Image

ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

Published on 15 May, 2016
ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

  ടൊറേന്റോ: പ്രവാസി മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശമേകി മൂന്നാമത് ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അരങ്ങിലെത്തുന്നു.

ജീവിത സന്ധാരണത്തിനായ് പ്രവസ ജീവിതം നയിക്കുമ്പോഴും മലയാളിയുടെ ഉള്ളില്‍ കെടാതെ കാത്തു സൂക്ഷിക്കുന്ന ചലച്ചിത്ര കൗതുകങ്ങള്‍ക്കു വേദി ഒരുക്കുകയാണ് ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ എന്ന് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ശബരിനാഥ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തന്നെ പ്രധാനമായും മൂന്ന് അവാര്‍ഡുകള്‍ ആണ് ഇക്കുറിയും ഉണ്ടാവുക. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്‍ എന്നീ തലങ്ങളില്‍ ഹ്രസ്വ ചിത്രങ്ങള്‍ മത്സരിക്കും. കാഷ് അവാര്‍ഡും പ്രശംസാ പത്രവും അടങ്ങുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

മലയാള ചലച്ചിത്ര മേഖല നവതരംഗങ്ങള്‍ക്ക് വഴി മാറുന്ന ഈ അവസരത്തില്‍, കഴിവുള്ള പുതിയ പ്രതിഭകള്‍ക്ക് വേദി ഒരുക്കേണ്ടത് ഫൊക്കാനയുടെ ദൗത്യമായി കാണുന്നു എന്ന് ജനറല്‍ സെക്രട്ടറി വിനോദ് കെയര്‍കെ അഭിപ്രായപ്പെട്ടു. 

വളരെ സുത്യര്‍ഹമായ രീതിയില്‍ നടന്ന കഴിഞ്ഞ വര്‍ഷങ്ങളിലെ ഫൊക്കാന ഫിലിം ഫെസ്റ്റിവലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ട്ടികള്‍, കേരള സര്‍ക്കാരിന്റെ അംഗീകാരത്തിലേക്ക് വരെ എത്തപ്പെടുകയുണ്ടായി. ഇതൊക്കെ വെളിവാക്കുന്നത്, യഥാര്‍ഥ കലാകാരന്മാരെ കണെ്ടത്താനുള്ള ഫൊക്കാനയുടെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ ആണെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക