Image

ജനശബ്ദം ദൈവത്തിന്റെ ശബ്ദം :ഡോ.എം.വി.പിള്ള (ഇമലയാളി സാഹിത്യപുരസ്‌ക്കാര സമ്മേളനത്തിലെ പ്രഭാഷണത്തില്‍ നിന്നും)

Published on 17 May, 2016
ജനശബ്ദം ദൈവത്തിന്റെ ശബ്ദം :ഡോ.എം.വി.പിള്ള (ഇമലയാളി സാഹിത്യപുരസ്‌ക്കാര സമ്മേളനത്തിലെ പ്രഭാഷണത്തില്‍ നിന്നും)
രണ്ടു രാത്രികള് കൂടി ഇരുണ്ടു വെളുത്താല് കേരളം നാടിന്റെ അടുത്ത ഭാഗ്യ വിധാതാക്കളെ തിരഞ്ഞെടുക്കാന് തുടങ്ങും. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയും ചൈതന്യവും ശബ്ദിക്കുന്ന ന്യൂനപക്ഷങ്ങളെ വിലയിരുത്താന് നിശ്ശബ്ദ ഭൂരിപക്ഷത്തിനു ലഭിക്കുന്ന ഈ മുഹൂര്ത്തമാണ്. അതുകൊണ്ടായിരിക്കണം ജനം ശബ്ദിക്കുമ്പോള് അത് ദൈവത്തിന്റെ ശബ്ദമായിരിക്കുമെന്ന ലാറ്റിന് പഴമൊഴി കാലാതിവര്ത്തിയായി നിലനില്ക്കുന്നത്.
വാമൊഴിയും വരമൊഴിയും കടന്ന് തിരമൊഴി എന്ന ഓണ്‌ലൈന് സംവേദനരീതി പടര്ന്നുപിടിക്കുന്ന ഈ കാലത്ത് ഈ മലയാളിയെന്ന പേരില് അമേരിക്കയില് നിന്നും ഒരു തിരമൊഴിദിന മാദ്ധ്യമം ലോകമെമ്പാടുമുള്ള മലയാളം വായനക്കാരിലെത്തുന്നത് അഭിമാനത്തോടെയും ആഹല്‍ദത്തോടെയും ഏറ്റുവാങ്ങുന്ന പൊതുജനത്തിന്റെ പ്രതിനിധിയായിട്ടാണ് എന്റെ നിയോഗം. 

ഈ സമ്മേളനത്തിലേക്ക് നിര്ബ്ബന്ധപൂര്വ്വം ക്ഷണിച്ചപ്പോള് ഒഴിഞ്ഞുമാറാതിരുന്നത് ജനശബ്ദം ദൈവശബ്ദമാണെന്ന തിരിച്ചറിവുകൊണ്ടു മാത്രമായിരുന്നു. അല്ലാതെ ഈ മലയാളി സാഹിത്യപുരസ്‌ക്കാരം എന്ന ആശയത്തിലോ വിജയികളുടെ തിരഞ്ഞെടുപ്പിലോ എനിക്ക് യാതൊരു പങ്കുമില്ല. ദൈവത്തിന്റെ ശബ്ദം വിളിച്ചോതുന്ന പൊതുജനത്തിന്റെ പ്രതിനിധിയായി പള്ളിവാളും കാല്ചിലമ്പുമണിഞ്ഞ് വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളി ഉച്ചരിക്കാനുള്ള കഴിവില്ല. എങ്കിലും ഇമലയാളുടെ ഈ കന്നിസംരംഭത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സന്ദേഹങ്ങളില് ചിലതെങ്കിലും ഇവിടെ അവതരിപ്പിക്കട്ടെ.

പുരസ്‌ക്കാര ജേതാക്കളെയും അണിയറ ശില്പികളായ ഇമലയാളി പ്രവര്ത്തകരെയും ഹാര്ദ്ദവമായി അഭിനന്ദിക്കുന്നു. അന്യരിലെ നന്മ കണ്ടെത്തുന്നത് സംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല മാതൃകയായി കരുതാം. കേരളത്തിലെ അവാര്ഡുകളെല്ലാം വിവാദങ്ങളുടെ ചുഴിയില്‌പ്പെട്ടു നട്ടം തിരിയുന്ന കാഴ്ച നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. മത്ത കുത്തിയാല് കുമ്പളം കായ്ക്കുകില്ലല്ലോ..... കേരളത്തില് നിന്നും അമേരിക്കയിലേക്കു കുടിയേറിയവര് തനതുസ്വഭാവം ഇവിടെയും നിലനിര്ത്തുന്നു. അവാര്ഡ് എന്ന വാക്കിനു എന്തോ പതിത്വം സംഭവിച്ചമട്ടുണ്ട്. ഇംഗ്ലീഷിലെ മറ്റൊരു വാക്കും ഇതേ ദുര്വിധി നേരിടുന്നു ഡ്രഗ്‌സ്. ഔഷധമെന്നാണ് വാക്കിന്റെ അര്ത്ഥമെങ്കിലും ഇന്നിപ്പോള് ഉത്തേജകമയക്കുമരുന്നുകളുടെ പര്യായമാണ് ഡ്രഗ്‌സ്. അവാര്ഡും ഡ്രഗ്‌സുമൊക്കെ ജനം നീരസത്തോടെ നോക്കുന്ന വര്ത്തമാനകാലത്ത് ഓരോ പുരസ്‌ക്കാരവും അഗ്‌നിശുദ്ധിയില് വിളക്കിയെടുത്തേ പറ്റൂ. നോബല് െ്രെപസും പുലിസ്റ്റര് െ്രെപസുമൊക്കെ അവാര്ഡ് എന്ന വാക്കില് നിന്നും അകന്നു നില്ക്കുന്നതു ശ്രദ്ധിക്കുക. സമ്മാനം അതുകൊടുക്കുന്നവരുടെ മനസ്ഥിതി പോലെയാണ്. പിറന്നാള് സമ്മാനവും വിവാഹവും വിവാഹസമ്മാനവുമൊന്നും ആരും അവാര്ഡായി കരുതാറും ഇല്ല.

ഇമലയാളിപോലെ ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം വായനക്കാരുടെ അംഗീകാരം പിടിച്ചു പറ്റിയ ഒരു തിരമൊഴി ദിനമാദ്ധ്യമം പുതിയ രചനകളുമായി ആര്ക്കും പങ്കെടുക്കാവുന്ന ഒരു തുറന്ന സാഹിത്യമത്സരം നടത്തുന്നതല്ലേ കുറേക്കൂടി ഉചിതം? ഭാഷാപോഷിണിയുടെ സാഹിത്യപുരസ്‌ക്കാരം മനോരമ പ്രസിദ്ധീകരണങ്ങളിലെ രചനകള്ക്കു മാത്രമായി പരിമിതപ്പെടുത്തിയാല് സാഹിത്യാസ്വാദകര് എങ്ങിനെ വിലയിരുത്തും?
ഇമലയാളിയിലെ രചനകള്ക്കു മാത്രമായി നിലനിര്ത്തുകയാണെങ്കില് ഓരോ വിഭാഗത്തിലും ഒന്നിനു പകരം മികച്ച മൂന്നോ നാലോ രചനകള് തിരഞ്ഞെടുത്ത്, അവയുടെ സാഹിത്യമൂല്യം പ്രഗത്ഭരായ ഭാഷാസാഹിത്യാദ്ധ്യാപകരുടെ പഠനങ്ങളോടെ പ്രസിദ്ധീകരിച്ചാല്, എഴുത്തുക്കാര്ക്കും വായനക്കാര്ക്കും ഒരു പോലെ പ്രയോജനപ്രദമായ സംരംഭമായിതീരും.
നീതിനിര്വ്വഹണത്തില് വിഖ്യാതമായ ഒരു പരാമര്ശം ഉണ്ട്. നീതി നിലവില് വന്നാല് മാത്രം പോരാ, നീതി നടപ്പാക്കിയെന്നു ജനത്തിനു ബോദ്ധ്യപ്പെടുകകൂടി വേണം. ലക്ഷ്യം പോലെ തന്നെ മാര്ഗ്ഗവും സുതാര്യവും വിശുദ്ധവുമായെങ്കില് മാത്രമെ സാഹിത്യപുരസ്‌ക്കാരങ്ങളുടെ വിലയും നിലയും നിലനിര്ത്താന് പറ്റൂ.

പുലിസ്റ്റര്‍ പ്രൈസിന്റെ നാട്ടില്‍ ഇമലയാളി പ്രൈസ്‌

ഇന്നേക്ക് സൂക്ഷം ഒരു നൂറ്റാണ്ടു മുന്പാണ് ന്യൂയോര്ക്കില് നിന്നും മറ്റൊരു ജോസഫ് പത്രപ്രവര്ത്തനത്തില് നിന്നുള്ള വരുമാനം മികച്ച സാഹിത്യകൃതികള്ക്കു സമ്മാനം നല്കാന് കൂടി മാറ്റിവച്ചത്. ജോസഫ് പുലിറ്റ്‌സര്. 'കുറ്റപ്പെടുത്തുവാനില്ലതില് നാമൊക്കെ എത്രയായാലും മനുഷ്യരല്ലേ' എന്ന കവി വാക്യത്തിന്റെ സാധൂകരണം പോലെ പുലിസ്റ്റര് െ്രെപസിനെ വളരെക്കാലം കഠിനമായി വിമര്ശിച്ചിരുന്നതും എതിര്ക്കുന്നതും ചിക്കാഗോ ട്രിബ്യൂണിന്റെ പ്രവര്ത്തകരായിരുന്നു. പുലിസ്റ്റര് പ്രൈ
സ് നല്കുന്ന രീതിയോടുള്ള അമര്ഷം ട്രിബ്യൂണിന്റെ പരിഹാസത്തില് തിളങ്ങിനിന്നിരുന്നു. 'പരസ്പരാരാധകരുടെ സ്വകാര്യസംഘടന' 'ഇഹൗയ ീള ങൗമേഹ അറാശൃലെൃ' എന്നു വിളിച്ചു പറയാന് അവര് അമാന്തിച്ചില്ല. അന്യരുടെ അപചയങ്ങളില് നിന്നും പാഠം പഠിക്കുന്നവരാണ് വിവേകികളെന്ന മഹദ്വചനം ഇന്നും പ്രസക്തം.

എഴുത്തുകാരനെ ഇന്ന് ആര്ക്കുവേണം?
അടുത്തകാലത്ത് ഒരു മലയാളം പ്രസിദ്ധീകരണത്തില് വായിച്ച ലേഖനമാണ് എഴുത്തുകാരനെ ഇന്ന് ആര്ക്കു വേണം? എന്ന പേരില് അഷ്ടമൂര്ത്തി എന്ന സാഹിത്യകാരനെഴുതിയ ആത്മവിമര്ശനപരമായ കുറിപ്പുകള്. പഴയകാലത്ത് സാഹിത്യകാരന്മാര്ക്കു മലയാളി സമൂഹത്തിലുണ്ടായിരുന്ന നിലയും വിലയും ഇന്നിപ്പോള് അനുദിനം തകര്ന്നടിയുന്നതിനെപ്പറ്റിയാണ് പരാമര്ശം. ആടുജീവിതം നൂറാം എഡിഷനും ആരാച്ചാര് ഒരു ലക്ഷം കോപ്പിയും വിറ്റുതീരുമ്പോള് മലയാളത്തിലെ വലിയ ഒരു വിഭാഗം എഴുത്തുകാര് അവരുടെ രചനകളുമായി മാദ്ധ്യമങ്ങളുടെയും പ്രസാധകരുടെയും ദയാ ദാക്ഷിണ്യങ്ങള്ക്കായി കാത്തുകിടക്കുന്നു. പുസ്തകപ്രസാധകര്ക്കു നോവലുകള് മാത്രം മതി. അതും മുന്പ് വിപണിയില് വിജയിച്ചവരുടേതു മാത്രം.

ഒരു കാലത്ത് മുന്നിര സാഹിത്യകാരന്മാരെ കാണാനും അവരുടെ പ്രഭാഷണങ്ങള് കേള്ക്കാനും തടിച്ചുകൂടിയിരുന്ന യുവജനങ്ങള് ഇന്നിപ്പോള് ചടങ്ങിനിടയില് മിമിക്രിയോ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യമോ ഇല്ലെങ്കില് സമ്മേളനസ്ഥലത്തേക്കു തിരിഞ്ഞുപോലും നോക്കില്ല. ജി.ശങ്കരക്കുറുപ്പിനെയും എസ്.കെ.പൊറ്റക്കാടിനെയും രാജ്യസഭയിലേക്കയച്ച കേരളം, സാനുമാഷിനെയും കടമ്മിട്ടയേയും തിരഞ്ഞെടുപ്പ് നിയമസഭയിലേക്കയച്ച കേരളം, ഈ തിരഞ്ഞെടുപ്പു കാലത്ത് ജനപ്രതിനിധികളാകാന് യോഗ്യത കണ്ടെത്തിയത് സിനിമയുടെ വര്ണ്ണപ്രപഞ്ചത്തില് നിന്നായിരുന്നു. മലയാളത്തിലെ ഒരൊറ്റ സാഹിത്യനായകനെയും പരിഗണിച്ചതായി പോലും അറിഞ്ഞില്ല. സാഹിത്യകാരന് കാലത്തിനു മുന്‌പേ നടക്കുന്നവനാണെന്നും പൊതുജനത്തിന്റെ ജിഹ്വയാണെന്നുമൊക്കെയുള്ള ധാരണകള് തകര്ന്നടിയുന്നു.

എഴുത്തുകാരന്റെ നിലവാരം ഇടിഞ്ഞതാണോ വായനക്കാരുടെ നിലവാരം ഉയര്ന്നതാണോ ഇതിനു കാരണം? റഷ്യന്, ഫ്രഞ്ചു സാഹിത്യകൃതികളുടെ വിവര്ത്തനങ്ങളിലെ ആശയമുള്‌ക്കൊണ്ട് തകഴിയും മുകുന്ദനും മലയാളം വായനക്കാരെ ആഹല്‍ദിപ്പിച്ചപോലെ, അമ്പരിപ്പിച്ചപോലെ ഇന്നു എഴുത്തുകാരന് വായനയുടെ ലോകത്ത് പ്രജാപതിയുടെ സ്ഥാനമില്ല. ഇന്റര്‌നെറ്റ് സമ്മാനിച്ച സൈബറിട സാഹിത്യം പരമ്പരാഗത ലൈബ്രറികളെപ്പോലും അപ്രസക്തമാക്കുന്ന ഈ കാലത്ത് വിരല്തുമ്പില് വിജ്ഞാനത്തിന്റെ വിശാലലോകം തുറന്നിടുന്ന അഭ്യസ്തവിദ്യര് അന്ധമായ വ്യക്തി ആരാധനയില് നിന്നും വിട്ടുനില്ക്കുന്നു.

ഇമലയാളിയിലെ മലയാളം എഴുത്തുകാര് സൈബറിടത്തിന്റെ വളര്ന്നുവരുന്ന ഈ മേല്‌ക്കോയ്മ ശ്രദ്ധിക്കണം. ശബ്ദിക്കുന്ന ന്യൂനപക്ഷമായ നിങ്ങളെ വിലയിരുത്താന് ഒരു നിശ്ശബ്ദഭൂരിപക്ഷം ഓണ്‌ലൈന്തിരമൊഴിവായനക്കാരായി ലോകമെമ്പാടും പടര്ന്നുകിടക്കുന്നു.
ഉയര്ന്നഭാവുകത്വവും മികച്ച ആസ്വാദനക്ഷമതയുമുള്ള ഇക്കൂട്ടരില് നിന്നാണ് ഇമലയാളിയുടെ പ്രതികരണ ഇടനാഴികളില് ഇടയ്ക്കിടെ അശരീരി ശബ്ദം ഉയരുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വടക്കേ അമേരിക്കയിലെ അനേകം ഗൃഹസദസ്സുകളില് സ്വകാര്യചര്ച്ചകളില് ആരെയും അത്ഭുതപ്പെടുത്തുന്ന സാഹിത്യാവബോധവും, ഭാഷാചാതുര്യവും, സംവേദനക്ഷമതയുമുള്ള നൂറുകണക്കിനു മലയാളികളെ പരിചയപ്പെടാനിടയായിട്ടുണ്ട്. ഇവരാരും സാഹിത്യസമ്മേളനങ്ങളിലൊ നമ്മുടെ മാദ്ധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാറില്ല. ഇക്കൂട്ടര് നിറഞ്ഞ നിശ്ശബ്ദഭൂരിപക്ഷത്തിലേക്കാണ് ശബ്ദിക്കുന്ന ന്യൂനപക്ഷത്തിന്റെ രചനകള് തിരമൊഴിയിലൂടെ കരയ്ക്കടിയുന്നത്.

സൈബറിടത്തിന്റെ സാന്നിദ്ധ്യത്തില് എഴുത്തിന്റെ വെല്ലുവിളികള്
കഥ, കവിത, ഉപന്യാസം എന്നീ മേഖലകളില് തിരമൊഴി ആവിഷ്‌ക്കരിക്കുന്ന പുതുമോടികള് ഇന്ന് സാഹിത്യത്തിന്റെ അംഗീകൃത ഉപവിഭാഗമാണ്. കേരളത്തിലെ അന്തേവാസി എഴുത്താകാരനെയും പ്രവാസി എഴുത്തുകാരനെയും മുള്മുനയില് നിര്ത്തുന്ന രണ്ടു വിമര്ശനങ്ങളുണ്ട്. കഥയുടെ പ്രമേയത്തില് വളര്ന്നുവരുന്ന അരാഷ്ട്രീയത. ഇവിടെ കക്ഷിരാഷ്ട്രീയമല്ല പരാമര്ശിക്കപ്പെടുന്നത്. പുരോഗമന സാഹിത്യത്തിന്റെ കാലത്ത് തിളങ്ങിനിന്ന പ്രചരണസാഹിത്യം ഇന്ന് ആരും അന്വേഷിക്കുന്നില്ല. ആധുനികതയുള്ള കാലഘട്ടത്തില് അസ്തിത്വദുഃഖവും മരണപൂജയുമൊക്കെ കഥാബീജമാക്കിയവര്ക്കു മുന്നില് ബഹുസ്വരതയുടെയും ശിഥിലചിന്തകളുടെയും ഒരു വലിയ ലോകം തുറന്നു കിട്ടിയിട്ടും രാഷ്ട്രം എന്ന പൊതുസങ്കല്പത്തിന്റെ ഉന്നമനത്തിനുതകുന്ന കഥാതന്തുക്കള് എഴുത്തുകാര് ഒഴിവാക്കുന്നുവെന്നാണ് കേരളത്തിലെ സ്വതന്ത്രചിന്തകരുടെ പരിഭവം.

കടുത്ത ജീവിതാനുഭവങ്ങള് നേരിട്ടോ പരോക്ഷമായൊ അനുഭവിച്ച് അവ ഭാവനയുടെ അഗ്‌നിയില് വിളക്കിയെടുക്കുന്നതിനു പകരം പത്രവാര്ത്തകള് പൊടിപ്പും തൊങ്ങലും വച്ചു കഥകളാക്കി മാറ്റുന്ന രീതിയോടും കടുത്ത വിമര്ശനങ്ങളുയര്ന്നിട്ടുണ്ട്. കേരളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഈമലയാളിയിലും ഉദാഹരണങ്ങള് ധാരാളം പത്രവാര്ത്തയുടെ വസ്തുതാവതരണത്തില് കാഴ്ചയുടെ ഉപരിപ്ലവതമാത്രമാണുള്ളത്. ഉള്ക്കാഴ്ച സര്ഗ്ഗധനരായ എഴുത്തുകാരുടെ പ്രതിഭയില് നിന്നേ വരൂ.
കവിതയുടെ ലോകത്തെ കള്ളനാണയങ്ങള് പ്രബുദ്ധരായ നിശ്ശബ്ദഭൂരിപക്ഷം പെട്ടെന്നു തിരിച്ചറിയും. മികച്ച ഉത്തരാധുനിക കവിതകള്(പുതുമൊഴിക്കവിതകള്) വൃത്തവും അലങ്കാരവും ഛന്ദസ്സുമൊക്കെ ഉപേക്ഷിച്ചുവെന്നു വരാം. ദുര്ഗ്രഹത അവയുടെ ലക്ഷണവുമാകാം. പക്ഷെ മൗനം വിദ്വാനുഭൂഷണമാണെങ്കിലും മൗനികളെയെല്ലാം വിദ്വാന്മാരായി കരുതാറില്ലാത്തതുപോലെ ദുര്ഗ്രഹതയും വൃത്തനിരാസവും കൊണ്ട് മികച്ച പുതുമൊഴി കവിത രചിക്കാന് കഴിയുകയില്ല. ബ്ലോഗ് കവിതകളുടെ വര്ദ്ധിച്ചു വരുന്ന പ്രചാരം തിരമൊഴിയിലെ ഉത്തരാധുനിക കവിതകളെ നിഷ്പ്രഭമാക്കാനിടയുണ്ട്.
ഉപന്യാസകര്ത്താക്കളാണ് നിശ്ശബ്ദഭൂരിപക്ഷത്തിന്റെ ആവനാഴിയിലെ ആയുധങ്ങള് ഓര്ത്തിരിക്കേണ്ടത്. ഹൈപ്പര്‌ലിങ്കുകള് തിരമൊഴിയിലെ സജീവസാന്നിദ്ധ്യമാകുമ്പോള് പഴയ വിഷയങ്ങള് പകര്ത്തിയെഴുതുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആശാന്റെ നായികമാരെക്കുറിച്ചും, ചങ്ങമ്പുഴയുടെ കാല്പനികതയെപ്പറ്റിയുമൊക്കെ ലേഖനമെഴുതി നിശ്ശബ്ദഭൂരിപക്ഷത്തിനു മുന്നിലവതരിപ്പിക്കുമ്പോള്, ഓണ്‌ലൈനിലെ വിക്കിപ്പീഡിയായിലോ, തൊട്ടടുത്ത് നിറപ്പകിട്ടോടെ മിന്നിനില്ക്കുന്ന ഹൈപ്പര് ലിങ്കിലോ വിരലമര്ത്തിയാല് അഴീക്കോട് മാഷിന്റെയോ, മുണ്ടശ്ശേരി മാഷിന്റെയോ സാനുമാഷിന്റെയോ ഇതേ വിഷയങ്ങളെപ്പറ്റി  എഴുതിയിട്ടുള്ള പ്രൗഢ ലേഖനങ്ങള് നമുക്കു മുന്നിലവതരിപ്പിക്കും. സ്വന്തമായി എന്തെങ്കിലും പറയാനില്ലെങ്കില്, പഴയകാര്യങ്ങളെ പുതിയ കാഴ്ചപ്പാടില് അവതരിപ്പിക്കാനുള്ള പാടവമില്ലെങ്കില് ഉപന്യാസകര്ത്താക്കള് ഇത്തരം വിഷയങ്ങളില് നിന്നും ഒഴിഞ്ഞു നില്ക്കുകയല്ലേ നല്ലത്?

വേണം... നമുക്കൊരു ഇമലയാളി വാര്ഷികസംസ്‌ക്കാരിക വേദി
ഇരുപത്തിനാലുമണിക്കൂറിനുള്ളില് പലതവണ തിരമൊഴിയിലെ ഘടകങ്ങള് പുതുക്കുന്നതും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രചനകള് പ്രതിദിനം പ്രസിദ്ധീകരിക്കുന്നതും, കൊണ്ടുനടക്കാവുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ലോകത്തെവിടെനിന്നും എപ്പോള് വേണമെങ്കിലും വായിക്കാമെന്നുള്ളതും, ഇമലയാളി എന്ന തിരമൊഴിദിന മാദ്ധ്യമത്തിന്റെ പ്രാധാന്യം ജനങ്ങള്ക്കിടയിലെ സ്വാധീനവും അരക്കിട്ടുറപ്പിച്ചിരിക്കുന്നു. കേരളപ്പിറവിയുടെ അറുപതാം വാര്ഷീകം മുതല് അഞ്ചു വ്യാഴവട്ടക്കാലത്ത് നാട്ടിലും മറുനാട്ടിലും മലയാളികള്ക്കുവന്ന പരിവര്ത്തനങ്ങളുടെ നന്മയും തിന്മയും വേര്തിരിച്ചുകാണാനുതകുന്ന ഒരു വാര്ഷീക സമ്മേളനം ഇമലയാളി ഏറ്റെടുക്കണം. സാഹിത്യരംഗം അതിന്റെയൊരു ചെറിയ ഭാഗമായി കൊള്ളട്ടെ. ഇംഗ്ലീഷിലുള്ള വാര്ത്തകളും രചനകളും ഇമലയാളിയില് വര്ദ്ധിച്ചുവരുന്ന സ്ഥിതിക്ക് രണ്ടാംതലമുറയ്ക്ക് ഈ സമ്മേളനത്തില് പ്രത്യേക പ്രാധാന്യം നല്കണം. ആള്ക്കൂട്ടം പ്രതീക്ഷിക്കുന്നതിനു പകരം ചെറിയ കോണ്ഫറന്‌സ്ഹാളില് അര്ത്ഥവത്തായി അവതരിപ്പിക്കുന്ന പഠനങ്ങളും നിരീക്ഷണങ്ങളും യൂട്യൂബ് വഴി പൊതുജനം അറിയുന്നതാണ് ഭേദം. പരസ്പരം പഴിചാരാതെ പരനിന്ദയും പുലഭ്യവുമില്ലാതെ സംസക്കാര സമ്പന്നമായ രീതിയില്ചര്ച്ചകള് നയിക്കാന് കഴിവുള്ള ധാരാളം യുവജനങ്ങള് നമ്മുടെ രണ്ടാം തലമുറയിലുണ്ട്. ഇത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്ക്ക് അവരുടെ പ്രതികരണങ്ങള് അര്ത്ഥവത്തും പഠനാര്ഹവുമായിരിക്കും.
1.ആഗോളവല്ക്കരണത്തിന്റെ ഈ കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റാന് കഴിയുന്ന, ആഗോള മികവിന്റെ ദൃഷ്ടാന്തങ്ങളായി എത്ര മലയാളികള് ഉണ്ട്.?
മേയ് 2 മുതല് 9 വരെയുള്ള ടൈംവാരിക ലോകത്തിന്റെ നേതൃസ്ഥാനത്തു നിര്‌ത്തേണ്ട നൂറു പ്രതിഭകളെ തിരഞ്ഞെടുത്തപ്പോള് അതില് ഗൂഗിള് സി.ഇ.ഓ. സുന്ദര്‍ പിച്ചയും സുനിതാ നാരായണും, സാനിയാ മിര്‍സായും വരെയുള്ള ആറു പ്രശസ്ത വ്യക്തികളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മലയാളി വംശജരും മരുന്നിനുപോലുമില്ല.... ഗൂഗിളിന്റെ സുന്ദര്‍പിച്ചയും പെപ്‌സിയുടെ ഇന്ദിരാ നൂയിയും നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ സംഭാവനയാണ്. അവര്‍ മാത്രമല്ല മൈക്രോസോഫ്റ്റ്, മാസ്റ്റര്‍ കാര്‍ഡ്, അഡോബ്, ഹാര്‍മണ്‍ തുടങ്ങി ഒരു ഡസന്‍ ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ പരിശ്രമശാലികളുടെ കൈകളിലാണ്.
2.നോബല്‍ പട്ടികയില്‍ ബംഗാളിന്റെ അമര്‍ത്യാസെന്നിനും തമിഴ്‌നാടിന്റെ ചന്ദ്രശേഖറിനും, വെങ്കിട്ടരാമന്‍ രാമകൃഷ്ണുമൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഇന്നും നമുക്കൊരു മലയാളിയില്ല.
നമ്മുടെ രണ്ടാം തലമുറയുടെ കാര്യവും വ്യത്യസ്ഥമല്ല. അമേരിക്കയുടെ സര്‍ജ്ജന്‍ ജനറലായി ഡോ.വിവേക്മൂര്‍ത്തിയുടെയും സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശ്രീ.ശ്രീനിവാസന്റെയും പേരുകള്‍ ഇന്ത്യാക്കാരനെന്ന നിലയില്‍ നമ്മെ ആഹഌദഭരിതരാക്കി. പക്ഷേ കൊച്ചുകേരളത്തില്‍ നിന്നുള്ള നമ്മുടെ മിടുക്ക•ാരും മിടുക്കികളും എവിടെ?
4.ബംഗാളികളായ ജുംബാലഹീരിയും സിദ്ധാര്‍ത്ഥ് മുഖര്‍ജിയും സാഹിത്യത്തിനുള്ള പുലിസ്റ്റര്‍ പ്രൈസ് നേടിയതും നമുക്ക് അഭിമാനം പകര്‍ന്നു. പക്ഷേ, നൂറുശതമാനം സാക്ഷരതയും സാംസ്‌ക്കാരിക പ്രബുദ്ധതയും ഉണ്ടെന്നഭിമാനിക്കുന്ന മലയാളത്തില്‍ നിന്നും ലോകോത്തര നിലവാരത്തിലുള്ള എഴുത്തുകാര്‍ ആരും അറിയപ്പെടാത്തതെന്തേ?
പെന്‍ഷന്‍ പറ്റുന്നതുവരെ ശമ്പളം ലഭിക്കുന്ന സുരക്ഷിതമേഖലകളില്‍ മാത്രമാണോ മലയാളിക്കു താല്‍പര്യം? മക്കളെ പരമ്പരാഗത തൊഴില്‍ മേഖലകളിലേയ്ക്കു മാത്രം ഗതാനുഗതിത്വത്തിന്റെ ചുവടുപിടിച്ച് ആട്ടി നയിക്കുന്ന അമേരിക്കന്‍ മലയാളിക്ക് ഭാവിയില്‍ ഈ രാജ്യത്ത് എന്തു സ്വാധീനമാണുണ്ടാകാനിടയുള്ളത്?
ഇത്തരം വിഷയങ്ങള്‍ തുറന്നുചര്‍ച്ചയ്ക്കു വിധേയമാക്കുന്ന ഒരു സാംസ്‌ക്കാരിക വേദിയാകട്ടെ വരും കാലങ്ങളില്‍ ഇമലയാളിയുടെ വസന്തവാര്‍ഷികം.

അതിരുകവിയുന്ന വിമര്‍ശനത്വം പരാജയഭീതി സൃഷ്ടിക്കുന്നുവോ?
ആരെയും എന്തിനെയും അടച്ചാക്ഷേപിക്കാനും അവരുടെ മനോവീര്യം തകര്‍ക്കാനും മലയാളിക്കുളള നൈസര്‍ഗ്ഗീക സിദ്ധി തിരിച്ചറിയണമെങ്കില്‍ നമ്മുടെ ടെലിവിഷന്‍ ചാനലുകളിലെ അന്തിമചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മതി. 'കുറ്റംകൂടാതുള്ള നര•ാര്‍ കുറയും ഭൂമിയിലെന്നുടെ താതാ... ലക്ഷംമാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോ രണ്ടോ...' എന്ന് മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പേ നമ്പ്യാരാശാന്‍ ദീര്‍ഘദര്‍ശനം ചെയ്തു. പൊതുരംഗത്തെ ഈ അപച്യുതിക്കു നാം നല്‍കിയ വിലയാണ് രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ നിന്നും സമര്‍ത്ഥരും സേനവ സന്നദ്ധരുമായ യുവാക്കളുടെ തിരോധാനം. ആയിരത്തോളം സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പില്‍ ഭാവിയുടെ വാഗ്ദാനങ്ങളായി എത്ര പേരുണ്ട്? പരാജയഭീതിമൂലം വിട്ടുനില്‍ക്കുന്ന നമ്മുടെ യുവനേതൃനിര നാടിനു വരുത്തുന്ന നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
അമേരിക്കയിലെ മുന്‍നിര കോപ്പറേഷനുകളും ഇതേ പതനത്തിലാണെന്നും പരാജയഭീതിമൂലം കോര്‍പ്പറേറ്റ് മേധാവികള്‍ നിഷ്‌ക്രിയരായി തോല്‍വി ഏറ്റുവാങ്ങുകയാണെന്നും ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ.(How to really learn from failure.... HBR May 2016)
 നമ്മുടെ യുവജനങ്ങള്‍ ആവശ്യം വായിച്ചിരിക്കേണ്ട നല്ല ലേഖനങ്ങളില്‍ ഒന്നാണിത്.
പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാനും ഫീനിക്‌സ് പക്ഷിയെപ്പോലെ ചിതയില്‍ നിന്നും പറന്നുയര്‍ന്നു പുനര്‍ജ്ജനിയുടെ അനന്തവിഹായസ്സിലേക്കു കുതിക്കാനുമുള്ള നൈസ്സര്‍ഗ്ഗികശേഷി ഓരോ മലയാളിയിലും കുടികൊള്ളുന്നുണ്ടാവണം. അതുകൊണ്ടാണല്ലോ പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുമങ്ങന്യമാം രാജ്യങ്ങലിലെല്ലാ കേരളീയര്‍ തമ്പടിച്ചിരിക്കുന്നത്. പരാജയത്തിന്റെ സ്മാരകങ്ങളില്‍ നിന്നും വിജയത്തിന്റെ സുവര്‍ണ്ണ സോപാനങ്ങളിലേക്കു കുതിക്കാന്‍ കെല്‍പുള്ളവനാണ് ഇന്നത്തെ മലയാളി. അവരുടെ ഗോത്രം ഇനിയുള്ള കാലം ലോകത്തിലെ മികവിന്റെ നെറുകയിലേക്കു കടന്നുകയറുന്നില്ലെങ്കില്‍ ആ പരാജയം ഏറ്റുവാങ്ങുന്നതും മലയാളത്തിലെ  ഒരു പ്രശസ്തകവിയാണ്.
'ഇനിയുള്ള കാലങ്ങള്‍ ഇതിലേകടക്കുമ്പോള്‍
ഇതുകൂടിയോന്നോര്‍ത്തുപോകും...
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍ മണ്ണിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണിചെയ്ത സ്മാരകം
നീ വരട്ടെ, നില്‍ക്കട്ടെ സന്ധ്യേയ
ഗോത്രയാനം: ഡോ.അയ്യപ്പപ്പണിക്കര്‍


ജനശബ്ദം ദൈവത്തിന്റെ ശബ്ദം :ഡോ.എം.വി.പിള്ള (ഇമലയാളി സാഹിത്യപുരസ്‌ക്കാര സമ്മേളനത്തിലെ പ്രഭാഷണത്തില്‍ നിന്നും)
Join WhatsApp News
Mohan Parakovil 2016-05-18 08:02:28
ബഹുമാനപ്പെട്ട  ശ്രീ എം . വി . പിള്ള  - അങ്ങ് പറഞ്ഞപോലെ അമേരിക്കൻ മലയാളികൾ ഇപ്പോഴും ആ, വ, ഉ (ആശാൻ വള്ളത്തോൾ ഉള്ളൂര്) എന്നിവരുടെ
സ്വാധീനത്തിലും ചങ്ങമ്പുഴ വൈലോപ്പിള്ളി
എന്നിവരുടെ കവിതയിലും മുഴുകിയിരിക്കുന്നു . ഇ മലയാളിയിൽ അങ്ങനെയുള്ള ലേഖനങ്ങൾ വായിക്കാരുണ്ട് . പുതിയ തലത്തിലുള്ള
രചനകൾ ഒന്നോ രണ്ടോ പേർ  നടത്തുന്നു
അവിടെ വായനകാരില്ലെന്നാണല്ലോ
എഴുത്തുകാരുടെ പരാതി . നല്ല രചനകൾ
കണ്ടാൽ ആരാണു വായിക്കാത്തത്. അങ്ങയുടെ
ലേഖനം അവിടത്തെ സാഹിത്യ സംഘടനകൾ
ചര്ച്ച ചെയ്യട്ടെ ഇ മലയാളി "ഇന്നത്തെ സാഹിത്യം " എന്നാ പേരില് ഒരു ചര്ച്ച വേദി (പംക്തി)
തുടങ്ങട്ടെ , തുടക്കത്തിൽ അതിനു മാർഗദർശിയായി അവിടന്നും പത്രാധിപരും ചുമതലയേൽക്കട്ടെ
ഇ മലയാളിക്കും നല്ലൊരു ഉപദേശ രൂപേണയുള്ള
അറിവ് പകരുന്ന ലേഖനത്തി നു ഡോക്ടർക്കും
അനുമോദനങ്ങൾ .മുഖം നോക്കാതെ നല്ല രചനകളെ നല്ലത് എന്ന് എഴുതുന്ന വിദ്യാധരൻ മാസ്റ്റർക്കും
ഇക്കാര്യത്തിൽ സഹായം ചെയ്യാൻ
കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .

Ninan Mathullah 2016-05-18 19:15:22
Congratulations to all the award winners. Thanks Dr. M.V. Pillai for the unbiased and thought provoking speech.
വിദ്യാധരൻ 2016-05-18 21:09:15
സാഹിത്യ രചയിതാക്കളെ ഋഷി എന്നായിരുന്നു വിളിച്ചിരുന്നത്. ഋഷികൾ ദൈവതുല്യരും  'ഋ' എന്നതിന്റെ അർഥംമാവട്ടെ  "ജ്ഞാനത്തിന്‍റെ മറുകര എത്തിയവര്‍ അഥവാ വൈദികമന്ത്രദ്രഷ്ടാവ്"  ഋഷിധര്‍മങ്ങള്‍ (1. ബ്രഹ്മചര്യം, 2. സദാസത്യം, 3. ജപം, 4. ജ്ഞാനം, 5. നിയമം, 6. ധര്‍മബോധം എന്നീ ഷഡ് ധർമങ്ങൾ .  എന്നാൽ ഇന്നത്തെ എഴുത്തുകാർ (എഴുത്ത് തൊഴിലാക്കിയവർ )  ഋഷിധര്‍മങ്ങള്‍ പാലിക്കാതെ വന്നപ്പോൾ വായനക്കാർ (ജനങ്ങൾ ) ദൈവങ്ങളായതിൽ അത്ഭുതപ്പെടാനില്ല . 

       സച്ചിദാനന്ദ കവിതകളോട് എനിക്ക് താത്പര്യം ഇല്ലെങ്കിലും
ഉദാ:- 
എന്റെ അമ്മൂമക്ക് കിറുക്കായിരുന്നു
കിറുക്ക് മൂത്ത് മരണമായി 
എന്റെ ലുബ്ധ്നായ അമ്മാമൻ അവരെ 
വൈയ്ക്കോലിൽ പൊതിഞ്ഞു കലവറയിൽ സൂക്ഷിച്ചു 
പഴുത്തുണങ്ങിയപ്പോൾ അമ്മൂമ വിത്തുകളായി പൊട്ടിത്തെറിച്ജു 
കലവറ ജനലിലൂടെ പുറത്തു ചാടി 
അതിലൊരു കുരു പടമുള മുളപ്പ് 
എന്റ അമ്മയായി 
വെയിലും മഴയും വന്നു 
അമ്മയുടെ കിറുക്ക് മുളച്ചു ഞാനും 

ഇതിനായിരിക്കും സാഹിത്യ അക്കാഡമി  അദ്ദേഹത്തിനു അവാർഡു (സാഹിത്യ പുരസ്കാരം അല്ല ) കൊടുത്തത്.  ഡോ . എം. വി . പിള്ള പറഞ്ഞത് എത്ര വാസ്തവം. അമേരിക്കയിലെ അവാർഡ് കൊടുക്കലുകാരുടെ വഴികാട്ടി  

കാര്യം സചിദാന'ന്ധ'ന് കിറുക്കാണെങ്കിലും  അദ്ദേഹത്തിൻറെ ബഹുരൂപിയിലെ 'ഞാനെന്തിന് എഴുതുന്നു എന്ന ഭാഗം എനിക്ക് ഇഷ്ടമാണ് . " ഞാനെഴുതുന്നത് സമൂഹത്തോട് സംവദിക്കാനാണ് , പ്രപഞ്ചത്തിന്റെയും സ്ത്വത്തിന്റെയും നിഗൂഡതകൾ അന്വേഷിക്കാനാണ് . മനുഷ്യനും പ്രകൃതിയും ഉൾചേർന്ന ചുറ്റുപാടുകളോടുള്ള എന്റെ പ്രതികരണങ്ങൾ അടയാളപ്പെടുത്താനാണ്, വൈവിദ്യവും സമർദ്ധിയും ആഘോഷിക്കാനാണ്. വ്യക്തിപരമായ വേദനകളും ആകാംഷകളും പ്രകടിപ്പികാനാണ് ഭാഷയെ പുനരുദ്ധരിക്കാനും പുനർജ്ജീവിപ്പിക്കനുമാണ് . മരണമെന്ന ശ്വശത സത്യത്തെ വെല്ലുവിളിക്കാനാണ് .ഇവയൊക്കെ പരസ്പരവൈരുധ്യത്തെ ഭയക്കാതതന്നെ എനിക്ക് പറയാൻ കഴിയും"  

ഈ മലയാളിയിൽ വരുന്ന ചില രചനകളിൽ നിന്ന് വായിച്ചെടുക്കാനവും അവർ എന്തിനാണ് എഴുതുന്നതെന്നു. ചിലരുടെ എഴുത്തിൽ നിന്ന് മനസിലാക്കാം അവർക്ക് കിരുക്കാണെന്ന് . തലമുറകളിലൂടെ കൈമാറികിട്ടിയ കിറുക്ക് 
സാമം, ധാനം, ദണ്ഡം എന്നാണല്ലോ പറച്ചിൽ,  ചില എഴുത്ത്കാരോട് സമാധാനമായി പറയണം എഴുത്ത് നിറുത്താൻ, ചിലർക്ക് അഞ്ചാറ് അവാർഡുകൾ ധാനമായി കൊടുത്ത് ഇനി മേലാൽ എഴുതരുത് എന്ന് പറഞ്ഞു വിടണം, ചില അവന്മാർ ദണ്ഡനത്തിലൂടെ മാത്രമേ പിൻവാങ്ങുകയുള്ളു. ക്രിയാത്മക വിമർശനത്തിനോടൊപ്പം ദണ്ഡന വിമർശനവും ആവശ്യമാണ് 

പിന്നെ എഴുത്തുകാർക്ക് ആശയം ഇല്ലാതെ വരുമ്പോൾ പഴയതിനെ പുതിയ കുപ്പിയിലാക്കി ഇറക്കണം. സോക്രട്ട്രീസ്, നെപ്പോളിയൻ,  ഈജിപ്തിലെ മമ്മികൾ, കുന്തംകുലുക്കി (ഷേക്ക്‌സ്പീർ ) തുടങ്ങിയവർ മരിക്കാതെ കിടുക്കുകയല്ലേ . വായനക്കാർ വായിച്ചും കേട്ടും  മടുത്തതാണെങ്കിലും പടച്ചു വിടുക എഴുന്നൂറ് എണ്ണൂർ പേജിൽ ഒരെണ്ണം. കുളിചില്ലേൽ എന്നാ അല്ല വായിച്ചില്ലേൽ എന്നാ സംഗതി ഒരെണ്ണം പുരപ്പുറത്തു കിടക്കട്ടെ . 

ഈ മലയാളി ഒരു പുരസ്കാര സമ്മേളനം നടത്തിയതിൽ ഒരു തെറ്റും കാണുന്നില്ല . കാരണം ഇവുടുത്തെ അവാർഡ് കുത്തകാവകാശം അവസാനിപ്പിക്കാൻ അത്തരത്തിൽ ഒരു നീക്കം ആവശ്യമാണ്‌.  അച്ചടക്കുമുള്ള സാരഥികൾ ഉള്ളടത്തോളം കാലം മൂന്നു മാസത്തിൽ ഒരിക്കൽ അവാർഡു എന്നത് വരാതെ സൂക്ഷിച്ചാൽ മതി 

ഡോ . എം . വി.പിള്ളയ്ക്ക് അറിയാവുന്ന ഭാഷ പണ്ഡിതന്മാരോട് ഇടയ്ക്കൊക്കെ അവരുടെ അറിവുകൾ ലേഖനങ്ങളായും, കഥയായും , കവിതയായു ഇവിടെ പ്രസിദ്ധികരിച്ചാൽ എല്ലാവർക്കും ഉപകാരമായിരിക്കും .  അല്ലെങ്കിൽ അത് വയലാറിന്റെ കവിതയിലെപ്പോൽ 

ശ്ലോകം ചൊല്ലലുമർത്ഥം പറയലും 
     മായ് നാലമ്പലമൂലകൾ തോറും 
പാകം തെറ്റാതങ്ങനെ വീര -
     ശ്ശ്രംഖലകൾക്കായ് കവിത രചിച്ചോർ 

ലോകം കണ്ടില്ലവരുടെ ചുറ്റും 
      ജനകോടികളുടെ വേർപ്പിൽ ചോരയിൽ 
നാകമനോഹരമായൊരു നവജീവിത 
      മുയിരുൾക്കൊണ്ട് നിവർന്നു പുലര്ന്നു 

നല്ലൊരു ലേഖനം വായിച്ചപ്പോൾ സച്ചിദാനന്ധനെപ്പോലെ എനിക്കും അല്പം കിറുക്ക് ഇളകിപ്പോയി. 

Anthappan 2016-05-19 06:59:35

If literature cannot motivate people to get out of their depression, correct their mistakes move them forward, please don’t write it.  We don’t want to be your guinea pig.

Literature adds to reality, it does not simply describe it. It enriches the necessary competencies that daily life requires and provides; and in this respect, it irrigates the deserts that our lives have already become. C. S. Lewis

John Philip 2016-05-19 16:58:11
വായനക്കാരെക്കാാൾ അധികം എഴുത്തുകാർ
ഉണ്ടെന്ന് പറഞിട്ട് ഒരു എഴുത്തുകാരൻ പോലും
പ്രതികരിച്ചില്ലല്ലോ. പതിവ് വിദ്യാധാരനും,
അന്തപ്പനും ഇപ്പോൾ പാറക്കോവിലുമല്ലാതെ. വിദ്യാദരൻ മാഷ്‌ ഇനി മുതൽ മാഷിന്റെ 
വിലയേറിയ സമയം കളയണ്ടെന്ന് ഒരു അപേക്ഷ
ഇ മലയാളിയും ഇനി അവാർഡുകൾ കൊടുക്കാൻ
സമയം കളയണ്ട. എന്തെങ്കിലും എഴുതി കൂട്ടണം
എവിടെന്നെങ്കിലും അവാര്ഡ് കിട്ടണം ഇതാണു
ഇവിടത്തെ എഴുത്തുകാരിൽ പലരുടേയും വിചാരം. ഡോക്ടർ പിള്ള പറഞ്ഞ പോലെ ഇന്റേണറ്റിൽ പോയി മാരാരും, മുണ്ടശ്ശേരിയും
എഴുതിവച്ചിട്ടുള്ളത് നോക്കി പണ്ടത്തെ കവികളെ
 , കഥാക്രുത്തുക്കളെ കുറിച്ച് എഴുതുക.  ചോദിക്കുമ്പോൾ എല്ലാവരും എഴുത്തുകാരാണ്.
കേരളത്തിലെ രാഷ്ട്രീയം പോലെയുണ്ട് ഇവിടത്തെ എഴുത്തുകാരും സംഘടനകളും 
വിദ്യാധരശരണം 2016-05-20 04:09:49
പൂച്ച ഇല്ലാത്തിടത്ത്  എലിയുടെ വിളയാട്ടമായിരുന്നു ജോൺ ഫിലിപ്പെ ഇവിടെ.  'വിദ്യാധരൻ'- പൂച്ചയെ കണ്ടപ്പോൾ  എല്ലാ എലികളും മാളത്തിലേക്ക് വലിഞ്ഞു.  മലയാള ഭാഷയെ കാർന്നു തിന്നുന്ന എലികൾ .
എലികളെ നിങ്ങൾ എവിടെപ്പോയോളിച്ചീടിലും 
അവിടെ എത്തും വിദ്യാധരൻ 
വാലിൽ പിടിച്ചു വലിച്ചെടുത്തു കറക്കിടും 
തോലുരിച്ചു നിറുത്തി  നിന്റെ രൂപം വെളിപ്പെടുത്തിടും
സാഹിത്യകാരനെന്ന പൊയ്മുഖം വലിച്ചു കീറിടും 
അതിനായവതരിച്ഛതാണാ  മാർജ്ജാര വീരൻ
പൊന്തേണ്ട കവിയായി കഥാകൃത്തായി ഇടയ്ക്കിടെ 
നിന്റെ അന്ത്യം കണ്ടേ മാറു അവൻ തീർച്ച 
രക്ഷയ്ക്കായി ഒന്നേ മാർഗ്ഗമുള്ളു 
ഭിക്ഷയാചിക്കുക്കുക അറിവിന്റെ ദേവിയാം 
സരസ്വതിയോട്  ഉൾബോധത്തിനായി
നിലത്തു കിടന്നുരുളുക നൂറു പ്രാവശ്യം വിവസ്ത്രനായി 
എഴുതി വിട്ട തെറ്റിന് മാപ്പ് ചോദിക്കുക
എന്നെപ്പോലെ എഴുത്തു നിറുത്തി 
രക്ഷനേടൂ, രക്ഷപ്പെടട്ടേ  നാട്ടുകാരും  
മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചിരിക്കുക 
സാഹിത്യസംരക്ഷകനാം വിദ്യാധരൻ വിടവാങ്ങുംവരെ.
വായനക്കാരൻ 2016-05-20 06:35:45
ജോൺ ഫില്ലിപ്പ്  ഒരു എലിയായിട്ടാണ് എനിക്ക് തോന്നുന്നത്. വിദ്യാധരൻ എന്ന പൂച്ചയെ എങ്ങനെയെങ്കിലും ഓടിച്ചു വിട്ടിട്ടു ഇ -മലയാളിയിൽ കിടന്നു വിളയാടാനുള്ള പരിപാടിയാണ് .  വിദ്യാധരനെ ഞങ്ങൾക്ക് വേണം .
Jyothi 2016-05-20 12:34:57
 അമേരിക്കയിലെ ഒരു പ്രസിദ്ധനായ' എഴുത്തുകാരൻ 
സത്യമായും എന്നോടു ഇങ്ങനെ പറഞ്ഞു . 
"ഞാൻ വായിക്കാറില്ല എഴുതാറെ ഉള്ളൂ, 
എന്തിനു വെറുതെ വായിച്ചു സമയം കളയണം " 
അന്തം വിട്ടു ഞാൻ അദ്ദേഹത്തെ നോക്കി ..
ഇതാ അടുത്ത ചോദ്യം " എൻറെ പുതിയ കഥ വായിച്ചോ ?"
 'മിണ്ടാട്ടം മുട്ടുക' എന്നതിൻറെ 
ശരിയായ ഫീൽ ഞാനറിഞ്ഞത് അന്നാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക