Image

റവ. ഫാ. നൈനാന്‍ വി. ജോര്‍ജ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2012
റവ. ഫാ. നൈനാന്‍ വി. ജോര്‍ജ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ പ്രസിഡന്റ്‌
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ്‌ വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രാരംഭ പ്രാര്‍ത്ഥനയ്‌ക്കുശേഷം സെക്രട്ടറി മാത്യു എം. കരോട്ട്‌ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജേക്കബ്‌ കെ. ജോര്‍ജ്‌ (ഷാജി) വാര്‍ഷിക കണക്കുകളും, ഓഡിറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന്‌ 2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടത്തപ്പെട്ടു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്താണ്‌ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരി.

റവ. ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഓക്ക്‌പാര്‍ക്ക്‌)- പ്രസിഡന്റ്‌, റവ. ജോസഫ്‌ ശാമുവേല്‍ (സെന്റ്‌ മാര്‍ക്കസ്‌ സി.എസ്‌.ഐ ചര്‍ച്ച്‌) - വൈസ്‌ പ്രസിഡന്റ്‌, ഏബ്രഹാം വര്‍ഗീസ്‌ (ഷിബു, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌) - ജനറല്‍ സെക്രട്ടറി, ബഞ്ചമിന്‍ തോമസ്‌ (മലങ്കര കാത്തലിക്‌ ചര്‍ച്ച്‌)- ജോയിന്റ്‌ സെക്രട്ടറി, മാത്യു മാപ്ലേട്ട്‌ (ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌)- ട്രഷറര്‍, റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ (സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌)- യൂത്ത്‌-യുവജനവേദി ഡയറക്‌ടര്‍, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ (മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍), ലളിത അലക്‌സാണ്ടര്‍ (സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓക്ക്‌ലോണ്‍)- വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍, ജോയിച്ചന്‍ പുതുക്കുളം (മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍), ജോര്‍ജ്‌ പണിക്കര്‍ (സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഓക്ക്‌പാര്‍ക്ക്‌)- പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സ്‌, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ (സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌)- ഓഡിറ്റര്‍.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, സി.എസ്‌.ഐ തുടങ്ങിയ എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വിജയകരമായ കാല്‍നൂറ്റാണ്ട്‌ പിന്നിട്ടുകഴിഞ്ഞു. ക്രിസ്‌തുവില്‍ നാമെല്ലാവരും ഒന്ന്‌ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന കൗണ്‍സില്‍, സാമൂഹ്യ നന്മയ്‌ക്കും, സഭാ ഐക്യത്തിനുമുതകുന്ന നിരവധി പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുടുംബമേള, സമ്മര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, പിക്‌നിക്ക്‌ എല്ലാത്തിനുമുപരിയായി പ്രൗഢഡഗംഭീരമായ ക്രിസ്‌മസ്‌ ആഘോഷം എന്നിവ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.ecumenicalchurcheschicago.org സന്ദര്‍ശിക്കുക.
റവ. ഫാ. നൈനാന്‍ വി. ജോര്‍ജ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക