കണ്ണൂര്‍: കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തില്‍ ആറ് പോലീസുകാരെ സസ്പെന്റ് ചെയ്ത എസ്.പിയുടെ നടപടി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പോലീസ് അസോസിയേഷന്.
കണ്ണൂരില്‍ ചേര്‍ന്ന പോലീസ് അസോസിയേഷന് യോഗത്തിനുശേഷം അസോസിയേഷന് നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.