Image

ഫോമാ 56 ചീട്ട് കളി: ഒന്നാം സമ്മാനം 1000 ഡോളര്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 17 May, 2016
ഫോമാ 56 ചീട്ട് കളി: ഒന്നാം സമ്മാനം 1000 ഡോളര്‍
മയാമി:ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വഷനോടനുബന്ധിച്ചു ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന 56, 28 ചീട്ടുകളിയില്‍ ഒന്നാം സമ്മാനമായി 1000 ഡോളര്‍ നല്‍കുവാന്‍ തീരുമാനിച്ചു.ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പ്രസിഡന്റ് ആനന്ദന്‍ നിരവേലാണ് ഈ കാര്യം അറിയിച്ചത്.

56 ചീട്ട് കളിയുടെ രാജാക്കന്മാരില്‍ ഒരാളായ ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യൂസ് ചെരുവിലാണ് ഈ പ്രാവിശ്യം ചീട്ട് കളികളുടെ കോ ഓര്‍ഡിനേറ്റര്‍. 56 അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി തന്നെയായിരിക്കും ഫോമാ കണ്‍വന്‍ഷനിലുമെന്ന് മാത്യൂസ് ചെരുവില്‍ പറഞ്ഞു. വിവിധ റീജിയണില്‍ നിന്നുമായി ചീട്ടുകളി പ്രേമികള്‍ ഇപ്പോള്‍ തന്നെ രജിസ്‌­ട്രേഷന്‍ ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. രണ്ടാം സമ്മാനം 500 ഡോളറുമാണ് 56 കളിയുടെ സമ്മാനത്തുക. അതോടൊപ്പം നടത്തുന്ന 28 കളിയില്‍ ഒന്നാം സമ്മാനം 500 ഡോളറും, രണ്ടാം സമ്മാനം 250 ഡോളറുമാണ്­.

വള്ളംകളി, മിസ്. ഫോമാ, നാടകോത്സവം, മലയാളി മങ്ക, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയ വിവിധ മത്സരങ്ങളും, വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങി വിവിധ പരിപാടികളാണ് സംഘാടകര്‍ അസൂത്രണം ചെയ്തിരിക്കുന്നത്. മയാമി ബീച്ചിലുള്ള പ്രകൃതി രമണീയമായ ഡ്യൂവില്ല് റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കണ്‍വന്‍ഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക www.fomaa2016.com

ചീട്ടു കളിയുടെ വിവരങ്ങള്‍ക്ക്: മാത്യൂസ് ചെരുവില്‍ 586 206 6164.
Join WhatsApp News
Texan American 2016-05-17 18:31:10
കൺവെൻഷൻ   പറ്റി ഏകദേശം ഒരു രൂപം ഇപ്പോൾ കിട്ടി. അമേരിക്കൻ മലയാളികളെപ്പറ്റി നല്ല ഒരു ധാരണ പുറം ലോകത്തിന് ഉണ്ടാക്കിക്കൊടുക്കാൻ ഫോമയുടെ ഈ ന്യൂസ്‌ വളരെ സഹായകമായിരിക്കും.  സാറന്മാരെ അമരിക്കയിൽ പണം വച്ചുള്ള ചീടുകളി ഓക്കേ ആയിരിക്കാം. പക്ഷെ അങ്ങ് നമ്മുടെ നാട്ടിൽ ഇത് പോലീസ് പിടിക്കുന്ന കേസ് ആണ്. ഇതൊക്കെ ഇങ്ങനെ പത്രത്തില എഴുതി വെറുതെ നമ്മുടെ എല്ലാവരുടെയും പേര് നാട്ടികണോ ? വെറുതെയല്ല അമരികയെപ്പറ്റി നായനാർ പറഞ്ഞത് പലരും വിശ്വസിക്കുന്നത്. 
പന്നി മലത്ത് തൊമ്മൻ 2016-05-17 19:46:02
വീട്ടിൽ ഇരുന്നിട്ട് ബോറടിയാ ചേട്ടാ.  ഭാര്യാ രണ്ടു ജോലി കഴിഞ്ഞു വരുമ്പോൾ പാതിരാ ആകും. ഇപ്പോൾ അങ്ങോട്ട്‌ ചെന്നിട്ടും കാര്യമില്ല.  പിള്ളാർക്ക് മലയാളം അറിയില്ല.  ചേട്ടന് ഏത് കളിയാ പടിക്കണ്ടത്. 28 അതോ അമ്പത്തിയാറോ ? അതോ പന്നി മലത്തോ?  പന്നി മലത്ത് തൊമ്മൻ എന്നാ പേര്. പക്ഷെ നാട്ടുകാര് പന്നീന്നാ വിളിക്കുന്നെ .  ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം എന്നാലും ഈ അമേരിക്കയിൽ വന്നിരിക്കുന്ന മലയാളികളുടെ വാ മൂടി കെട്ടാന പാട്.  പിന്നെ റ്റെക്സസിൽ ഉള്ളവന്മാരുടെ വെടിവെക്കുന്ന തോക്ക് ഇനി പുറത്തു കാണിച്ചോണ്ട് നടക്കാം എന്ന് പറഞ്ഞത് ശരിയാണോ റ്റെക്സൻ അമേരിക്കനെ? ഈ മലയാളിയിൽ ഒരു വാർത്ത കണ്ടു അതുകൊണ്ട് ചോതിച്ചതാ 

Jack Daniel 2016-05-17 21:11:53
ചീട്ടു കളി ഉള്ളടത്തു ഒരു കള്ളുകുടി മത്സരംകൂടി വച്ചിട്ടു സമ്മാന തുക $ 2000 ആക്കണം.  കുപ്പി അവരവര് കൊണ്ടുവരണം. ചീട്ടു കളിക്ക് കൊണ്ടുവരുന്ന കുപ്പിയും കോൺഫ്രന്സിനു വരുന്ന കുപ്പിയും തമ്മിൽ കൂട്ടി കുഴയ്ക്കാതെ നോക്കണം . അത് വേ ഇത് റെ. ഇതെല്ലാം കഴിഞ്ഞു തളര്ന്നു ചെല്ലുമ്പോൾ റൂമിന്റെ  വാതിലിൽ അതായത്,  
പൂമുഖ വാതിക്കൽ
നുരയുന്ന കള്ളുമായി 
നോക്കി നില്ക്കുമവൾ ഭാര്യ 
അവളുമായി ഒരുമിച്ചു 
മുത്തി കുടിച്ചു നാം
മറിയണം കട്ടിലിലേക്ക്  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക