Image

നീരാ റാഡിയ ടേപ്പുകളില്‍ കൃത്രിമം നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 31 January, 2012
നീരാ റാഡിയ ടേപ്പുകളില്‍ കൃത്രിമം നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ പുറത്തുവിട്ട നീര റാഡിയയുടെ സംഭാഷണം അടങ്ങിയ ടേപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജസ്റ്റിസ് ജി.എസ് സിംഗ് വി അധ്യക്ഷനായ ബഞ്ചിലാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പത്തോളം ഏജന്‍സികള്‍ ചേര്‍ന്നാണ് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമങ്ങള്‍ പുറത്തുവിട്ട ടേപ്പിന്റെ ആദ്യത്തെയും അവസാനത്തെയും ഭാഗങ്ങള്‍ യഥാര്‍ത്ഥ ടേപ്പില്‍ ഉള്ളതില്‍നിന്ന് വ്യത്യസ്തമാണ്. ടേപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

താനും റാഡിയയും നടത്തിയ സംഭാഷണം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റയാണ് കോടതിയെ സമീപിച്ചത്. ആദായനികുതി വകുപ്പ് നല്‍കിയ വിവരങ്ങളുടെയും സര്‍ക്കാരിന് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് റാഡിയയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക