Image

ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുകയില്ല

ജോര്‍ജ് ജോണ്‍ Published on 13 May, 2016
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുകയില്ല
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കരുതെന്ന്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.  ഇന്ത്യന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പൂജ്യമായാല്‍ പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്ന് ആര്‍ബിഐ. കര്‍ശന നിര്‍ദേശം വീണ്ടും നല്‍കി. നേരത്തെ നെഗറ്റീവ് ബാലന്‍സിലേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇങ്ങനെ വരുബോള്‍ അക്കൗണ്ടില്‍ എപ്പോഴെങ്കിലും പണമെത്തുബോള്‍ പിഴ തുക മൊത്തമായി ഈടാക്കിയിരുന്നു. ഇതിനെതിരെയാണ് ആര്‍ബിഐ യുടെ രണ്ടാം സര്‍ക്കുലര്‍.

നിര്‍ദേശം നേരത്തെ നല്‍കിയിരുന്നെങ്കിലും ചില ബാങ്കുകള്‍ അക്കൗണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സുകള്‍ രേഖപ്പെടുത്തുന്നത് തുടര്‍ന്നിരുന്നു. അക്കൗണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സ് രേഖപ്പെടുത്തി ഭാവിയില്‍ അക്കൗണ്ടില്‍നിന്ന് തുക ഈടാക്കിയാല്‍ ബാങ്കിങ് ഓംബുഡ്‌സമാനെ സമീപിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ജോലി മാറുകയോ മറ്റോ ചെയ്യുബോള്‍ സാലറി അക്കൗണ്ടിലെ മിനിമം ബാലന്‍സ് സൗജന്യം ഇല്ലാതാകുന്ന സാഹചര്യത്തില്‍ പിഴ വ്യാപകമായി ഈടാക്കുന്നത് ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുപോലെ പ്രവാസികളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിഴ ഈടാക്കയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ നിര്‍ദേശം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. ഇത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസപ്രദമാണ്. പ്രവാസി മലയാളികള്‍ കഴിയുത്ര സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ബിഐ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുകയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക