Image

പ്രവാസിയുടെ സാഹിത്യസ്വപ്നങ്ങള്‍

Published on 12 May, 2016
പ്രവാസിയുടെ സാഹിത്യസ്വപ്നങ്ങള്‍
ഇ-മലയാളിയുടെ ആദ്യ സാഹിത്യ അവാര്‍ഡിന്റെ വേദിയിലേക്ക് സ്വാഗതം.സാഹിത്യവുംഗോസിപ്പുകളും ചര്‍ച്ചയുമായി ശനിയാഴ്ച സായാഹ്നം നമ്മുക്ക് ചിലവഴിക്കാം.
ഒരു പക്ഷേ നമ്മുടെ വായന, നമ്മുടെ എഴുത്ത് ഇതിനൊക്കെ എല്ലാം കാലങ്ങളിലും അവസരമൊരുക്കിയ ഇ-മലയാളി, നമ്മളെ പലരെയും നല്ല എഴുത്തുകാരും വിമര്‍ശകരുമാക്കി. ഏത് വിഷയവും വ്യത്യസ്ത വീക്ഷണത്തില്‍ ആര്‍ക്ക് എതിരെയും, പക്ഷം ചേര്‍ന്നും ചേരാതെയും എഴുതാന്‍ ഇ-മലയാളി അതിന്റെ താളുകളുകളില്‍ സ്ഥാനം നല്‍കി. പ്രിയ വായനക്കാരും, എഴുത്തുകാരും വിവരങ്ങള്‍ അറിയാന്‍ കൊതിക്കുന്നവരും പത്രമാദ്ധ്യമസ്‌നേഹികളും എല്ലാം ഇ-മലയാളികാത്തിരുന്നു. ചിലപ്പോള്‍ രാവിലെ ജോലി തുടങ്ങുതിന് മുമ്പ്ഇ-മലയാളിയുടെ സൈബര്‍ താളുകള്‍ നിങ്ങള്‍ മറിക്കാറുള്ളത് ഞങ്ങള്‍ക്കറിയാം. അങ്ങനെ മറിച്ച് കുറെ വിവരങ്ങള്‍, സാഹിത്യം, രാഷ്ട്രീയം, കവിത, പള്ളിക്കാര്യം, ഫൊക്കാന, ഫോമ എല്ലാം ഇ-മലയാളിയില്‍നിന്ന്അറിഞ്ഞിട്ടാണ് അന്നത്തെ ജോലി ആരംഭിക്കുന്നത്സന്തോഷമുള്ള കാര്യംതന്നെ.

ഈ മാദ്ധ്യമത്തിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് നന്ദി പറയുതോടൊപ്പം ഇ-മലയാളിയുടെ ആദ്യ സാഹിത്യ അവാര്‍ഡിലേക്ക് എല്ലാ ഈ മലയാളി സ്‌നേഹിതരെയും ഞങ്ങള്‍ ക്ഷണിക്കുന്നു.

സ്‌നേഹപൂര്‍വ്വം
ജോസ് കാടാപുറം
മാനേജിംഗ് എഡിറ്റര്‍

Tyson Center
26 North Tyson Avenue
Floral Park
Queens, NY
Contact: 917-324-4907; 917-662-1122; 914-954-9586
Join WhatsApp News
വിദ്യാധരൻ 2016-05-12 20:29:10
മലയാളം, ജന്മഭൂമിയിൽ കടപുഴകുമ്പോൾ 
അലയാഴികൾക്കിപ്പുറം ഐക്യനാട്ടിൽ,
ഉലയാതെ കാക്കുന്ന പത്രമേ ഇ-
മലയാളി,   ഏകുന്നു നിനക്കഭിനന്ദനം.
കഥകൾ കവിതകൾ ലേഖനങ്ങൾ
മതരാഷ്ട്രീയ വാർത്തകൾ കൂടാതെ കവി-
തഥയും വിവാദവും മരണവും
പ്രതികരണവും പിന്നെ പാര തുടങ്ങിയ 
വിഭവങ്ങളാൽ നിൻ താളുകൾ 
സുഭഗമായി തീരുന്നു നിത്യവും
നഭസ്സിൽ ഒരു നക്ഷത്രമെന്നപൊൽ 
പ്രഭപരത്തട്ടെ  നീ സാഹിത്യമണ്ഡലത്തിലെന്നും   
ദോഷങ്ങൾക്ക് നേരെ പലരും  വിരൽ ചൂണ്ടിലും 
ഭാഷയെ സ്നേഹിപ്പവർ ഒട്ടേറെയാണീ നാട്ടിൽ,
രോക്ഷാകുലരാകാതെ വിമർശനത്തിൽ 
ഭേഷായി എഴുതുക തെറ്റ് തിരുത്തി നിങ്ങൾ .
പുരസ്കാര ജേതാക്കൾക്ക് ഏകുന്നു നന്മ
നിറുത്താതെ തുടരുക നിങ്ങൾ സാഹിത്യവൃത്തി
വെറുപ്പും വിദ്വേഷവും മാറ്റി സംസ്ക്കരിക്കട്ടെ മർത്ത്യമാനസം  
നറുമുല്ലപോലെ സുഗന്ധം പരത്തട്ടെ ചുറ്റിലും 
b john kunthara 2016-05-13 05:34:54
I am a Malayalee but I write in English most of the time. I have published one novel The Unbeaten Mind in 2014 and the second one Nine Days. will be coming out on 1st. June 2016 Do I qualify?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക