Image

സേവാഗ് ക്യാപ്റ്റനാവാന്‍ യോഗ്യനല്ലെന്ന് അക്രം

Published on 31 January, 2012
സേവാഗ് ക്യാപ്റ്റനാവാന്‍ യോഗ്യനല്ലെന്ന് അക്രം
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ വസീം അക്രത്തിന്റെ പിന്തുണ. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം അനവസരത്തിലാണെന്ന് അക്രം പറഞ്ഞു. ധോണിയ്ക്ക് പകരം നായകനാക്കണമെന്ന് പറയുന്ന വീരേന്ദര്‍ സേവാഗോ വിരാട് കൊഹ്‌ലിയോ ആ സ്ഥാനത്തെത്താന്‍ യോഗ്യരല്ലെന്നും അക്രം വ്യക്തമാക്കി. 

നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ ധോണി തന്നെയാണ് യോഗ്യനെന്നും വിദേശ പരമ്പരകളിലെ തോല്‍വിയുടെ പേരില്‍ ധോണിയ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും അക്രം പറഞ്ഞു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച സേവാഗിന്റെ പ്രകടനവും ശരീരഭാഷയും മതിപ്പുളവാക്കുന്നതല്ലെന്നും കൊഹ്‌ലി കളി തുടങ്ങിയിട്ടേയുള്ളൂവെന്നും അക്രം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക