് കിട­ക്കുന്ന തമി­ഴ്‌നാട് സംസ്ഥാ­ന­ങ്ങ­ളു­ണ്ടാ­വാം. പക്ഷേ കേരളം അങ്ങ­നെ­യ­ല്ല­ല്ലോ... തമി­ഴില്‍ രാ­ഷ്ട്രീ­യവും സി­നി­മ­യും ര­ണ്ടല്ല, എ­ന്നാല്‍ മ­ല­യാ­ള­ത്തില്‍ അ­തല്ല സ്ഥിതി. പ­ണ്ട് എങ്ങോ പ്രേം­ന­സീര്‍ സ്ഥാ­നാര്‍­ത്ഥി­യാ­യി തോ­റ്റ് തൊ­പ്പി­യി­ട്ട­തി­നു ശേ­ഷം മ­മ്മൂ­ട്ടിയും മോ­ഹന്‍­ലാലു­മൊന്നും ഈ പ­ണി­ക്ക് പോ­യി­ട്ടില്ല. ത­മി­ഴില്‍ എ­ങ്ങ­നെ­യു­മാ­യി­ക്കോ­ട്ടേ കേ­ര­ള­ത്തില്‍ ഭായി, ദേ ഞ­ങ്ങള്‍ ഇ­ങ്ങ­നെ­യാ­ണ് എ­ന്നാ­യി­രു­ന്നു ഇ­തുവ­രെ ചൊല്ല്. എ­ന്നാല്‍ ഇ­പ്പോള്‍ സംഗ­തി ഏ­താ­ണ്ട് മാറി­യ മ­ട്ടാ­ണ്.

ഇ­പ്പോള്‍ മൂ­ന്നു സിനി­മ താ­ര­ങ്ങള്‍ മ­ത്സ­രി­ക്കുന്നു. മു­കേഷ്, ജ­ഗ­ദീഷ്, ഭീ­മന്‍ ര­ഘു എ­ന്നി­വര്‍. എ­ന്നാല്‍ ഇ­വി­ടം കൊണ്ടും ഒ­തു­ങ്ങു­ന്നില്ല. കേ­ര­ള­ത്തി­ലെ നൂ­റി­ല­ധി­കം മ­ണ്ഡ­ല­ങ്ങ­ളില്‍ സു­രേ­ഷ് ഗോ­പി ഉ­മ്മന്‍­ചാ­ണ്ടി­യെ വാ­യില്‍ തോ­ന്നി­യ­തൊ­ക്കെ വി­ളി­ച്ച് പ്ര­ചാ­ര­ണ­ത്തി­നി­റ­ങ്ങി­യി­രി­ക്കുന്നു. പോ­രെ­ങ്കില്‍ സൂ­പ്പര്‍ താ­രം ഇ­പ്പോള്‍ ബി­ജെ­പി­യു­ടെ അ­നി­ഷേ­ധ്യ താ­ര­വു­മാണ്. സുരേഷ് ഗോപി­യോ­ടുള്ള കംപ്ലീറ്റ് ആരാ­ധ­നാ­ഭാ­വവും ഇതോടെ ബലൂണിന്റെ കാറ്റ് പോയി ചുക്കി ചുളഞ്ഞതു പോലെയായി­രി­ക്കു­ന്നുവെ­ന്നത് നഗ്ന­മായ സത്യ­മാ­ണ്. മു­കേ­ഷി­നും ജ­ഗ­ദീ­ഷിനും വേ­ണ്ടി സി­നി­മാ­പ്പ­ട ത­ന്നെ രം­ഗ­ത്തു­ണ്ട്. മുകേഷ് സ്ഥാനാര്‍ഥിയായതോടെ കൊല്ലത്തു പ്രചാരണത്തി­നു ര­മേഷ് പിഷാ­ര­ടിയും സുരാജ് വെഞ്ഞാറമൂടുമുണ്ടായിരു­ന്നു. മിക്ക വേദികളിലും സുരാജ് തകര്‍പ്പന്‍ പ്രസംഗം. മുകേഷേട്ടനെ നിങ്ങളെങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നു സുരാജ് കടുത്ത ആത്മാര്‍ഥയോടെ പറയുന്നു. ഇത്രയും സ്‌നേഹം കണ്ടപ്പോള്‍ പിഷാരടി അടുത്ത വേദിയില്‍ തന്റെ മനസ്സും തുറന്നു: മുകേഷ് ചേട്ടന്‍ സ്ഥാനാര്‍ഥിയായപ്പോത്തന്നെ ഏഷ്യാനെറ്റിലെ 'സെല്‍ മീ ദി ആന്‍സറി'ലേക്കു സുരാജ് വന്നു. ചേട്ടന്‍ എംഎല്‍എ ആയാല്‍ ഇനി വരാനിരിക്കുന്ന ടിവി ഷോ എല്ലാം പിടിക്കാം എന്നമട്ടി­ലാ­ണേ്രത സുരാജിന്റെ പ്രസം­ഗം. സിനി­മ സം­വി­ധാ­യ­കന്‍ രാ­ജ­സേ­നന്‍ ബി­ജെ­പി സ്ഥാ­നാര്‍­ത്ഥ­ി­യാ­യി മ­ത്സ­രി­ക്കു­ന്നു­ണ്ട്. ക്രി­ക്ക­റ്റ് താ­രം ശ്രീ­ശാ­ന്ത് സി­നി­മ ഷൂ­ട്ടിങ്ങും സ്ഥാ­നാര്‍­ത്ഥി­ത്വവും ഒ­രു­മി­ച്ച് കൊ­ണ്ടു പോ­വു­ക­യാണ്. കാസര്‍കോടുമുതല്‍ ഹരിപ്പാടുവരെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അക്ഷീണം പ്രചാരണത്തിനിറങ്ങിയിരിക്കുകയാണു സലിംകുമാര്‍. കെഎസ്‌­യു നേതാവായിരുന്ന ടിനി ടോമും എറണാകുളത്തു പ്രചാരണരംഗത്ത് ഓടിനടക്കുന്നു. കളമശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി.ഗോപകുമാറിനുവേണ്ടി വോട്ടുചോദിക്കാന്‍ നടന്‍ ജയറാം രംഗത്തു വന്നിരുന്നു. സുഹൃത്ത് എന്ന നിലയിലാണു വോട്ടുചോദിക്കുന്നതെന്നു കുന്നുകരയില്‍ നടത്തിയ യോഗത്തില്‍ ജയറാം പറഞ്ഞു. കവിയൂര്‍ പൊന്നമ്മയും ഗോപകുമാറിനു വോട്ടുചോദിക്കാന്‍ കുന്നുകരയിലെ യോഗത്തിലെത്തിയിരുന്നു.

ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക് ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച ബുക്കിന്റെ പ്രകാശനച്ചടങ്ങിനും പ്രചാരണത്തിനുമായി ആലപ്പുഴയില്‍ നടന്‍ മമ്മൂട്ടിയും എത്തി. ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയ്ക്കുവേണ്ടി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്‍ സുരേഷ് ഗോപി എംപിയും സംവിധായകന്‍ മേജര്‍ രവിയും എത്തിയിരു­ന്നു.

കെപിഎസി ലളിത ധര്‍മടത്തു വോട്ടുചോദിച്ചെത്തിയതു പിണറായി വിജയനെ ജയിപ്പിക്കാനല്ല, തന്റെ സന്തോഷത്തിനാണ്. കാരണം, താന്‍ വോട്ടുചോദിച്ചില്ലെങ്കിലും പിണറായി ജയിക്കുമെന്നു ലളിത പറയും. എ­ന്നാല്‍ ഇ­ക്കൂ­ട്ട­ത്തില്‍ മോ­ഹന്‍­ലാ­ലി­നെ കാ­ണാ­നില്ല. ലാ­ലി­നെ മാ­ത്രമല്ല, കോണ്‍­ഗ്ര­സ് പ­രി­ഗ­ണി­ച്ചി­രു­ന്ന സി­ദ്ധിഖ്, ലാ­ലു അ­ല­ക്‌­സ് എ­ന്നി­വ­രെയും കാ­ണാ­നില്ല. കേ­ര­ള­ത്തില്‍ ഇ­ങ്ങനെ­യൊ­ക്കെ­യാണ്. ഇ­തില്‍ ഇ­ന്ന­സെന്റിന് ജി­ഷ-കേ­സില്‍ അല്‍­പ്പം ഇ­മേ­ജ് പോ­യി നില്‍­ക്കുന്ന­തു കൊ­ണ്ട് ത­ത്­ക്കാ­ലം പ്ര­ചാ­ര­ണ­രംഗ­ത്ത് സ­ജീ­വമല്ല. കേ­ര­ള­ത്തില്‍ ഈ പോ­ക്ക് പോ­യാല്‍, സി­നി­മാ­ക്കാര്‍ രാ­ഷ്ട്രീ­യ മേ­ഖല മൊ­ത്ത­മാ­യി അ­ടി­ച്ചെ­ടുക്കുമോ എ­ന്നാ­ണ് രാ­ഷ്ട്രീ­യ­ക്കാ­രു­ടെ പേടി. അ­തു കൊണ്ട്, അ­വര്‍ പ­ര­മാവ­ധി സി­നി­മാ­ക്കാ­രെ മാ­റ്റി­നിര്‍­ത്താനും കാ­ലു­വാ­രാനും ശ്ര­മി­ച്ചാല്‍ കു­റ്റം പ­റ­യാ­നില്ല. കാ­ര­ണം, രാ­ഷ്ട്രീ­യം ആര്‍ക്കും പ­റ്റും, അ­ങ്ങ­നെ­യല്ലല്ലോ സി­നിമ.. പ്ര­ത്യേ­കി­ച്ച് കേ­ര­ള­ത്തില്‍.
സിനി­മാ­ക്കാ­രു­ടെ പൊളി­റ്റി­ക്കല്‍ കേരളം (ജോര്‍­ജ് തു­മ്പ­യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക