Image

സാഹിത്യ സൃഷ്ടിക്ക് കാല ദേശ ഭേദങ്ങളില്ല: ഡോ. എ.കെ .ബി. പിള്ള (അഭിമുഖം)

Published on 16 May, 2016
സാഹിത്യ സൃഷ്ടിക്ക് കാല ദേശ ഭേദങ്ങളില്ല:  ഡോ.  എ.കെ .ബി. പിള്ള  (അഭിമുഖം)

സമഗ്ര സംഭാവനക്കുള്ള ഇ-മലയാളിയുടെ സാഹിത്യ പുരസ്‌കാരം ലഭിച്ച ഡോ. എ.കെ.ബി പിള്ളയുമായുള്ള അഭിമുഖം.
ഡോ. പിള്ളയുടെ സംഭവ ബഹുലമായ ജീവചരിത്രവും കാഴ്ചപ്പാടും ഇ-മലയാളി സുവനീറില്‍ പ്രസിദ്ധീകരിച്ചത് വായിക്കാന്‍ താഴെ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

1) ആദ്യമായി അഭിനന്ദനം. നിങ്ങള്‍ക്കാണു അംഗീകാരം എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?

അവാര്‍ഡ് തന്നതില്‍ സന്തോഷവും നന്ദിയും. അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ മുഖമായ Eമലയാളിയുടെ ആഭിമുഖ്യത്തില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍ക്ക് അഭിനന്ദനം.

2) എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്തു പറയുന്നു?
ഇന്ന്, ലോകമാകെ ഭൗതിക ഭോഗ സംസ്‌കാരത്തിന്റെ വലയിലാണ്, സ്വാഭാവികമായി അമേരിക്കയിലെ മലയാളികളും. എന്നാല്‍ മലയാളിക്ക് കേരള പാരമ്പര്യത്തില്‍ നിന്നും ലഭിച്ച പ്രത്യേകമായ സാമൂഹ്യതയും സംസ്‌കാരവും ഉണ്ട്. ഈ കാഴ്ചപ്പാട് എല്ലാ മലയാളികളെയും ധന്യമാക്കും. സാഹിത്യം മാനുഷിക മൂല്യങ്ങളുടെ - സ്‌നേഹം, സാമൂഹ്യത, സഹകരണം, ക്ഷമ, നന്മ ചെയ്യാനുള്ള ധൈര്യം തുടങ്ങിയവയുടെ പ്രകാശനം ആകുന്നു. അവയുടെ ഇന്നത്തെ ച്യുതിയില്‍ നിന്ന്, മനുഷ്യവര്‍ഗ്ഗത്തെ ഉത്ഥാരണം ചെയ്യാന്‍ എഴുത്തുകാര്‍ക്കു മാത്രമേ കൂടുതലായി കഴിയുകയുള്ളൂ. ഈ ഉത്ഥാരണത്തിലാണ് അമേരിക്കന്‍ മലയാളികളുടെ ഭാവിയും. അത് അവരെ അറിയിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം.

3) പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടൊ?
എഴുത്തുകാര്‍ക്കു നല്‍കുകയും, അവര്‍ സ്വീകരിക്കുകയും ചെയ്യുന്ന അംഗീകാരങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണ്.

4) അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ എന്ന് അറിയപ്പെടുന്നതോ, മലയാളത്തിലെ എഴുത്തുകാരന്‍ എന്നു അറിയപ്പെടുന്നതോ തൃപ്തികരമായി കണക്കാക്കുന്നു?
അമേരിക്കയില്‍ മലയാളം എഴുത്തുകാര്‍, ഇവിടെയും കേരളത്തിലും, ലോകമാകെയും മലയാളം എഴുത്തുകാരാണ്. അതേസമയം, അമേരിക്കയിലെ സമ്പന്നമായ ചുറ്റുപാടുകളില്‍ ഇവിടെ മലയാള സാഹിത്യത്തിന് മാതൃകാപരമായി വളരാന്‍ കഴിയും.

5) അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരനു പ്രോത്സാഹനമാകുക?
വസ്തുനിഷ്ഠവും ക്രിയാത്മകവുമായ വിമര്‍ശനങ്ങളും അംഗീകാരത്തിന് ഉപോത്ബലകമായി പ്രയോജനപ്പെടും. സര്‍ഗ്ഗാത്മകത്വത്തിന്റെ ശാസ്ത്രപ്രകാരം, (അഭിപ്രായമല്ല) എഴുത്തുകാര്‍ തങ്ങളുടെ വ്യക്തിപരമായ അറിവും അനുഭവങ്ങളും അധികരിച്ച് രചനകള്‍ ചെയ്യും. 

6) അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗ്രഹാതുരത്വമല്ല എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ? 
രചനകള്‍ കേരളത്തിലെയോ അമേരിക്കയിലെയോ, മറ്റ് ഏതെങ്കിലും ദേശത്തിലെയോ പശ്ചാത്തലത്തിലും ഉള്ളടക്കത്തിലും ആകാം. 

7. ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു?
എഴുത
മെന്ന തേക്കം എനിക്ക് ആദ്യം ഉണ്ടായത്, ഒന്‍പതാമത്തെ വയസ്സിലാണ്. പതിനാറാമത്തെ വയസ്സില്‍ 'ഗാന്ധിജിയും അധഃകൃതരും' എന്ന ഉപന്യാസം 'വിദ്യാഭിവര്‍ദ്ധിനി' (കൊല്ലം) മാസികയില്‍ പ്രസിദ്ധീകരിച്ചു. 

8) കഥ, കവിത, ലേഖനം, നിരൂപണം, സഞ്ചാരസാഹിത്യം, നര്‍മ്മം അങ്ങനെ സാഹിത്യശാഖയിലെ മിക്ക മേഖലകളും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ മാത്രം കാണുന്ന ഒരു വിശേഷതയാണ്, എന്താണു ഒരു മേഖലയില്‍ മാത്രം കാലൂന്നി അതില്‍ വിജയം നേടാന്‍ ശ്രമിക്കാത്തത്. താങ്കള്‍ ഏത് കാറ്റഗറിയില്‍പ്പെടുന്നു?

സങ്കീര്‍ണ്ണവും ബൃഹത്തുമായ ഇന്നത്തെ ജീവിത- വിജ്ഞാന മണ്ഡലങ്ങളില്‍ പല എഴുത്തുകാര്‍ക്കും വിചാര - വിഷയങ്ങള്‍ ഉദിക്കുന്നത്, അവയില്‍ ഓരോന്നിന്റെയും സ്വഭാവമനുസരിച്ച് കവിത, കഥ, നാടകം, ലേഖനം തുടങ്ങിയ പല മേഖലകളിലാണ്. കഴിഞ്ഞ കാലങ്ങളില്‍, യൂറോപ്പിലെയും അമേരിക്കയിലെയും പല എഴുത്തുകാരിലും, മേല്‍പറഞ്ഞ പ്രവണത കാണാം.

ബാല്യം മുതല്‍ ലക്ഷ്യം, ഒരു ഉത്തമ സാഹിത്യകാരനാകുക എന്നത് ആയിരുന്നു - ആതുര സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി അതിന്, മലയാളസാഹിത്യം, ഇംഗ്ലീഷ് സാഹിത്യം, താരതമ്യ സാഹിത്യം- ഉപരിയായി, ജീവിതശാസ്ത്രമായ മാനവശാസ്ത്രം (മിവേൃീുീഹീഴ്യ), പിന്നീട്, മാനസിക വൈദ്യം തുടുങ്ങിയവ, സര്‍വകലാശാലതലത്തിലും വ്യക്തിപരമായ ജീവിതാഭ്യാസങ്ങളിലും നിര്‍വഹിച്ചു. അത്തരം അഭ്യാസത്തില്‍ ഒന്നായ, 'സഞ്ചാര ജീവിത പഠനത്തില്‍ നിന്നും ചെറുകഥാകൃത്തായി പ്രത്യക്ഷപ്പെട്ട ഞാന്‍ സഞ്ചാര സാഹിത്യകാരനായി. അമേരിക്കയില്‍ എത്തിയപ്പോള്‍, 1966 മുതല്‍, മാനവശാസ്ത്രത്തിന്റെ സ്വാധീനത്തില്‍, സാഹിത്യത്തിനോടൊപ്പം സാമൂഹ്യ- മന:ശാസ്ത്ര- വൈദ്യശാസ്ത്രങ്ങളിലും ധാരാളം എഴുതിക്കൊണ്ടിരിക്കുന്നു. അതും മലയാളത്തിലും, ഇംഗ്ലീഷിലും. എന്റെ നിഗമനം: ഒരു എഴുത്തുകാരന്‍ രചന ചെയ്യുന്ന ഏതു വിഷയത്തിലും, ഉള്ളടക്കത്തിലും സാമൂഹ്യ നന്മയിലും, ഉന്നതമായ ലക്ഷ്യത്തോടു കൂടിയാകണം.

9) നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? എഴുത്തുകാരന്‍?
മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളില്‍ നിന്നുള്ള തര്‍ജ്ജിമകള്‍ ഉള്‍പ്പെടെ മിക്കവാറും പ്രധാന കൃതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പല ഇഷ്ടകൃതികളും ഉണ്ട്. കുഞ്ചന്‍നമ്പ്യാരുടെയും കുമാരനാശാന്റെയും കവിതകള്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി', ബഷീറിന്റെ കഥകള്‍, കേശവദേവിന്റെ 'ഓടയില്‍ നിന്ന്', ഭഗവത്ഗീത (ഈ കൃതി, സാഹിത്യ- സാമൂഹ്യ- മനഃശാസ്ത്ര- താത്വിക വിഭാഗങ്ങളുടെ ഉല്‍ഗ്രഥന സൃഷ്ടിയാണ്). ഷേക്‌സ്പിയറുടെ കിംഗ് ലിയര്‍ (ഗശിഴ ഘലമൃ) , വിക്ടര്‍ ഹൂഗോയുടെ ഘല െങശലെൃമയഹല,െ മാക്‌സിം ഗോര്‍ക്കിയുടെ ആത്മകഥാഗ്രന്ഥങ്ങള്‍ എന്നിവ പ്രധാനപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

10) നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു?
അമേരിക്കയിലെ മലയാള സാഹിത്യം എനിക്കു പ്രധാനപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തിനും എഴുത്തുകാര്‍ക്കും e-മലയാളിയും, മറ്റ് ഈ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും നല്കുന്ന പ്രാധാന്യവും പ്രോത്സാഹനവും ലോക മലയാളസാഹിത്യ ചരിത്രത്തില്‍ തന്നെ പ്രധാനമാണ്. ഇവിടെ ധാരാളം എഴുത്തുകാരുണ്ട്. വായനക്കാരും ഉണ്ട്. 

11) അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ.?
മേല്‍പറഞ്ഞ മാധ്യമങ്ങള്‍ എല്ലാം ഞാന്‍ പതിവായി വായിക്കുന്നുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ മനസ്സിലാക്കാന്‍, പ്രസിദ്ധരും അല്ലാത്തവരുമായ എഴുത്തുകാരുടെ കൃതികള്‍ പലപ്പോഴും വായിക്കാറുണ്ട്. 

12) ഇവിടെ എഴുത്തുകാരില്ല, വായനക്കാരില്ല.. നിങ്ങളുടെ കമന്റ്?
എനിക്ക് ഇഷ്ടമുള്ള പല രചനകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ എഴുത്തുകാര്‍ ചിലരെങ്കിലും മുന്‍പന്തിയിലുണ്ട്. രണ്ടു സ്ഥലങ്ങളിലെയും എഴുത്തിന്റെ പൊതുമാനദണ്ഡം ഏതാണ്ട് ഒരുപോലെയാണ്. എന്നാല്‍ കേരളത്തിലും അമേരിക്കയിലും, അറിവിലും ജീവിതത്തിന്റെ അഭ്യാസത്തിലും അദ്ധ്വാനിക്കുന്ന എഴുത്തുകാര്‍, കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതുകൊണ്ട് മാത്രമേ, ഇന്നു സാര്‍വത്രികമായിട്ടുള്ള 'കൃത്രിമത്വം' സാഹിത്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.

13) ഇ മലയാളിയില്‍ എഴുതുന്നവരുടെരചനകളെക്കുറിച്ച് തൂലികനാമത്തില്‍ കമന്റ് എഴുതുന്നവരെകുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണു. അത് തുടരുന്നത് നല്ലതാണൊ? അത് നിറുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ?

നിരൂപണം ആവശ്യം. സാഹിത്യമാധ്യമം എന്ന നിലയ്ക്ക് e-മലയാളി, പല നേട്ടങ്ങളോടു കൂടി മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു. അതിന് ഉപോല്‍ബലകമായിട്ടു വര്‍ത്തിക്കേണ്ടത് വസ്തുനിഷ്ഠവും ക്രിയാത്മകത്വത്തോടു കൂടിയ വിമര്‍ശനവുമാണ്. ഇതാണ്, തൂലികാനാമത്തില്‍ എഴുതുന്നവരും ചെയ്യേണ്ടത്. ദുരുപദിഷ്ടമായ തൂലികാ നാമപ്രയോഗം, ഹാനികരമാണെന്നാണ്, അതുപോലെ 'കൂട്ടായി' ദുരുപദിഷ്ടത കാട്ടുന്നവരെ അവഗണിയ്ക്കണം

14) എഴുത്തുകാരുടെ മനസ്സില്‍ ഒരു ശൂന്യത വരാറുണ്ട്. അപ്പോള്‍ അവര്‍ക്ക് ഒന്നുമെഴുതാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടൊ? എങ്കില്‍ അതിനെ എങ്ങനെ തരണം ചെയ്തു.?
എഴുത്തുകാര്‍ക്ക് ഉണ്ടാകുന്ന മാനസിക ശൂന്യതയുടെ ഒരു പ്രധാനകാരണം ശിക്ഷണമില്ലാത്ത ജീവിതചര്യയുടെ അനന്തരഫലമാണ്. ആശയങ്ങളുടെ ആവിര്‍ഭാവവും പ്രചോനദവും അനുസരിച്ച്, അവര്‍ സൃഷ്ടി ചെയ്യുന്നു. അപ്പോള്‍ അത്യാവശ്യമായ പല ജീവിതകാര്യങ്ങളും- കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെ -അവഗണിക്കേണ്ടി വരും. അത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തെ ബാധിക്കുന്നു. മദ്യപാനവും മറ്റ് മയക്കുമരുന്നുകളുടെ ഉപയോഗവും ചിലര്‍ക്ക് ശൂന്യതയുടെ കാരണമാണ്. മാനസികമായ ക്ഷതം കൊണ്ടാണ് പലരും ശൂന്യതയിലെത്തുന്നത്. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍, അംഗീകാരം ലഭിയ്ക്കാനുള്ള വിഷമതകള്‍, ദുരുപദിഷ്ഠമായ നിരൂപണങ്ങള്‍ തുടങ്ങിയവയും എഴുത്തുകാരെ ബാധിക്കാറുണ്ട്.
e-മലയാളി, ഗൗരവമായ ഈ പ്രശ്‌നം അവതരിപ്പിച്ചത് മലയാളസാഹിത്യകാരന് ഒരു പാഠമായിതീരട്ടെ. ശിക്ഷണത്വം ഉള്ള ജീവിതചര്യയാണ്, ഒരു പ്രധാനപ്രതിവിധി. കൂടാതെ, എഴുത്തുകാര്‍ക്ക് നന്മയുടേതായ കൂട്ടുകെട്ട് മനസ്സുഖത്തിനും പ്രചോദനത്തിനും കാരണമായിത്തീരുന്നു.

ജീവിത സംബന്ധമായ പല പ്രശ്‌നങ്ങളും 'എഴുത്തി'നുള്ള എന്റെ സമയത്തെ ഹനിച്ചിട്ടുണ്ട്. എങ്കിലും 'ശൂന്യത' ഉണ്ടായിട്ടില്ല. ജീവിതപഠനം, ദിനചര്യയായിതീര്‍ന്നിട്ടുള്ള എനിക്ക് എഴുതാന്‍ എപ്പോഴും ആസക്തിയുണ്ട്. കുറച്ചുകാലം ഞാന്‍ ക്രിയാത്മക സാഹിത്യത്തിലും സൃഷ്ടികള്‍ ചെയ്യാത്തതിന്റെ പ്രധാന കാരണം സംസ്‌കാരവും മനുഷ്യസ്വഭാവവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള വിവിധങ്ങളായ ഗവേഷണ പഠനങ്ങളാണ്. എന്നാല്‍, അവ ഗവേഷണ ഗ്രന്ഥങ്ങളുടെ കൃതികളുടേയും (മിക്കവാറും ഇംഗ്ലീഷില്‍), സമഗ്രവികാസവൈദ്യം (കിലേഴൃമഹ ഉല്‌ലഹീുാലി േഠവലൃമു്യ) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും, വഴി തെളിച്ചു.

15) അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് വര്‍ക്ക് ചെയ്യുന്നുണ്ടോ? അതായത് ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, അയാളെ സഹായിക്കുന്നവര്‍. ചിലര്‍ എത്ര നല്ല രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. ഇതെപ്പറ്റി എന്തഭിപ്രായം? നിരൂപണമെന്നാല്‍ എഴുത്തുകാരനെ ആക്ഷേപിക്കുന്നതാണോ? രചനയിലെ നന്മകള്‍ കണ്ടെത്തി എഴുത്തുകാരനു പ്രോത്സാഹനം നല്‍കുന്ന നിരൂപണരീതി നല്ലതോ ചീത്തയോ? ചീത്തയെങ്കില്‍ എന്തുകൊണ്ട്?
നിരൂപണം, എഴുത്തുകാരനെ ആക്ഷേപിക്കുന്നതല്ല. രചനയിലെ നന്മകള്‍ കണ്ടെത്തി 'എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുന്നതും എഴുത്തുകാരന്റെ കൃതിയിലെ വികലതകള്‍, ക്രിയാത്മകമായി വിമര്‍ശിക്കുന്നതുമാണ്, നിരൂപണം. നിരൂപണവും ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണ്. വിശ്വസാഹിത്യത്തില്‍ വികസിച്ചിട്ടുള്ള ഒരു കലയാണ്.

16) അമേരിക്കന്‍ മലയാള സാഹിത്യ രംഗത്ത് നിരൂപണമേയില്ലെന്ന ഒരു മുറവിളി കേള്‍ക്കുന്നു. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. തൂലിക നാമത്തിലാണെങ്കിലും ഇ മലയാളിയില്‍ നിത്യവും രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ?
മലയാളസാഹിത്യരംഗത്ത് ഈ കാലത്ത് നിരൂപണം പിന്നോക്കമാണ്. ഈ പ്രവണത മാറ്റാന്‍ e-മലയാളിയെപോലെ ലക്ഷ്യബോധമുള്ള മാധ്യമങ്ങള്‍ക്കു കഴിയും. മലയാള സാഹിത്യത്തിന്റെ 1945 മുതലുള്ള വളര്‍ച്ച തന്നെ നിരൂപണത്തിലൂടെയാണ് - ഏ ബാലകൃഷ്ണപിള്ളയുടെ പ്രാമുഖ്യത്തില്‍ നടന്നിരുന്ന 'മംഗളോദയം' മാസിക, നിരൂപണ പ്രധാനമായിരുന്നു. അദ്ദേഹം എന്റെ 'മണ്ണിന്റെ മക്കള്‍' എന്ന ചെറുകഥാസമാഹാരം നിരൂപണം ചെയ്തിട്ടുണ്ട്. കൂടാതെ നിരൂപണസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ജോസഫ് മുണ്ടശ്ശേരി, എം.പി പോള്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍, കെ. ദാമോദരന്‍ തുടങ്ങിയവര്‍ പ്രധാനികളാണ്.
സാഹിത്യത്തിനോട് ഇന്നുള്ള അവഗണനയുടെ ഫലമായിട്ടും, കക്ഷി രാഷ്ട്രീയം കൊണ്ടുമാണ് ഇപ്പോള്‍ നിരൂപണം അവഗണിക്കപ്പെട്ടു വരുന്നത്. കേരളത്തിലെ 'അവാര്‍ഡു പ്രസ്ഥാന'ങ്ങളിലും, 'കക്ഷിരാഷ്ട്രീയം' ബാധിച്ചിരിക്കുന്നു.
നിരൂപണം ഒരു പ്രധാന ഭാഗമായി, അമേരിക്കയിലെ മലയാളസാഹിത്യത്തില്‍ വളര്‍ത്തുന്നതിന് e-മലയാളി ഉന്നംവയ്ക്കണം. നിരൂപണ താല്പര്യമുള്ള പല എഴുത്തുകാരും അമേരിക്കയിലുണ്ട്. ഡോ. എം.വി പിള്ള, മണ്ണിക്കരോട്ട്, സുധീര്‍ പണിക്കവീട്ടില്‍, മനോഹര്‍ തോമസ്, ഡോ. നന്ദകുമാര്‍, വാസുദേവന്‍ പുളിക്കല്‍, കെ.കെ ജോണ്‍സണ്‍, ജോണ്‍ വേറ്റം  തുടങ്ങിയവര്‍.

എന്റെ സാഹിത്യസൃഷ്ടികള്‍
മലയാളത്തിന്റെയും സാഹിത്യത്തിന്റെയും വളര്‍ച്ചയാണ് കഴിഞ്ഞ അനേകം കൊല്ലങ്ങളായി എന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ശ്രദ്ധിച്ചുവരുന്നത്. സാമൂഹ്യ- സംസ്‌കാര- വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ സാഹിത്യത്തിന്റെ ശാസ്ത്രീയ സ്വഭാവത്തെ വെളിവാക്കുകയും, മലയാള സാഹിത്യത്തിന്റെയും മറ്റു വിശ്വസാഹിത്യങ്ങളുടെയും ഇന്നത്തെ പ്രശ്‌നങ്ങളുടടെ പരിഹാരങ്ങള്‍ക്കും വളര്‍ച്ചയ്ക്കും സിദ്ധാന്തപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (ജനനി, e-മലയാളി തുടങ്ങിയവയില്‍). 
അടുത്തു പ്രസിദ്ധീകരിക്കുന്ന എന്റെ ഒരു പ്രധാന പുസ്തകം 'സമഗ്ര വികാസ സാഹിത്യ സിദ്ധാന്തം' ആകുന്നു. (മലയാളത്തിലും ഇംഗ്ലീഷിലും). 

സാഹിത്യസൃഷ്ടി ഞാന്‍ തുടങ്ങിയത്, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രേരണയില്‍, മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു പ്രധാന മാധ്യമം എന്ന നിലയ്ക്കാണ്. അതിന് മാറ്റു കൂട്ടാന്‍, മാനവശാസ്ത്ര പ്രകാരമുള്ള (മിവേൃീുീഹീഴ്യ) വിവിധ വിജ്ഞാനരംഗങ്ങളിലെ 'സമഗ്രമായ ഗവേഷണങ്ങള്‍', മനുഷ്യത്വത്തിന്റെ പുനനിര്‍മ്മാണത്തിനുള്ള പ്രക്രിയകള്‍ എന്നിവ രൂപപ്പെടുത്താനുള്ള ഗവേഷണങ്ങളും അവയുടെ സാഹിത്യ സൃഷ്ടികളായി, 'ഡോ. ഏ.കെ.ബി യുടെ പെണ്ണുങ്ങള്‍' എന്ന കൃതിയും ലെഹള ുീലാ െഎന്ന ഇംഗ്ലീഷുകൃതിയും അടുത്തു പ്രസിദ്ധീകരിക്കും. ഗവേഷണപരമായ മറ്റൊരു പ്രധാനകൃതി, എന്റെ സഹധര്‍മ്മിണി, ധ്യാനയും (പ്രൊഫ. ഡോണ പിള്ള) ഒത്ത് ഞാന്‍ തയ്യാറാക്കി വരുന്നത്, അ ഒമിറ ആീീസ: ഉല്‌ലഹീുാലിമേഹ ഠൃമിരൌഹൗേൃമഹ ജ്യെരവശമൃ്യേ മിറ ഔാീി ഉല്‌ലഹീുാലി േഎന്ന കൃതിയാകുന്നു. 'മണ്ണിന്റെ മക്കള്‍' സൗന്ദര്യഭൂമിയിലെ ജനത എന്നീ കൃതികള്‍ ഉള്‍പ്പെടെ ഒമ്പത് മലയാള പുസ്തകങ്ങളും ഠൃമിരെലിറലിമേഹ ലെഹള, ഈഹൗേൃല ീള ീെരശമഹ ടൃേമശേളശരമശേീി (സലൃമഹമ), ഗശിഴ ഘലമൃ, അ ടൗേറ്യ ീള ഔാമി ഛൃറലൃ, ണീാലി & ഇവശഹറൃലി എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ കൃതികളിലെല്ലാം തന്നെ, എന്റെ വീക്ഷണമായ, ജീവിത പഠനഗവേഷണവും സാഹിത്യസൃഷ്ടിയും തമ്മിലുള്ള സമഗ്രമായ ബന്ധം വ്യക്തമാണ്. 

അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളുണ്ട്. അതിന് സാഹിത്യകാരന്മാര്‍ ഏകാഗ്രതയോടെ ജീവിതപാഠങ്ങളിലും, രചനയിലും അഭ്യാസം നടത്തണം. അഭ്യാസത്തിന്, e-മലയാളി, ഇപ്പോള്‍ 'അവാര്‍ഡു'മായി മുന്നോട്ടുവന്നിട്ടുള്ളതുപോലെ 'പണിപ്പുര' പുസ്തകപ്രസിദ്ധീകരണം, പുസ്തക വില്പന തുടങ്ങിയ കാര്യങ്ങള്‍ക്കും നേതൃത്വം എടുക്കുന്നത് പ്രയോജനപ്പെടും. എല്ലാത്തരം എഴുത്തുകാരുടെയും രചനകള്‍ പ്രസിദ്ധീകരിക്കുന്നത് e-മലയാളിയുടെ സ്തുത്യര്‍ഹമായ നന്മയാണ്. അതില്‍, മറ്റു മാധ്യമങ്ങളിലെപോലെ പ്രായാധിക്യമുള്ള എഴുത്തുകാരും ഉള്‍പ്പെടുന്നു. അനുഭവത്തിലും പക്വതയിലും മുന്തിയവരായ ഞങ്ങള്‍ സാഹിത്യത്തിനും സമൂഹത്തിനും വളര്‍ച്ചയ്ക്കും സമാധാനത്തിനും വലിയ മുതല്‍ക്കൂട്ടാണ്.

17) ഇ മലയാളി ദിവസവും വായിക്കാറുണ്ടോ? എന്ത് മാറ്റങ്ങള്‍, ഭേദഗതികള്‍ നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.?
ഈ മലയാളിയും സാഹിത്യവും: വളര്‍ച്ചയുടെ പാത
ഈ മലയാളി പതിവായി ഞാന്‍ വായിക്കാറുണ്ട്-താല്പര്യമുള്ള ലേഖനങ്ങള്‍. മാറ്റങ്ങളെക്കാള്‍, വളര്‍ച്ചയുടെ ചില കാര്യങ്ങള്‍ ഞാന്‍ താഴെ കുറിക്കുന്നു.
പ്രധാനം: ഈ മലയാളിയുടെയും മറ്റ് അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെയും ഫലമായാണ്, അമേരിക്കന്‍ മലയാളസാഹിത്യം തൃപ്തികരമായ ഇന്നത്തെ നിലയില്‍ എത്തിയത്. എഴുത്തുകാര്‍ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ഇപ്പോള്‍ അവാര്‍ഡുകള്‍ കൊണ്ട് എഴുത്തുകാരനെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങുകയും ചെയ്തിട്ടുള്ള e-മലയാളി തങ്ങളുടെ വളര്‍ച്ചയ്ക്കും മലയാളത്തിന്റെ മേന്മയ്ക്കും വേണ്ടിയുള്ള പ്രായോഗികമായ ഒരു പരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് പ്രധാന്യമായിരിക്കും. ചില കാര്യങ്ങള്‍ താഴെ കുറിയ്ക്കുന്നു.
ലോകത്തെ എല്ലാ മലയാളികള്‍ക്കും വായിക്കാന്‍ ആകര്‍ഷകത്വമുള്ള ഒരു മാധ്യമമായി എങ്ങനെ മാറ്റാം?
മലയാള സാഹിത്യത്തിന് ലോകവ്യാപകമായ ഒരു കെട്ടുറപ്പ് എങ്ങിനെ ഉണ്ടാക്കാം?
1. കേരളത്തിലെയും ലോകമെങ്ങുമുള്ള മലയാളം എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുക. (ഇപ്പോള്‍ കുറച്ചൊക്കെ ചെയ്യുന്നുണ്ട്)
2. അപ്പോഴപ്പോള്‍ ഉള്ള പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റും, അവയെ സംബന്ധിക്കുന്ന ലഘുവായ ഒരു കുറിപ്പും പ്രസിദ്ധീകരിക്കുക. 
3. എഴുത്തുകാരെ സംബന്ധിക്കുന്ന സംഭവങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതില്‍ മലയാളത്തിനോടൊപ്പം, മറ്റു ഭാഷകളിലെയും ആകാം.
4. രചനയുടെ പ്രക്രിയകള്‍, സാഹിത്യത്തിന്റെ വളര്‍ച്ച, സാധ്യതകള്‍ തുടങ്ങിയവ.
5. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ ഒരു ഡയറക്ടറി, തുടര്‍ന്ന്, മറുനാട്ടിലെയും പ്രസിദ്ധീകരിക്കുക.
6. ആണ്ടുതോറും 'അവാര്‍ഡ് സമ്മേളനങ്ങള്‍' സംഘടിപ്പിക്കുക.
7. ഇവയുടെയെല്ലാം ആവശ്യങ്ങള്‍ക്കായി ഫണ്ട് ശേഖരണത്തിന് ഒരു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുക.

സാഹിത്യ സൃഷ്ടിക്ക് കാല ദേശ ഭേദങ്ങളില്ല:  ഡോ.  എ.കെ .ബി. പിള്ള  (അഭിമുഖം)
സാഹിത്യ സൃഷ്ടിക്ക് കാല ദേശ ഭേദങ്ങളില്ല:  ഡോ.  എ.കെ .ബി. പിള്ള  (അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക