Image

അബര്‍ഡീന്‍ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും സമാപിച്ചു

രാജു വേലംകാലായില്‍ Published on 17 May, 2016
അബര്‍ഡീന്‍ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും  സമാപിച്ചു
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ്  യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും  2016 മെയ് 14,15 (ശനി, ഞായര്‍ ) തീയതികളില്‍ അബര്‍ഡീന്‍  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു  വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യയോടും കൂടെ പെരുന്നാള്‍ പര്യവസാനിച്ചു.

മെയ് 14 ?ീ തീയതി ശനിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തിയാതോടു കൂടി പെരുന്നാള്‍  ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, പെന്തിക്കൊസ്തി യുടെ ശ്രുശുഷയും, വി. കുര്‍ബ്ബാനയും ഉണ്ടായിരുന്നു. 

മെയ് 15?ീ തീയതി ഞായറാഴ്ച്ച രാവിലെ 11.45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന്  റവ: ഫാദര്‍. രാജു ചെറു വിള്ളില്‍ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം,  കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരുന്നു.

 വി. ഗീവര്‍ഗീസ്  സഹദായുടെ ഓര്‍മ്മ പെരുന്നാളിലും,  ഇടവക ദിനത്തിലും അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള നുറുകണക്കിന് മലയാളികള്‍  
 സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്‍ന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക്വികാരി  റവ: ഡോ. ബിജി ചിറത്തലാട്ട്   
സെക്രട്ടറി  രാജു വേലംകാല, ട്രഷറാര്‍ ജോണ്‍ വര്‍ഗീസ്, മാത്യു ബിനോജ്,   
പി .വൈ .ജോര്‍ജ്, ഷിജു സി. ജോസഫ്, പ്രതീഷ് പോള്‍, ജീമോന്‍ വര്ക്കി, അഞ്ചു ജോര്‍ജ് , ബിനു പ്രതീഷ്, റജി സി.പോള്‍, തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
എല്ലാ മാസവും ഒന്നാമത്തെയും, മുന്നാമത്തെ ഞായറാഴ്ച രാവിലെ 11 .45 നു പ്രഭാതനമസ്‌കാരവും, വി.കുര്‍ബ്ബാനയും, തലേ ദിവസം വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌ക്കൂളും തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,
 AB 16  6 UF ,Aberdeen , Scotland , UK .

                                            

വാര്‍ത്ത  അയച്ചത് : രാജു വേലംകാലായില്‍

അബര്‍ഡീന്‍ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും  സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക