Image

ഐ.പി.എല്‍. താരലേലം ഫെബ്രുവരി നാലിന്

Published on 31 January, 2012
ഐ.പി.എല്‍. താരലേലം ഫെബ്രുവരി നാലിന്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ അഞ്ചാം സീസണിലെ താരലേലം ഫെബ്രുവരി നാലിന് ബാംഗ്ലൂരില്‍ നടക്കും. ഇതിനുവേണ്ടി 144 കളിക്കാരുടെ അവസാനവട്ട ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഇപ്പോള്‍ നിലവിലില്ലാത്ത കൊച്ചി ടസ്‌ക്കേഴ്‌സ് താരങ്ങളായിരുന്ന വി.വി.എസ്. ലക്ഷ്മണ്‍, ശ്രീശാന്ത്, ബ്രന്‍ഡന്‍ മെക്കല്ലം തുടങ്ങിയവരാണ് ലിസ്റ്റിലെ വിലകൂടിയ താരങ്ങള്‍. മൂവര്‍ക്കും നാല് ലക്ഷം യു.എസ്. ഡോളറാണ് കരുതല്‍ വില നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ ഐ.പി.എല്‍. 

കളിക്കാത്ത ഇംഗ്ലീഷ് ബൗളര്‍ ഗ്രേം സ്വാനിന്റെ കരുതല്‍ വിലയും നാലു ലക്ഷം ഡോളറാണ്. ഇത്തവണത്തെ ലേലത്തിലെ ഏറ്റവും കൂടിയ കരുതല്‍ വിലയും ഇവരുടേതുതന്നെ. ടസ്‌ക്കേഴ്‌സിന്റെ ലങ്കന്‍ താരം മുത്തയ്യ മുരളീധരന്റെ കരുതല്‍ വില രണ്ട് ലക്ഷം ഡോളര്‍ മാത്രമാണ്. അമ്പതിനായിരം യു.എസ്. ഡോളര്‍ വില നിശ്ചയിച്ച തമിം ഇഖ്ബാലാണ് ലേലത്തില്‍ പങ്കെടുക്കുന്ന ഏക ബംഗ്ലാദേശി താരം. 2009 മുതല്‍ പാകിസ്താനീ താരങ്ങള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്നില്ലെങ്കിലും പാകിസ്താനീ വംശജരായ അസര്‍ മഹമൂദും ഇമ്രാന്‍ താഹിറും ലേലപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ ജോണ്‍സണ്‍, ബൗളര്‍ ബ്രാഡ് ഹോഗ്, ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കൊച്ചി ടസ്‌ക്കേഴ്‌സിലെ അംഗമായി മഹേല ജയവര്‍ധനെ എന്നിവര്‍ക്ക് മൂന്ന് ലക്ഷം ഡോളറും കൊച്ചി ടസ്‌ക്കേഴ്‌സിലെ അംഗമായരുന്ന പാര്‍ഥിവ് പട്ടേല്‍, ആര്‍.പി.സിങ്, ഓസീസ് ബാറ്റ്‌സ്മാന്‍ ബ്രാഡ്‌ലി ഹോഡ്ജ്, ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്, ഇംഗ്ലീഷ് താരങ്ങളായ ഇയാന്‍ ബെല്‍, ഒവൈസ് ഷാ, ലൂക്ക് റൈറ്റ്, റിക്കി ക്ലാര്‍ക്ക്, ക്രിസ് ട്രെംലെറ്റ്, ദക്ഷിണാഫ്രിക്കന്‍ താരം നിക്കി ബോയെ, വെര്‍ണന്‍ ഫിലാണ്ടര്‍ എന്നിവര്‍ക്ക് രണ്ട് ലക്ഷം ഡോളറുമാണ് കരുതല്‍ തുകയായി നിശ്ചയിച്ചത്.

മൊത്തം ഒന്‍പത് ഇന്ത്യന്‍ താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ഇതില്‍ ഏഴു പേര്‍ കൊച്ചി ടസ്്‌ക്കേഴ്‌സിലെ അംഗങ്ങളായിരുന്നു. ഇതില്‍തന്നെ രവീന്ദ്ര ജഡേജ, വിനയ്കുമാര്‍, രമേഷ് പവാര്‍, വി. ആര്‍.വി.സിങ് എന്നിവര്‍ക്ക് ഒരു ലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്.

ജനുവരി 20ന് ബി.സി.സി.ഐ. പുറത്തിറക്കിയ 183 പേരുടെ പ്രാഥമിക ലിസ്റ്റ് വെട്ടിച്ചുരുക്കിയാണ് അവസാനലിസ്റ്റ് തയ്യാറാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക