Image

ബ്രിസ്റ്റോളില്‍ പെന്തക്കുസ്താ നാളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു

Published on 14 May, 2016
ബ്രിസ്റ്റോളില്‍ പെന്തക്കുസ്താ നാളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു

   ബ്രിസ്റ്റോള്‍: ക്രിസ്തീയ വിശ്വാസം അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പെന്തക്കുസ്താ ദിനമായ മേയ് 15നു (ഞായര്‍) ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. പോള്‍ വെട്ടിക്കാട്ടിലും ഫാ. ജോയി വയലിലും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കും. 

താത്പര്യമുള്ള മാതാപിതാക്കള്‍ എത്രയും വേഗം പേരു നല്‍കണമെന്ന് ട്രസ്റ്റിമാരായ റോയി സെബസ്റ്റ്യനും സജി മാത്യവും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക