Image

മോഡിയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവന ഷീലാ ദീക്ഷിത് തിരുത്തി

Published on 31 January, 2012
മോഡിയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവന ഷീലാ ദീക്ഷിത് തിരുത്തി
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തിരുത്തി. മോഡിയെ പുകഴ്ത്തിയിട്ടില്ലെന്നും ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാരുകളെയാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തതെന്നും ഇതാണ് ഡല്‍ഹിയിലും ആസാമിലും ഒരു പരിധിവരെ ഗുജറാത്തിലും സംഭവിച്ചതെന്നുമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് ഷീലാ ദീക്ഷിതിന്റെ ഓഫീസ് അറിയിച്ചു. 

രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷീലാ ദീക്ഷിത് നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത് കോണ്‍ഗ്രസിന് നാണക്കേടായിരുന്നു. ഗുജറാത്തില്‍ വികസനം നടക്കുന്നുവെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്നും നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നതുകൊണ്ടാണ് ജനങ്ങള്‍ മോഡി സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്തതെന്നും ഷീലാ ദീക്ഷിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഗുജറാത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ പരസ്യത്തില്‍ മോഡിയുടെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസ്താവന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക