Image

സോമാ­ലിയ പ്രതി­ക്ഷേ­ധി­ക്കുന്നു (നര്‍മം: സാം നില­മ്പ­ള്ളില്‍)

Published on 18 May, 2016
സോമാ­ലിയ പ്രതി­ക്ഷേ­ധി­ക്കുന്നു (നര്‍മം: സാം നില­മ്പ­ള്ളില്‍)
ഇന്‍ഡ്യന്‍ പ്രധ­ന­മന്ത്രി ആരാ­ജ്യത്തെ ഒരു സംസ്ഥാ­ന­മായ കേര­ളത്തെ സോമാ­ലി­യ­യോട് ഉപ­മി­ച്ചത് തങ്ങ­ള്‍ക്ക് അപ­മാ­ന­ക­ര­മാ­ണെന്ന് പരാ­തി­പ്പെട്ട് സോമാ­ലി­യന്‍ ഗവണ്‍മെന്റ് യുണൈ­റ്റെഡ് നേഷന്‍സിനെ സമീ­പി­ച്ചി­രി­ക്ക­യാ­ണ്. ഇക്കാര്യം പര­സ്യ­പ്പെ­ടു­ത്തി­യത് അവി­ടുത്തെ ഒരു പത്ര­മായ അല്‍-സലാ­യാ­ണ്. ഇന്‍ഡ്യാ ഗവണ്‍മെ­ന്റിനെ പ്രതി­ക്ഷേധം അറ­ിയി­ക്കു­കയും ചെയ്തി­ട്ടു­ണ്ടെന്ന് പ്രസ്തുതപത്രം വെളിപ്പെ­ടു­ത്തി. കേരളത്തിലെ രാഷ്ട്രീ­യ­ക്കാര്‍, പ്രത്യേ­കിച്ചും അച്ചു­താ­ന­ന്ദന്‍ എന്ന പ്രതി­പ­ക്ഷ­നേ­താവും ഉമ്മന്‍ ചാണ്ടി എന്നു­പേ­രുള്ള അവി­ടുത്തെ മുഖ്യ­മ­ന്ത്രി­യും­കൂടി അടു­ത്ത­കാ­ലത്ത് മലി­മ­സ­മാ­ക്കിയ അന്ത­രീ­ക്ഷ­വു­മായി ഒരു­വി­ധ­ത്തിലും പൊരു­ത്ത­പ്പെ­ടു­ന്ന­തല്ല സോമാ­ലി­യ­യിലെ ശുദ്ധ­വായു എന്നാണ് യു എന്‍ സെക്യൂ­റിറ്റി കൗണ്‍സി­ലില്‍ കൊടുത്ത പരാ­തി­യില്‍ പറ­ഞ്ഞി­രി­ക്കു­ന്ന­ത്. സെക്യൂ­റിറ്റി കൗണ്‍സി­ലിലെ സ്ഥിരാം­ഗ­ങ്ങള്‍ വീറ്റോ ചെയ്യാ­തി­രു­ന്നാല്‍ പ്രമേയം പാസ്സാ­കു­മെ­ന്നാണ് അല്‍ സാലായുടെ അഭി­പ്രായം. എന്നാല്‍ ചൈന­യുടെ തീരു­മാ­ന­മാണ് സംശ­യാ­സ്പ­ദ­മായി തീര്‍ന്നി­രി­ക്കു­ന്ന­ത്. കമ്മ്യൂ­ണി­സ്റ്റു­കാര്‍ ധാരാളം ഉള്ള­തു­കൊണ്ട് കേര­ളത്തെ പ്രതി­സ്ഥാ­നത്ത് നിറു­ത്തുന്ന ഒരു നട­പ­ടിക്കും ചൈന­ കൂ­ട്ടു­നില്‍ക്കു­മെന്ന് പ്രതീ­ക്ഷി­ക്കു­ന്നി­ല്ല. കേര­ള­ത്തിന്റെ ദൂഷ്യ­വ­ശ­ങ്ങളെ അക്ക­മിട്ട് നിര­ത്തി­യാണ് പത്രം നരേന്ദ്ര മോഡി­യുടെ ഉപ­മയെ ഘണ്ഢി­ക്കു­ന്ന­ത്.

ഒന്നാ­മത് കേര­ള­ത്തി­ലെ­പ്പോലെ വൃത്തി­കെട്ട രാഷ്ട്രീയം സോമാ­ലി­യി­ലെ­ന്നല്ല ലോക­ത്തൊ­രി­ടത്തും ഇല്ല. ആഴ്ച­യില്‍ ഒരു­ഹര്‍ത്താലും അനേകം പണി­മു­ട­ക്കു­കളും നട­ക്കുന്ന ഒരു സ്ഥലത്തെ എങ്ങനെ സമാ­ധാ­ന­ജീ­വിതം നില­നില്‍ക്കുന്ന രാജ്യ­ത്തോട് ഉപ­മി­ക്കാന്‍ സാധി­ക്കും? ഞങ്ങ­ളുടെ രാജ്യ­ത്തിനും തെറ്റു­കു­റ്റ­ങ്ങള്‍ ഇല്ലെന്ന് പറ­യു­ന്നി­ല്ല. ഏതൊരു രാജ്യ­ത്തി­നാണ് അതി­ല്ലാ­ത്ത­ത്? മണ­ലാ­ര­ണ്യ­മായ സോമാ­ലി­യ­യില്‍ പട്ടി­ണി­പ്പാ­വ­ങ്ങള്‍ ധാരാ­ള­മു­ണ്ട്. അതൊരു അപ­മാ­ന­മായി ഞങ്ങള്‍ തരു­തു­ന്നി­ല്ല. കേര­ള­ത്തിലെ ജന­ങ്ങള്‍ ഗള്‍ഫു­രാ­ജ്യ­ങ്ങ­ളില്‍ പോയി കാശു­ണ്ടാക്കി കൊണ്ടു­വ­രു­ന്ന­തു­കൊ­ണ്ടല്ലേ അവിടെ പട്ടിണി ഇല്ലാ­ത്ത­ത്. വളരെ താമ­സി­യാതെ കേര­ളവും സോമാ­ലി­യ­പോലെ മരു­ഭൂ­മി­യായി മാറു­മെ­ന്നാണ് ശാസ്ത്ര­ജ്ഞ­ന്മാര്‍ പറ­യു­ന്ന­ത്.

എല്‍ഡി­എ­ഫെന്നും യുഡി­എ­ഫെന്നും പേരുള്ള രണ്ട്‌രാഷ്ട്രീയ സഖ്യ­ങ്ങള്‍ പര­സ്പരം മല്ല­ടിച്ചും ചീത്ത­വി­ളിച്ചും ഘജ­നാവ് കൊള്ള­യ­ടിച്ചും ജന­ങ്ങളെ വിഢി­ക­ളാ­ക്കി ഭരി­ക്കുന്ന സംസ്ഥാ­ന­മാണ് കേര­ളം. ജന­ങ്ങള്‍ക്കൊത്ത രാജാ­വെന്ന് പറ­യു­ന്ന­തു­പോലെ വിഢി­ക­ളായ അവി­ടുത്തെ ജന­ങ്ങളെ ഭരി­ക്കാന്‍ പറ്റിയ രാഷ്ട്രീ­പാര്‍ട്ടി­കളും നേതാ­ക്ക­ന്മാ­രും. ഒരു പുറ­ംപൂ­ച്ചിന് ദൈവ­ത്തിന്റെ സ്വന്തം­നാ­ടെ­ന്നൊക്കെ അവി­ടു­ത്തു­കാര്‍ പറ­യു­ന്നു­ണ്ടെ­ങ്കിലും സത്യ­ത്തില്‍ അത് ചെകു­ത്താ­ന്മാ­രുടെ രാജ്യ­മാ­ണ്. മദ്യ­പാ­നി­കളും വ്യഭി­ചാ­രി­ക­ളും­വരെ സമൂ­ഹ­ത്തില്‍ മാന്യ­ത­യു­ള്ള­വ­രാ­ണ്. അടു­ത്ത­കാ­ലത്ത് സരി­ത­യെന്ന് പേരുള്ള ഒരു അഭി­സാ­രികയാണ് അവി­ടുത്തെ രാഷ്ട്രീ­യം നിയ­ന്ത്രി­ക്കു­ന്ന­ത്. താന്‍ ആരു­ടെ­കൂ­ടെ­യെല്ലാം കിട­ന്നി­ട്ടു­ണ്ടെന്ന് നാണ­മി­ല്ലാതെ ആ സ്ത്രീപ്രസ്താ­വി­ക്കു­ന്നത് അവി­ടുത്തെ പത്ര­ങ്ങള്‍ക്കും ടിവി ചാന­ലു­കള്‍ക്കും ചൂടു­ള്ള­വാര്‍ത്ത­ക­ളാ­ണ്. സോമാ­ല­യ­യിലെ ഒരു തെരു­വു­വേ­ശ്യ­പോലും പറ­യാന്‍ ലജ്ജി­ക്കുന്ന കാര്യ­ങ്ങ­ളാണ് കേര­ളീ­യ­പു­രു­ഷ­ന്മാ­രുടെ ലൈംഗിക ഉത്തേ­ജ­ന­ത്തി­നു­വേണ്ടി ദിവ­സവും അവള്‍ പറ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­ത്.

സോമാ­ലി­യ­ക്കാ­രെ­പ്പറ്റി കടല്‍ക്കൊ­ള്ള­ക്കാ­രെന്നും ഭീക­ര­ന്മാ­രെന്നും ആക്ഷേ­പി­ക്കാ­റു­ണ്ടെ­ങ്കിലും അതൊന്നും ലജ്ജി­ക്ക­ത്തക്ക കാര്യ­മായി ഞങ്ങള്‍ കരു­തു­ന്നില്ല. ഞങ്ങള്‍ക്ക് കടലും മണ­ലാ­ര­ണ്യവും മാത്ര­മാണ് ദൈവം തന്നി­രി­ക്കു­ന്ന­ത്. ജീവി­ക്കാന്‍ മറ്റ് മാര്‍ക്ഷ­ങ്ങ­ളൊന്നും ഇല്ലാ­ത്തതി­നാ­ലാണ് ഞങ്ങ­ളുടെ ആളു­കള്‍ പ്രസ്തുത രീതി­കള്‍ സ്വീക­രി­ച്ചി­രി­ക്കു­ന്ന­ത്. എന്നാല്‍ കേര­ളീ­യര്‍ ചെയ്യു­ന്ന­തു­പോലെ സ്ത്രീക­ളു­ടെ­നേരെ അതി­ക്ര­മ­ങ്ങള്‍ ഞങ്ങള്‍ നട­ത്താ­റി­ല്ല. സന്ധ്യ­ക­ഴി­ഞ്ഞാല്‍ കേര­ള­ത്തിലെ സ്ത്രീകള്‍ക്ക് വീടി­നു­വെ­ളി­യില്‍ ഇറ­ങ്ങാന്‍ ഭയ­മാ­ണ്. അവ­രുടെ നേരെ­യുള്ള അതി­ക്ര­മ­ങ്ങള്‍ നിത്യ­സം­ഭ­വ­ങ്ങ­ളാണ് . വീട്ടി­നു­ള്ളില്‍പോലും അവര്‍ സുര­ക്ഷി­ത­രല്ല എന്ന­തിന് തെളി­വാണ് അടു­ത്ത­കാ­ലത്ത് ജീഷ­യെ­ന്നു­പേ­രുള്ള ഒരു പെണ്‍കുട്ടി നിഷ്ടൂ­ര­മായി കൊല­ചെ­യ്യ­പ്പെ­ട്ട­ത്.

കേര­ള­ത്തിലെ പുരു­ഷ­ന്മാര്‍ ഇല്ലാത്തഗൗരവം നടി­ച്ചു­ന­ട­ക്കു­ന്നവരാണ്, അകമേ പേടി­ത്തൊ­ണ്ട­ന്മാ­രും. കൂട്ട­മാ­യി­ട്ട­ല്ലാതെ ഒറ്റക്കൊന്നും ചെയ്യാന്‍ കഴി­വി­ല്ലാ­ത്ത­വ­രാ­ണ്. ഉദാ­ഹ­രണം രാഷ്ട്രീയ പാര്‍ട്ടി­കള്‍ക്കു­വേണ്ടി മുദ്രാ­വാ­ക്യവും വിളിച്ച് തെരു­വില്‍ക്കൂടി നട­ക്കു­മ്പോള്‍ എതി­രെ­വ­രുന്ന ബസ്സിന് കല്ലെ­റി­യു­കയും നിര­പ­രാ­ധി­ക­ളായ വഴി­യാ­ത്ര­ക്കാരെ മര്‍ദ്ദി­ക്കു­കയും ചെയ്യും. സ്കൂട്ടര്‍ യാത്ര­ക്കാ­രനെ തട­ഞ്ഞു­നി­റുത്തി അവന്റെ പിന്നി­ലി­രി­ക്കുന്ന ഭാര്യയെയോ സഹോ­ദ­രി­യേയോ അസ­ന്മാര്‍ഗി­ക­ളായി ചിത്രീ­ക­രിച്ച് അപ­മാ­നി­ക്കു­ന്നത് അവ­രുടെ വിനോ­ദ­മാ­ണ്. ഇതിനെ സദാ­ചാ­ര­ബോ­ധ­മെ­ന്നാണ് അവര്‍ പറ­യു­ന്ന­ത്. സ്ത്രീയും പുരു­ഷനും ഒന്നി­ച്ചു­ന­ട­ക്കു­ന്നതു­പോലും അവ­രുടെ സദാ­ചാ­ര­ക്ക­ണ്ണില്‍ തെറ്റാ­ണ്, പുരു­ഷന്‍ മുന്‍പിലും സ്ത്രീ, അവന്റെ അമ്മ­യാ­യാല്‍പോലും, രണ്ടടി പിന്നിലേ നട­ക്കാ­ന്‍പാടു­ള്ളു.

കേര­ള­ത്തിലെ പുരു­ഷ­ന്മാ­രില്‍ അധി­കവും മദ്യ­ത്തിന് അടി­മ­ക­ളാ­ണ്. അത­റി­യ­ണ­മെ­ങ്കില്‍ ബിവ­റേജ് കോര്‍പ­റേ­ഷന്റെ സ്റ്റോറു­ക­ളുടെ മുന്‍പിലെ നീണ്ടക്യൂ ശ്രദ്ധി­ച്ചാല്‍മ­തി. ഒരു­കുപ്പി മദ്യവുംവാങ്ങി വീട്ടില്‍പോ­യി­രുന്ന് ഭാര്യ­യു­ടേയും മക്ക­ളു­ടേയും മുന്‍പി­ലി­രു­ന്നാണ് പരി­പാ­ടി. മദ്യ­പിച്ച് പൂസ്സാ­യി­ക്ക­ഴി­ഞ്ഞാല്‍ പൊറാ­ട്ടു­നാ­ടകം അര­ങ്ങേ­റു­ക­യാ­യി. ഭാര്യേയും മക്ക­ളേയും മര്‍ദ്ദി­ക്കുക അയല്‍ക്കാരെ ചീത്ത­വി­ളി­ക്കുക ഇതൊ­ക്കെ­യാണ് കലാ­പ­രി­പാ­ടി­കള്‍. ഇങ്ങ­നെ­യെ­ല്ലാ­മുള്ള ഒരു പ്രദേ­ശത്തെ അവി­ടുത്തെ പ്രധാ­ന­മന്ത്രി സമാ­ധാ­ന­ജീ­വിതം നില­നില്‍ക്കുന്ന സോമാ­ലി­യ­യോട് ഉപ­മി­ച്ചത് ഞങ്ങള്‍ക്ക് അങ്ങേ­യറ്റം ആക്ഷേ­പ­ക­ര­മായ കാര്യ­മാ­ണ്. ഒന്നു­കില്‍ പ്രധാ­ന­മന്ത്രി പര­സ്യ­മായി ക്ഷമ­ചോ­ദി­ക്കുക അല്ലെ­ങ്കില്‍ ആഫ്രി­ക്കന്‍ തീര­ത്തു­കൂടി പോകുന്ന ഇന്‍ഡ്യന്‍ കപ്പ­ലു­കള്‍ ഞങ്ങ­ളുടെ ആളു­കള്‍ തട്ടി­യെ­ടു­ക്കു­ന്നത് നേരി­ടാന്‍ തയ്യാ­റാ­വു­ക.

സോമാ­ലി­യ­യിലെ പെണ്‍കു­ട്ടി­കള്‍ വിജ­ന­മായ മണ­ലാ­ര­ണ്യ­ത്തില്‍കൂടി ആടു­മാ­ടു­കളെ മേയി­ച്ചു­കൊ­ണ്ടു­പോ­കു­മ്പോള്‍ അക്ര­മി­ക്ക­പ്പെ­ടാ­നുള്ള സാധ്യ­ത­ വള­രെ­ക്കൂ­ടു­ത­ലാ­ണ്. അവി­ടുത്തെ പെണ്‍കുട്ടി­കള്‍ക്ക് അവ­രുടെ അമ്മ­മാര്‍ പറ­ഞ്ഞു­കൊ­ടു­ത്തി­രി­ക്കുന്ന സൂത്രം കേര­ള­ത്തിലെ പെണ്‍കു­ട്ടി­കള്‍ക്കും പ്രയോ­ഗി­ച്ചു­നോ­ക്കാ­വു­ന്ന­താ­ണ്. ബലാല്‍ക്കാ­ര­ത്തി­നു­വ­രുന്ന പുരു­ഷനെ നയ­ത്തില്‍ സ്വീക­രിച്ച് അവന്റെ ജന­നേ­ന്ദ്രി­യ­ത്തില്‍ രണ്ടു­കൈ­കള്‍ക്കൊണ്ടും ബല­മായി പിടി­കൂ­ടുക. അവന്‍ എത്രബലം പ്രായോഗി­ച്ചാലും പിടി­വി­ട­രു­ത്. അവ­സാനം മര­ണ­വേ­ദ­ന­കൊണ്ട് പുള­യുന്ന അവനെ വിട്ടിട്ട് ഓടി­ര­ക്ഷ­പെ­ടു­ക. ജീവന്‍ രക്ഷി­ക്കാ­നുള്ള ശ്രമ­ത്തി­നി­ട­യില്‍ അവന്‍ ഇരയെ വെറു­തെ­വി­ടു­ന്നു. കേള്‍ക്കു­മ്പോള്‍ കേര­ള­ത്തിലെ സ്ത്രീകള്‍ ഭഅയ്യേ’ എന്ന് പറ­യു­മെ­ങ്കിലും ബലാല്‍സംഗം ചെയ്യ­പ്പെ­ടാ­നുള്ള സാധ്യത­യില്‍നിന്ന് രക്ഷ­നേ­ടാ­നുള്ള പറ്റിയ മാര്‍ക്ഷ­മാ­ണിത്.

(അല്‍-സലാ പത്രത്തിന്റെ റിപ്പാര്‍ട്ടിലെ പ്രസ­ക്ത­മായ ഭാഗ­ങ്ങ­ളാണ് ഉദ്ധ­രി­ച്ചി­രി­ക്കു­ന്ന­ത്.)
Join WhatsApp News
Vayanakkaran 2016-05-18 18:58:07
I checked "Al sala paper for the past 2 weeks to its entirity along with some of my friends. We were not able to find the report mentioned in the said Al sala paper. So this is a self created story by the author of this article. As a story I accept, but in reality this report is false and did not appear in Alsala paper. This is a made up story to read and enjoy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക