Image

സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനമാണ് എല്.ഡി.എഫ് ലക്ഷ്യമിടുന്നത്:പിണറായി വിജയന്‍ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 14 May, 2016
സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനമാണ്  എല്.ഡി.എഫ് ലക്ഷ്യമിടുന്നത്:പിണറായി  വിജയന്‍  (അനില്‍ പെണ്ണുക്കര)
ധര്‍മ്മടത്തു പൊടി പാറുന്ന പ്രചാരണത്തിനിടയില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ പിണറായി വിജയന്‍ Eമലയാളിയോട്  സംസാരിക്കുന്നു .

ചോദ്യം:കേരളം ഒരിക്കല്കൂടി നിയമസഭാതെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുമ്പോള് ഇടതുപക്ഷം ഉയര്ത്തുന്ന പ്രധാനപ്രചാരണവിഷയങ്ങള് എന്തൊക്കെയാണ്. ?

കേരളം നേരിടുന്ന ചില പ്രധാനപ്രശ്‌നങ്ങളാണ് ഇത്തവണ ഇടതുപക്ഷജനാധിപത്യ മുന്നണി ജനങ്ങള്ക്കുമുന്നില് ഉയര്ത്തുന്നത്. മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് അതില് സുപ്രധാനം. മറ്റുസംസ്ഥാനങ്ങള് നമ്മുടെ നാടിനെ അസൂയയോടു കൂടി നോക്കിയിരുന്നതുതന്നെ മതനിരപേക്ഷതയുടെ പേരിലായിരുന്നു.
എന്നാല്, മതനിരപേക്ഷത അപായപ്പെടുത്താനുള്ള നീക്കങ്ങളാണിപ്പോള് നടക്കുന്നത്.  കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ആ  മതനിരപേക്ഷതയ്ക്കു പോറലേല്പ്പിക്കാനാണു വര്ഗീയശക്തികളുടെ നീക്കം. ഭരണഘടനയും സെക്യുലറിസവുമാണ് എല്ലാ അപകടത്തിനും കാരണമെന്നു പാര്‌ലിമെന്റില് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് തുറന്നുപറഞ്ഞു. അതാണ് അവരുടെ നിലപാട്.
മതനിരപേക്ഷരാണെന്നു പറയുന്ന ചിലര് കേരളത്തില് വര്ഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. കുറച്ചുവോട്ടിനും നാലുസീറ്റിനും വേണ്ടി മതനിരപേക്ഷനിലപാടു തള്ളിപ്പറയുന്നഘട്ടങ്ങള് മുമ്പുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന്റെ ആലോചനകള് തകൃതിയായി നടക്കുന്നു. ഇതിനു നേതൃത്വംനല്കുന്നത് ആര്.എസ്.എസും ഉമ്മന്ചാണ്ടിയുടെ കോണ്ഗ്രസുമാണ്. രണ്ടുകൂട്ടരും തുല്യദുഃഖിതരാണ്.

ചോദ്യം: വരാനിരിക്കുന്ന കേരളം എങ്ങനെയാവണമെന്നാണ് അഭിപ്രായം?

ഏതെങ്കിലുമൊരു മേഖലയുടെ വികസനമല്ല എല്.ഡി.എഫ് ലക്ഷ്യമിടുന്നത്. സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനമാണു വേണ്ടത്. കുറച്ചു ഫാക്ടറികള് വന്നാല് വികസനമായെന്നാണു ചിലരുടെ തെറ്റിദ്ധാരണ. വികസനം ഒട്ടേറെ മേഖലകളിലേയ്ക്കു കടക്കണം. ടൂറിസം അഭിവൃദ്ധിപ്പെടുമ്പോള് തൊഴിലവസരം വര്ധിക്കും.കേരളത്തിലെ ജലാശയങ്ങള് വലിയതോതില് മലിനമാണ്. കായല്ടൂറിസത്തിന്റെ മറവില് വേമ്പനാട്ടു കായല് മനുഷ്യവിസര്ജ്യത്തിന്റെ കൂമ്പാരമാണ്. ജലസ്രോതസുകള് മാലിന്യമുക്തമാക്കി സംരക്ഷിക്കണം. കരയിലെ മാലിന്യത്തിലൂടെ ഭൂഗര്ഭജലും മലിനമാവുന്നുണ്ട്. പാരിസ്ഥിതികസംരക്ഷണത്തിനു പ്രാധാന്യം നല്കണം. അതേസമയം,വിനോദസഞ്ചാരികളെ ആകര്ഷിക്കാന് കഴിയണം.

ചോദ്യം:വിദ്യാഭ്യാസരംഗത്തു വലിയതോതില് അസുന്തലിതാവസ്ഥയുണ്ടോ ?

ചിലര്ക്കു മാത്രമാണു മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതെന്ന തോന്നലുണ്ട്. സര്ക്കാര്,  സ്വകാര്യവിദ്യാലയങ്ങളിലെ സൗകര്യങ്ങളുടെ അന്തരമാണതിനു കാരണം. സ്വകാര്യവിദ്യാലയങ്ങള്‌ക്കെതിരേ ഇനി യുദ്ധംപ്രഖ്യാപിച്ചിട്ടു കാര്യമില്ല. സ്വകാര്യവിദ്യാലയങ്ങള് ഇന്നു യാഥാര്ഥ്യമാണ്. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുകയും പശ്ചാത്തലസൗകര്യം വര്ദ്ധിക്കുകയുംവേണം. അങ്ങനെയായാല് പൊതുവിദ്യാലയങ്ങള് സംരക്ഷിക്കാനാകും.
സര്ക്കാര്വിദ്യാലയങ്ങള് നിലനില്ക്കുന്നതുകൊണ്ടാണ് ഫീസിന്റെയും മറ്റും കാര്യത്തില് സ്വകാര്യവിദ്യാലയങ്ങള് ഫീസുകൂട്ടാതെ അടങ്ങിനില്ക്കുന്നത്. ശരാശരി നിലവാരത്തില് താഴെയുള്ള കുട്ടികളെ പ്രത്യേകപരിഗണനയോടെ പഠിപ്പിക്കാന് പൊതുവിദ്യാലയങ്ങളില് സംവിധാനം വേണം. പഠനിലവാരം കുറഞ്ഞവരെ തള്ളിക്കളയരുത്.
തൊഴിലില്ലായ്മ പരിഹരിക്കണം. ഓരോ തൊഴില്‌മേഖലയും അഭിവൃദ്ധിപ്പെടണം. കാര്ഷികമേഖല തകര്ച്ചയിലാണ്. ഇതില് സര്ക്കാരിന്റെ ഇടപെടലുണ്ടാവണം. കാര്ഷിക ഉല്പ്പന്നങ്ങള്ക്കു ന്യായവില ലഭിക്കണം. കര്ഷകരെ സ്‌നേഹിക്കുന്ന മനസ്സ് സര്ക്കാരിനുണ്ടെങ്കിലേ അവരില് ആത്മവിശ്വാസമുണ്ടാകൂ. ഇതുവഴി കര്ഷക ആത്മഹത്യയ്ക്ക് അറുതിവരുത്താന് കഴിയും.

ചോദ്യം:കേരളത്തിന്റെ കാര്‍ഷിക രംഗം,ഐ ടി രംഗംഎങ്ങനെ വിലയിരുത്തുന്നു ?

റബറിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. ഒരുവര്ഷത്തെ സംസ്ഥാനത്തിന്റെ വരുമാനഷ്ടം 8000 കോടിരൂപയാണ്. തേങ്ങയ്ക്കു വിലയേയില്ല. സംസ്ഥാനത്തിന്റെ പൊതുവരുമാനം കുറഞ്ഞു. പലരംഗത്തും മാന്ദ്യം അനുഭവപ്പെടുന്നു. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു കൃഷി അഭിവൃദ്ധിപ്പെടുത്തിയാല് പതിനായിരങ്ങള്ക്കു തൊഴില്ലഭിക്കും. ജൈവപച്ചക്കറിക്കു തുടക്കമിട്ടപ്പോള് ഞങ്ങളെ പരിഹസരിച്ചവരുണ്ട്. ഇപ്പോഴതു സംസ്‌കാരമായി മാറി. കേരളത്തിനാവശ്യമായത്രയും പച്ചക്കറി ഇവിടെത്തന്നെ ഉല്പ്പാദിപ്പിക്കുന്ന അവസ്ഥ വന്നിട്ടില്ല. അതിനു സര്ക്കാര് ഇടപെടണം.
ഐ.ടി രംഗത്തു  ശക്തമായ ഇടപെടല് സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. തിരുവനന്തപുരത്തു ടെക്‌നോപാര്ക്ക് തുടങ്ങുമ്പോള് മറ്റൊരു സംസ്ഥാനത്തും അത്തരം സംരംഭമുണ്ടായിരുന്നില്ല. പിറകില്വന്നവര് നമ്മളെ പിന്തള്ളി കടന്നുപോയി. കാലാനുസൃതമായ വികസനം ഈരംഗത്തുണ്ടാകണം.നമ്മുടെനാടിനു പറ്റാത്ത ചില വ്യവസായങ്ങളുണ്ട്. അവ പ്രോത്സാഹിപ്പിക്കരുത്. കേരളത്തിനു യോജിച്ച വ്യവസായങ്ങള് തുടങ്ങാനെത്തിയവര് മനംമടുത്തു തിരിച്ചുപോയി. അത്രവലിയ നൂലാമാലയാണ്. അതിനെല്ലാം മാറ്റംവരണം. ഒരാള് വ്യവസായംതുടങ്ങാന് വന്നാല് നിശ്ചിതദിവസത്തിനകം അനുമതി ലഭിക്കണം. വികസനം കാലാനുസൃതമാകുന്നതോടൊപ്പം ജനപങ്കാളിത്തത്തോടെയുമാവണം.
പരമ്പരാഗതവ്യവസായം പൂര്ണമായും തകര്ന്നുകിടക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്വരുന്ന എല്ലാ ഘട്ടത്തിലും ഇതാണു സ്ഥിതി. സര്ക്കാര് നടപടി സ്വീകരിച്ചാലേ പരമ്പരാഗതവ്യവസായം സംരക്ഷിക്കാനാകൂവെന്നാണ് എല്.ഡി.എഫ് നിലപാട്. എല്.ഡി.എഫ് ഭരിക്കുമ്പോള് ലാഭത്തിലായിരുന്ന പൊതുമേഖലാസ്ഥാപനങ്ങള് ഇപ്പോള് നഷ്ടത്തിലാണ്.

ചോദ്യം :ബി.ജെ.പി ഇത്തവണ അക്കൌണ്ട് തുറക്കുമോ?

100സീറ്റ് നേടുമെന്നു നേരത്തെ വീമ്പിളക്കിയ ബി.ജെ.പിക്ക് ഒരു മണ്ഡലവും കിട്ടില്ലെന്ന് ഇപ്പോള് ബോധ്യമായി. എങ്കിലും, എങ്ങനെയെങ്കിലും നിയമസഭയില് അക്കൗണ്ട് തുറക്കണമെന്നുണ്ട്. ജനവിരുദ്ധനടപടികള് മൂലം തങ്ങളെ വോട്ടര്മാര് അംഗീകരിക്കില്ലെന്ന് ഉമ്മന്ചാണ്ടിക്കുമറിയാം. എങ്കിലും അധികാരമോഹത്തില് കുറവില്ല. അതിനാല്, ഏതെങ്കിലും മണ്ഡലത്തില് ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന് സഹായിച്ചു മറ്റു മണ്ഡലങ്ങളില് അവരുടെ വോട്ടുവാങ്ങാനാണു കോണ്ഗ്രസ് ശ്രമം. വടകരയിലും ബേപ്പൂരിലും നേരത്തെ ഇത്തരം നീക്കമുണ്ടായപ്പോള് മതനിരപേക്ഷ മനസ്സ് ശക്തമായി എതിര്ത്തിരുന്നു. ഇത്തവണയും അതുതന്നെ സംഭവിക്കും.

ചോദ്യം: മദ്യനയത്തില്‍  ഏതുതരത്തിലുള്ള നിലപാടായിരിക്കും എല്.ഡി.എഫ് അധികാരത്തില്വന്നാല് സ്വീകരിക്കുക? 

എല്.ഡി.എഫിന്റെ മദ്യനയം വ്യക്തമാണ്. ഞങ്ങളുടെ നയത്തിന്റെ സത്ത ഇഷ്ടംപോലെ മദ്യംവളരട്ടെ എന്നതല്ല. മദ്യാസക്തി കുറച്ചുകൊണ്ടുവരാനുള്ള പ്രചാരണം നടത്തുന്നവരുമായി സഹകരിക്കും. എല്.ഡി.എഫ് അധികാരത്തില് വരികയാണെങ്കില് മദ്യവര്ജനസമിതിയുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ചചെയ്യും. മദ്യാസക്തി കുറച്ചുകൊണ്ടുവരാമെന്നകാര്യത്തില് എന്തെല്ലാം ചെയ്യണമെന്നതിലേയ്ക്ക് എല്.ഡി.എഫ് നീങ്ങും. മദ്യത്തിന്റെ ഉപഭോഗം വര്ദ്ധിപ്പിക്കുന്ന നിലപാട് ഞങ്ങളുടെ കാലത്തുണ്ടാവില്ല. ടൂറിസത്തിന്റെ വളര്ച്ച കുറഞ്ഞതു മദ്യനിരോധനംകൊണ്ടു മാത്രമല്ല.  മദ്യം കഴിക്കാനായി മാത്രം ഒരു ടൂറിസ്റ്റും ഇവിടേക്കു വരുന്നില്ല. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാണ് അവര് വരുന്നത്. മദ്യാസക്തി കുറയ്ക്കുന്നതിനു വിനോദസഞ്ചാരികളിലും ബോധവത്കരണം നടത്തണമെന്നാണ് എല്.ഡി.എഫിന്റെ ചിന്ത.

ചോദ്യം:എല്.ഡി.എഫ് വികസനവിരുദ്ധരാണെന്ന ആരോപണത്തെക്കുറിച്ച് ?

പക്ഷപാതപരമായി വാര്ത്തകള് നല്കുന്ന മാധ്യമങ്ങളുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചാരണങ്ങള്. യഥാര്ഥത്തില് കേരളത്തില് കഴിഞ്ഞ അഞ്ചുവര്ഷം കൊണ്ട് എന്തു വികസനമാണുണ്ടായത്. ഉമ്മന്ചാണ്ടി സര്ക്കാര് നാലുവര്ഷം ഉറക്കച്ചടവോടെ തുടര്ന്നു എന്നതൊഴിച്ചാല്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോള് ജനങ്ങളോട് എന്തെങ്കിലും പറയേണ്ടിവരുമോ എന്ന ആലോചന വന്നത് അഞ്ചാമത്തെ വര്ഷമാണ്. അപ്പോള്, എന്തെല്ലാമോ കാട്ടിക്കൂട്ടി, പാതിവഴിയിലെത്തിയതിനെല്ലാം ഉദ്ഘാടനച്ചടങ്ങുവച്ചു. എല്.ഡി.എഫ് സര്ക്കാര് തുടര്ന്നിരുന്നുവെങ്കില് കൊച്ചി മെട്രോ ഇപ്പോള് സര്‍വീസ് ആരംഭിക്കുമായിരുന്നു.കണ്ണൂര് വിമാനത്താവളം വരാന്പാടില്ലെന്ന അഭിപ്രായക്കാരായിരുന്നു യു.ഡി.എഫുകാര്. 1996 ലെ എല്.ഡി.എഫ് സര്ക്കാരാണ് വിമാനത്താവളം കൊണ്ടുവരാന് ശ്രമിച്ചത്. 2001 മുതല് 2006 വരെ യു.ഡി.എഫ് ഭരിച്ചപ്പോള് കണ്ണൂര് വിമാനത്താവളത്തിന്റെ ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. 2006ല് എല്.ഡി.എഫ് എത്തിയപ്പോഴാള് പുനരുജ്ജീവിപ്പിച്ചു. കണ്ണൂര് വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല് പരിഹാസ്യമായി. വിമാനത്താവളം പൂര്ത്തിയാക്കാന് ഇനിയും മാസങ്ങളെടുക്കും. അത്തരം വികസനമല്ല നാടാഗ്രഹിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ കോര്പ്പറേറ്റിന്റെ കാല്ക്കല് കൊണ്ടുവച്ചതു യു.ഡി.എഫാണ്.

ചോദ്യം :നിരവധി ആരോപണങ്ങളാണു ഈ   സര്ക്കാരിനെതിരെ  ഉയര്ന്നത്. എന്നിട്ടും അവ വേണ്ട തരത്തില്‍  ഉപയോഗികാന്‍  പ്രതിപക്ഷത്തിനു കഴിഞ്ഞോ? 

നമ്മുടെ നാട്ടില് ശരിയായി കാര്യങ്ങള് കാണുന്ന മാധ്യമങ്ങളും തെറ്റായി മാത്രം കാണുന്നവരുമുണ്ട്. പ്രതിപക്ഷസമരം വിജയിച്ചില്ലെന്നത് കാര്യങ്ങള് തെറ്റായി മാത്രം കാണുന്നവരുടെ മാത്രം വീക്ഷണമാണത്. സെക്രട്ടേറിയറ്റ് വളയല് സമരം  ഐതിഹാസികസമരം തന്നെയായിരുന്നു. സമരം അവസാനിപ്പിച്ചതു അതിലുയര്ത്തിയ പ്രധാന ആവശ്യമായ ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ്.
സമരമാരംഭിക്കുമ്പോള്തന്നെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നു ഞങ്ങള്ക്കു കൃത്യമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. സമരത്തില്പങ്കെടുക്കാന് ലക്ഷക്കണക്കിനാളുകളാണല്ലോ തിരുവനന്തപുരത്തെത്തിയത്. അതു വലിയ പ്രശ്‌നങ്ങളിലേയ്ക്ക് എത്തിച്ചേരാമെന്നു ചിന്തിച്ചവര്ക്കാണ് ഒരു അക്രമവുമില്ലാതെ അവസാനിച്ചപ്പോള് നിരാശബാധിച്ചത്. 

ചോദ്യം :രണ്ടു പതിറ്റാണ്ടിനുശേഷമാണു താങ്കള് പാര്‌ലമെന്ററി രംഗത്തേയ്ക്കു വരുന്നത്. ഒരു  നീണ്ട ഇടവേള. ?
അതൊക്കെ  പാര്ട്ടി തീരുമാനിക്കുന്ന കാര്യങ്ങളില്‌പ്പെട്ടതാണല്ലോ. ഞങ്ങളുടെ പാര്ട്ടിയില് വ്യക്തിപരമായ താല്പര്യങ്ങള്ക്കു സ്ഥാനമില്ല. പാര്ട്ടിയാണു തീരുമാനിക്കുക. 1996ല് പാര്‌ലിമെന്ററി രംഗത്തു ഞാന് ഉണ്ടായിരുന്നു. മന്ത്രിസ്ഥാനവും വഹിച്ചു. ചടയന് ഗോവിന്ദന്റെ നിര്യാണത്തെത്തുടര്ന്ന് സംസ്ഥാനകമ്മിറ്റി ചര്ച്ച നടത്തിയാണ് സംസ്ഥാനസെക്രട്ടറിയുടെ ചുമതല എന്നെ ഏല്പ്പിച്ചത്. ഇപ്പോള് മത്സരിക്കണമെന്നു പാര്ട്ടി പറഞ്ഞു. അതുകൊണ്ടു മത്സരിക്കുന്നു.

(വിനോദ് ദര്മ്മടത്തോട് കടപ്പാട് )

സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനമാണ്  എല്.ഡി.എഫ് ലക്ഷ്യമിടുന്നത്:പിണറായി  വിജയന്‍  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക