Image

ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ച

Published on 15 May, 2016
ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വളര്‍ച്ച

 ബെര്‍ലിന്‍: ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ രേഖപ്പെടുത്തി.

ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ജിഡിപി 0.7 ശതമാനം വളര്‍ന്നു. തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളിലെ വളര്‍ച്ച 0.3 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ പ്രതീക്ഷിച്ചിരുന്ന വളര്‍ച്ച 0.5 ശതമാനവും. എന്നാല്‍ ഇയു വിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയുടെ നേട്ടം അസൂയാവഹമാണ്. ഒരു പരിധിവരെ അഭയാര്‍ഥികളുടെ അദ്ഭുതപൂര്‍വമായ കടന്നുകയറ്റവും സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തിയെന്നുവേണം കരുതാന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക