Image

പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത-നൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2012
പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത-നൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത-നൃത്തസന്ധ്യ 2012' മെയ്‌ ആറിന്‌ ന്യൂജേഴ്‌സിയില്‍ നടക്കും.

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം പുതുതായി പണിയാനുദ്ദേശിക്കുന്ന ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന കലാവിരുന്ന്‌ `സംഗീത-നൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ മെയ്‌ ആറാം തീയതി വൈകിട്ട്‌ 5 മണിക്ക്‌ അരങ്ങേറും. സംഗീതവും, നൃത്തവും, മിമിക്രിയും സമന്വയിക്കുന്ന ഈ ദൃശ്യവിരുന്നിന്‌ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക സുജാതയും ഒപ്പം മകള്‍ ശ്വേതയും ഒന്നിക്കുമ്പോള്‍ അരങ്ങുതകര്‍ക്കുന്ന പ്രകടനങ്ങളുമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ്‌ വിവേകാനന്ദന്‍, അമൃതാ സൂപ്പര്‍ സ്റ്റാര്‍ സിംഗറും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ്‌, പ്രശസ്‌ത മിമിക്രി, സിനി ആര്‍ട്ടിസ്റ്റുമാരായ പിഷാരടി, സുരഭി എന്നിവരും ഒത്തുചേരുന്നു. അവിശ്വസനീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ദൃശ്യവിരുന്ന്‌ `സംഗീത-നൃത്തസന്ധ്യ 2012' അമേരിക്കയില്‍ അരങ്ങേറിയിട്ടുള്ള ഷോകളില്‍ വെച്ച്‌ വളരെ പുതുമയുണര്‍ത്തുന്ന ഷോ ആയിരിക്കുമെന്ന്‌ മുഖ്യ സംഘടാകരായ ജോബി ജോര്‍ജ്‌, റോയി മാത്യു എന്നിവര്‍ പറഞ്ഞു.

ഈസ്റ്റ്‌ മില്‍സ്റ്റോണിലെ പുതിയ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ഈ ഷോയ്‌ക്ക്‌ ന്യൂജേഴ്‌സിയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ ആളുകളുടേയും ആത്മാര്‍ത്ഥമായ സഹകരണം വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അഭ്യര്‍ത്ഥിച്ചു.

ഷോയെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: റോയി മാത്യു (903 418 9133), ജോബി ജോര്‍ജ്‌ (732 470 4647), തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709), റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708), സിറിയക്‌ ആന്റണി (908 531 9002), അജിത്‌ ചിറയില്‍ (609 532 4007), റജിമോന്‍ ഏബ്രഹാം (908 369 7026), വിന്‍സെന്റ്‌ തോമസ്‌ (908 839 7724).

പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ മീഡിയയ്‌ക്കുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത-നൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക