Image

അമേരിക്കന്‍ ഭദ്രാസന ചാന്‍സലറായി റവ.ഫാ. തോമസ്‌ പോള്‍ സ്ഥാനമേറ്റു

ബാബു പാറയ്‌ക്കല്‍ Published on 18 June, 2011
അമേരിക്കന്‍ ഭദ്രാസന ചാന്‍സലറായി റവ.ഫാ. തോമസ്‌ പോള്‍ സ്ഥാനമേറ്റു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ ചാന്‍സലറായി റവ.ഫാ. തോമസ്‌ പോള്‍ നിയമിതനായി. സ്ഥലംമാറി പോകുന്ന അരമന മാനേജരുടെ ചുമതലകളും താത്‌കാലികമായി ഇദ്ദേഹം വഹിക്കും. 51 ഇടവകകളും അറുപതില്‍പ്പരം വൈദീകരും നിരവധി ശെമ്മാശന്മാരും, സെമിനാരി വിദ്യാര്‍ത്ഥികളുമുള്ള ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്ത വിഭാവനം ചെയ്യുന്ന പുരോഗനപരമായ പല കാര്യങ്ങളുടെ നടത്തിപ്പിനും ഇനി ചുക്കാന്‍ പിടിക്കുന്നത്‌ റവ.ഫാ. തോമസ്‌ പോള്‍ ആയിരിക്കും. ഇടവകകളിലെ ആത്മീയ സംഘടനകള്‍ക്ക്‌ പരിപോഷണം നല്‍കി യുവതലമുറയെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവന്ന്‌ സഭയുടെ ഭാവി വാഗ്‌ദാനങ്ങളെ വാര്‍ത്തെടുക്കുവാന്‍ മെത്രാപ്പോലീത്ത ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈദീകരുടേയും വിശ്വാസികളുടേയും സഹകരണം കൂടുതല്‍ കാംക്ഷിക്കുകയും ഭരണകാര്യങ്ങള്‍ സുതാര്യമാക്കുകയും ചെയ്യുമെന്ന്‌ റവ.ഫാ. തോമസ്‌ പോള്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട്‌ സ്വദേശിയാണ്‌. വിദ്യാഭ്യാസം പത്തനംതിട്ട സെന്റ്‌ ആന്റണീസ്‌ ആര്‍ട്‌സ്‌ കോളജിലും തുടര്‍ന്ന്‌ കാതോലിക്കേറ്റ്‌ കോളജില്‍ ഉപരിപഠനവും പിന്നീട്‌ കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവശാസ്‌ത്ര പഠനവും നടത്തിയ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ നിന്നും ക്ലിനിക്കല്‍ പാസ്റ്ററല്‍ വിദ്യാഭ്യാസവും വിജയകരമായി പൂര്‍ത്തിയാക്കി. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സാഹിത്യലോകത്തിന്‌ മുതല്‍ക്കൂട്ടായ `ശ്ശീഹന്മാരുടെ കാല്‍പ്പാടുകള്‍ തേടി' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്‌. ഇപ്പോള്‍ ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ്‌ ബേസില്‍ ദേവാലയത്തിന്റെ വികാരിയായി സേവനം അനുഷ്‌ഠിക്കുന്നു.

ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി ബാബു പാറയ്‌ക്കല്‍ (516 554 1607) അറിയിച്ചതാണിത്‌.
അമേരിക്കന്‍ ഭദ്രാസന ചാന്‍സലറായി റവ.ഫാ. തോമസ്‌ പോള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക