Image

മാധ്യ­മ­ങ്ങള്‍ നല്‍കുന്ന മധുര പല­ഹാ­ര­ങ്ങള്‍ (കാരൂ­ര്‍ സോമന്‍)

Published on 11 May, 2016
മാധ്യ­മ­ങ്ങള്‍ നല്‍കുന്ന മധുര പല­ഹാ­ര­ങ്ങള്‍ (കാരൂ­ര്‍ സോമന്‍)
കേര­ള­ത്തിന്റെ ചരിത്ര­- സാമൂ­ഹ്യ- സാഹിത്യ - സാംസ്കാ­രിക രംഗത്ത് പ്രമുഖ സ്ഥാന­മാണ് മാധ്യ­മ­ങ്ങള്‍ക്കു­ള്ള­ത്. അവര്‍ നല്കുന്ന മുധര പല­ഹാ­ര­ങ്ങള്‍ മായം ചേര്‍ത്ത­താണോ അല്ലയോ എന്നത് അത­നു­ഭ­വി­ക്കു­ന്ന­വ­രാണ് തീരു­മാ­നി­ക്കേ­ണ്ട­ത്. മാധ്യമ രംഗ­ത്തേക്ക് മല­യാ­ളി­കളെ വഴി നട­ത്തി­യത് ക്രിസ്തീയ മിഷ­ന­റി­മാ­രാ­ണ്. അതില്‍ പ്രധാനി മല­യാള ഭാഷയെ വ്യാക­ര­ണ- വൈജ്ഞാ­നിക ഗ്രന്ഥ­ങ്ങ­ളാല്‍ സൗന്ദ­ര്യ­മ­യ­മാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്. മല­യാ­ള­ത്തില്‍ ആദ്യ­മായി 1847 ജൂണില്‍ "രാജ്യ­സ­മാ­ചാരം' എന്ന പത്ര­മാണ് തല­ശ്ശേ­രി­യിലെ ഇല്ലി­ക്കു­ന്നത്ത് നിന്നാ­രം­ഭി­ച്ച­ത്. ഇദ്ദേ­ഹ­ത്തിന്റെ സഹാ­യി­യാ­യിട്ടു വന്ന മറ്റൊരു ജര്‍മന്‍ മിഷനറി എഫ്. മുള്ളര്‍ 1847 ഒക്‌ടോ­ബ­റില്‍ മല­യാ­ള­ത്തിലെ രണ്ടാ­മത്തെ പത്ര­മായ "പഞ്ചി­മോ­ദയം' പുറ­ത്തി­റ­ക്കി. തുടര്‍ന്ന് ജ്ഞാന­നി­ക്ഷേ­പം, പശ്ചി­മ­താ­രയും പുറത്തു വന്നു. ഇവ­രു­ടെ­യെല്ലാം പ്രത്യേ­കത രാജ­ഭ­ക്തി­യാ­യി­രു­ന്നു. ഇവര്‍ ഒരു പത്ര­പ്ര­വര്‍ത്ത­കന്റെ സാഹ­സി­ക­തയ്ക്ക് ശ്രമി­ക്കാ­ത്തത് സിംഹാ­സ­ന­ങ്ങളെ ഭയ­ന്ന­തു­കൊ­ണ്ടാ­ണ്. സമ്പത്തും ഔദാ­ര്യവും കൂടു­ന്ന­തി­നു­സ­രിച്ച് സമൂ­ഹ­ത്തിലെ സമ്പ­ന്ന- അധി­കാ­രി­ക­ളുടെ ഗുണ­ഗ­ണ­ങ്ങള്‍ പ്രവാഹം പോലെ ഒഴു­കു­മ­ല്ലോ. ഈ സവര്‍ണ്ണ മേധാ­വി­ക­ളുടെ കാരാ­ഗൃ­ഹ­ത്തില്‍ കിട­ക്കാനോ കടാ­ക്ഷ­പാ­ദ­ങ്ങ­ളില്‍ കുമ്പി­ടാനോ വിവേ­ക­ശാ­ലി­ക­ളാ­യ­വര്‍ക്ക് കഴി­ഞ്ഞ­ില്ല. അവ­രു­ടെ­യു­ള്ളില്‍ പകയും വിദ്വേ­ഷവും ജ്വലി­ച്ചു­കൊ­ണ്ടി­രു­ന്നു. ഈ സാമൂഹ്യ വൈകൃത ഭീക­ര­ത­ക്കെ­തിരെ ആത്മ­ധൈ­ര്യ­ത്തോടും പൊരു­താന്‍ മുന്നോട്ടു വന്ന മനു­ഷ്യ­സ്‌നേ­ഹി­യാ­യി­രുന്ന അബ്ദുല്‍ ഖാദര്‍ മൗല­വി. അദ്ദേഹം 1905 ജനു­വ­രി­യില്‍ "സ്വദേ­ശാ­ഭി­മാനി' അഞ്ചു­തെ­ങ്ങില്‍ നിന്നാ­രം­ഭി­ച്ചു. 1906-ല്‍ സി.­പി. ഗോവി­ന്ദ­പി­ള്ളയും തുടര്‍ന്ന് സ്വദേ­ശാ­ഭി­മാനി രാമ­കൃ­ഷ്ണ­പി­ള്ളയും ഇതിന്റെ പത്രാ­ധി­പ­രായി. രാജ­-­ജ­ന്മി­-­നാ­ടു­വാ­ഴി­-­പൗ­രോ­ഹിത്യ കൂട്ടു­കെ­ട്ടില്‍ പാവ­ങ്ങളും താഴ്ന്ന ജാതി­യി­ലു­ള്ള­വരും അടി­മ­ക­ളെ­പ്പോലെ പണി­ചെ­യ്തിട്ടും പ്രതി­ഫ­ല­മായി ലഭി­ച്ചത് സ്ത്രീക­ളുടെ മാനം നഷ്ട­പ്പെ­ടു­ന്ന­തും, മര്‍ദ്ദ­ന­ങ്ങളും ചാട്ട­വാ­റ­ടി­ക­ളു­മാ­യി­രു­ന്നു. ഇതി­നെ­തിരെ സ്വദേ­ശാ­ഭി­മാനി രാമ­കൃ­ഷ്ണ­പിള്ള പൊട്ടി­ത്തെ­റി­ച്ചു. ആ പൊട്ടി­ത്തെ­റി­യില്‍ ന്യായാ­ധി­പ­ന്മാര്‍ക്കും പരുക്ക് പറ്റി. നീതി­പീ­ഠ­ങ്ങള്‍ ആരു­ടെയും വാലാ­ട്ടി­ക­ളാ­കാന്‍ പാടി­ല്ലെന്ന് അദ്ദേഹം കോട­തിയിലും വാദി­ച്ചു. ആ കൂട്ടു­ക­ച്ച­വ­ട­ത്തിന്റെ ഫല­മായി അദ്ദേ­ഹത്തെ നാടു­ക­ട­ത്തി. ഇവിടെ ഒരു ചോദ്യ­മു­യ­രു­ന്നത് എന്തു­കൊ­ണ്ടാ­ണ്. ഈ ധാര്‍മ്മിക മൂല്യ­ങ്ങള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടില്‍ ഇല്ലാതെ പോയത്? ആത്മാ­വില്‍ പുഞ്ചിരി പ്രഭ പൊഴി­ക്കുന്ന ഗുണ്ടര്‍ട്ടിന് ഗര്‍ഭ­ത്തില്‍ വെച്ചു തന്നെ പാപ­ത്താല്‍ ജനി­ക്കുന്ന­വനെ അറി­യാ­മാ­യി­രു­ന്നു. മൃഗ­ബ­ലി­യിലും നര­ബ­ലി­യിലും പുളകം കൊണ്ട് പാവ­ങ്ങളെ ഉപ­ദ്ര­വിച്ചും മനു­ഷ്യ­-­മൃ­ഗ­ങ്ങ­ളുടെ തല­യോ­ട്ടി­കള്‍ കഴു­ത്തി­ല­ണിഞ്ഞ് നട­ക്കുന്ന സാമൂ­ഹ്യ­സേ­വ­കര്‍ക്കും മുന്നില്‍ ഒരു വിദേ­ശിക്ക് നാവു­യര്‍ത്താന്‍ കഴി­യി­ല്ല. അഥവാ നാവു­യര്‍ന്നാല്‍ ആ നാവ് അരിഞ്ഞു മാറ്റുക മാത്ര­മല്ല അദ്ദേ­ഹ­ത്തിന്റെ തല­യോ­ട്ടിയും ഇവ­രുടെ കഴു­ത്തില്‍ ഒട്ടി­പ്പി­ടിച്ചു കിട­ക്കു­ക­തന്നെ ചെയ്യും. ഈ കാലത്ത് ആശാന്‍ കവി­ത­കള്‍ സമൂ­ഹ­ത്തില്‍ കോളി­ളക്കം ഉണ്ടാ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ഇന്നത്തെ മാധ്യ­മ­ങ്ങള്‍ അവ­രുടെ ലക്ഷ്യ­ങ്ങ­ളി­ലേക്കുള്ള ജൈത്ര­യാ­ത്ര­കള്‍ നട­ത്തി­കൊ­ണ്ടി­രി­ക്കു­മ്പോള്‍ ഒരു നിമിഷം മനു­ഷ്യ­സ്‌നേ­ഹിയും രാജ്യ­സ്‌നേ­ഹി­യു­മായ ദേശാ­ഭി­മാനി രാമ­കൃ­ഷ്ണ­പി­ള്ള­യേയും ഗുരു­ദേ­വ­ന­ട­ക്ക­മുള്ള നമ്മുടെ നവോ­ത്ഥാന നായ­ക­ന്മാരെ ഓര്‍ക്കു­ന്നത് നല്ല­തു­തന്നെ. ഇന്‍ഡ്യയില്‍ ആയി­ര­മാ­യിരം നാവു­ക­ളു­യര്‍ന്ന­തോടെ ജീവന്‍ കൊടു­ത്ത­തി­ലൂടെ നമുക്ക് സ്വാതന്ത്ര്യം ലഭി­ച്ചു. നമ്മുടെ സാമൂ­ഹ്യ­ജീ­വി­ത­ത്തില്‍ കുറെ മാറ്റ­ങ്ങള്‍ വന്ന­ത­ല്ലാ­തെ­തെന്ത് വിക­സ­ന­മാ­ണു­ള്ളത്? മാധ്യ­മ­ങ്ങ­ളുടെ മൂക്കിന് താഴേ എത്രയോ ഹീന­മായ കാര്യ­ങ്ങള്‍ നട­ക്കു­ന്നു. എന്താ­ണ് നാം കാണുന്ന വിക­സനം? അഴി­മ­തി, പ്രകൃ­തിയെ നശി­പ്പി­ക്കു­ക, വര്‍ഗ്ഗീയത, അസ­ഹി­ഷ്ണു­ത, പട്ടി­ണി, തൊഴി­ലി­ല്ലാ­യ്മ, സ്ത്രീക­ളോടു കാട്ടുന്ന ക്രൂര­ത, നീതി ലംഘ­ന­ങ്ങ­ളെ­ങ്ങനെ വിക­സി­ക്ക­യല്ല? നാം മല­യാ­ളി­ക­ളി­കള്‍ എന്തു­കൊണ്ട് പ്രവാ­സി­യാ­കുന്നു?

മാധ്യ­മ­രം­ഗത്ത് ഉന്ന­തര്‍ ഉയര്‍ത്തി­ക്കൊ­ണ്ടു­വന്ന ആദര്‍ശ­മൂ­ല്യ­ങ്ങ­ളുടെ കഴു­ത്തില്‍ ഇന്നാ­രാണ് കത്തി വെക്കു­ന്നത്? തീണ്ടലും തൊടീലും മാറി­യെ­ങ്കിലും സമൂ­ഹ­ത്തിന്റെ പല മേഖ­ല­ക­ളിലും സവര്‍ണ്ണ­-­അ­വര്‍ണ്ണ മേധാ­വിത്വം നിഗൂ­ഢ­മായി ഇന്നും തുട­രു­ക­യല്ലേ?

ലോകത്ത് നട­ക്കുന്ന ഓരോ സംഭ­വ­വി­കാ­സ­ങ്ങള്‍ എത്ര വേഗ­ത്തി­ലാണ് മാധ്യ­മ­ങ്ങള്‍ നമ്മുടെ സ്വീക­രണ മുറി­യി­ലെ­ത്തി­ക്കു­ന്ന­ത്. ചെങ്കോലും പട്ടും തല­പ്പാവും മാറി­യെ­ങ്കിലും ദൈവ­ത്തിന്റെ മുഖവും പിശാ­ചിന്റെ കണ്ണു­ക­ളു­മു­ള്ള­വ­രുടെ മുന്നില്‍ പത്ര­പ്ര­വര്‍ത്തനം അത്ര നിസ്സാ­ര­മ­ല്ല. യുദ്ധ- ദുര­ന്ത­മു­ഖ­ത്തു­നി­ന്നുള്ള തടക്കം സാഹ­സി­ക, അന്വേ­ഷ­ണാ­ത്മക വാര്‍ത്ത­കള്‍ക്കായി മഴ­യിലും വെയി­ലിലും മഞ്ഞിലും ധാരാളം സഹ­ന­ങ്ങള്‍ സഹി­ച്ചാണു മാധ്യ­മ­വര്‍ത്ത­കര്‍ സഞ്ച­രി­ക്കു­ന്ന­ത്. ഇതി­നി­ട­യിലെ മാന­സിക സമ്മര്‍ദ്ദ­ങ്ങളും ഭയവും ഭീതിയും മര­ണവും അവരെ പിന്‍തു­ട­രു­ന്നു. ഇവര്‍ക്ക് എന്ത് സുര­ക്ഷ­യാണ് സര്‍ക്കാ­രു­കള്‍ നല്കു­ന്നത്? ഞാന്‍ പത്ര­ലോ­ക­ത്തു­ണ്ടാ­യി­രു­ന്ന­പ്പോള്‍ രണ്ട് പ്രാവ­ശ്യ­മാണു ഈ കപ്പാ­യ­മ­ണി­ഞ്ഞ­ത്. ആദ്യം ദൈവ­ത്തിന്റെയും പിശാ­ചി­ന്റെയും ഇട­യില്‍ അക­പ്പെ­ട്ടത് കാലി­സ്ഥാന്‍ നേതാവ് ബിന്ദ്രര്‍ബാ­ലയെ പഞ്ചാ­ബിലെ മോഗ­യിവെച്ച് അറസ്റ്റ് ചെയ്യു­മ്പോ­ഴാ­ണ്. ഒരു ഭാഗത്ത് ഇന്ത്യന്‍ പട്ടാ­ളവും പഞ്ചാബ് പോലീസും തോക്കു ചൂണ്ടി നില്‍ക്കുന്നു. മറു­ഭാ­ഗത്ത് കാലി­സ്ഥാന്‍ പോരാ­ളികള്‍ കൂര്‍ത്തു നീണ്ട ശൂല­ങ്ങളും മിന്നി­ത്തി­ള­ങ്ങുന്ന വാളു­ക­ളു­മേന്തിശത്രു­സൈ­ന്യത്തേപ്പോലെ നില­കൊ­ള്ളു­ന്നു. ഒരു യുദ്ധ ഭൂമി­യുടെ നടു­വില്‍ നില്‍ക്കുന്ന പ്രതീ­തി. ഭയവും ഭീതിയും നിറഞ്ഞ അന്ത­രീക്ഷം വിറ­ങ്ങ­ലിച്ചു നിന്ന നിമി­ഷ­ങ്ങള്‍! രണ്ടാ­മ­ത്തേത് മാധ്യമം ദിന­പ­ത്ര­ത്തിന് വേണ്ടി ലണ്ടന്‍ ഒളിം­മ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്ത­താ­ണ്. മാധ്യ­മ­രം­ഗ­ത്തേക്ക് ഒന്നു തിരിഞ്ഞു നോക്കു­മ്പോള്‍ നീറുന്ന സാമൂ­ഹ്യ­പ്ര­ശ്‌ന­ങ്ങള്‍ അത്ര ശുഭ­ക­രവും മധു­ര­ത­ര­വു­മ­ല്ലെന്ന പറ­യേണ്ടി വരും. നല്ല എഴു­ത്തു­കാ­രെ­പ്പോലെ നല്ല മാധ്യ­മ­ങ്ങള്‍ എന്നും ഒരു തിരു­ത്തല്‍ ശക്തി­യാ­ണ്. വാര്‍ത്ത­കള്‍ എപ്പോഴും സത്യ­സ­ന്ധ­മാ­യി­രി­ക്കണം എന്നാണ് എല്ലാ­വരും ആഗ്ര­ഹി­ക്കു­ന്ന­ത്. വെറും മഞ്ഞ­പ­ത്ര­മാ­ക­രു­ത്. ഒരാള്‍ മദ്യം കഴി­ച്ചിട്ട് കാറോ­ടി­ച്ചാല്‍ അത് വാര്‍ത്ത­യാ­കി­ല്ല. ആ കാര്‍ അപ­ക­ട­ത്തില്‍പ്പെ­ടു­മ്പോ­ഴാണ് വാര്‍ത്ത­യാ­കു­ന്ന­ത്. നല്ല മാധ്യ­മ­ങ്ങള്‍ വാര്‍ത്ത­ക­ളോ­ടെന്നും നീതി പുലര്‍ത്തു­ന്ന­വ­രാ­ണ്. മാധ്യ­മ­പ്ര­വര്‍ത്തനം ഒരു സേവ­ന­മായി കാണാ­മെ­ങ്കിലും അതൊരു കച്ച­വടം തന്നെ­യാ­ണ്. ഇന്‍ഡ്യ­യിലെ മിക്ക മാധ്യ­മ­ങ്ങളും കോടി­ക്ക­ണ­ക്കിന് സമ്പ­ത്തു­ള്ള­വ­രാണ്. ഇവ­രില്‍ പലരും വാര്‍ത്ത­കള്‍ സൃഷ്ടി­ച്ചും, അട്ടി­മ­റി­ച്ചും, കൂട്ടു­ക­ച്ച­വ­ട­ക്കാ­രായി മാറി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഇവിടെ മനഃ­ശ­ക്തിയോ ധര്‍മ്മമോ അല്ല സമവായ­മാ­ണ്. അതു­കൊ­ണ്ട് മാന­വി­ക­തയ്ക്ക് പോറ­ലു­ക­ളൊന്നും ഉണ്ടാ­ക­ണ­മെ­ന്നി­ല്ല. ഇവ­രുടെ ഉറ്റ ചങ്ങാ­തി­കള്‍ ഭരി­ക്കു­ന്ന­വരും ജാതി­മ­ത­ങ്ങ­ളു­മാ­ണ്. അവരെ വെറു­പ്പി­ച്ചാ­ല്‍ പത്ര­ങ്ങ­ളുടെ എണ്ണം ­കുറയും. സാമ്പ­ത്തിക നേട്ട­മു­ണ്ടെ­ങ്കില്‍ എതിര്‍ പാര്‍ട്ടി­ക­ളുടെ നടപ്പും ഇരിപ്പും കിട­പ്പ­റ­യി­ലേക്കുവരെ അവര്‍ കണ്ണും നട്ടി­രി­ക്കും. എതി­രാ­ളി­കള്‍ക്കെതിരെ വാര്‍ത്ത­കള്‍ മെന­ഞ്ഞെ­ടു­ക്കാന്‍ ഇവര്‍ക്ക് ഒരു മടി­യു­മി­ല്ല. ഇതി­ലൂടെ മാന­സി­ക­മായി ആരെ­ങ്കിലും ഭാര­പ്പെട്ടാല്‍ ആത്മ­ഹത്യ ചെയ്താല്‍ അതൊന്നും വാര്‍ത്ത­ക­ള­ല്ല. ഇന്നും ഇന്‍ഡ്യ­യിലെ ബഹു­ഭൂ­രി­പക്ഷം ജന­ങ്ങളും പട്ടി­ണി­യിലും ദാരി­ദ്ര്യ­ത്തിലും കഴി­യു­മ്പോ­ഴാണ് അധി­കാ­ര­ത്തി­ലി­രി­ക്കു­ന്ന­വര്‍ ഈ രാജ്യത്തേ പാവ­ങ്ങ­ളുടെ നികു­തി­പ­ണ­ത്തി­ലൂ­ടെ, വന്‍ ബിസി­നസ്സ് കരാര്‍ ഇട­പാ­ടു­ക­ളി­ലൂടെ കോടാ­നു­കോ­ടി­കള്‍ അടി­ച്ചു­മാറ്റി വിദേശ ബാങ്കു­ക­ളില്‍ നിക്ഷേപം നട­ത്തു­ന്ന­തും, വിവിധ രാജ്യ­ങ്ങ­ളില്‍ ബിസി­ന­സ്സില്‍ ഏര്‍പ്പെ­ടു­ന്ന­തും, വന്‍ സൗധ­ങ്ങള്‍ തീര്‍ക്കു­ന്ന­തും, ഭൂമാ­ഫി­യ­ക­ളായി മാറു­ന്ന­തും. നീണ്ട വര്‍ഷ­ങ്ങ­ളായി കൊഴുത്തു തടി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ഈ രാജ്യ­ദ്രോ­ഹി­കള്‍ക്കെ­തിരെ എതി­രാ­ളി­ക­ളുടെ കിട­പ്പ­റ­യി­ലേക്ക് കണ്ണും നട്ടി­രി­ക്കുന്ന നമ്മുടെ പ്രിയ­പ്പെട്ട മാധ്യ­മ­ങ്ങള്‍ എന്താണ് കണ്ണ­ട­ച്ചി­രി­ക്കു­ന്നത്? സമൂ­ഹ­ത്തില്‍ അധി­കാ­രവും സമ്പ­ത്തു­ള്ളവന് എന്തു­മാ­കാം. ഇന്നും നട­ക്കു­ന്നത് രാജ­വാ­ഴ്ച­യുടെ കാല­ത്തേ­ക്കാള്‍ എത്രയോ ദുരി­ത­പൂര്‍ണ്ണ­മാ­ണ്. അന്ന് രാജാ­വിനെ ഭയ­ന്നാല്‍ മതി­യാ­യി­രു­ന്നു. ചാന­ലു­ക­ളില്‍ കാണുന്ന ആട്ട­ക്ക­ഥ­കള്‍ക്കും മാധ്യ­മ­ങ്ങ­ളില്‍ കാണുള്ള ചൂടുള്ള വാര്‍ത്ത­കള്‍ കണ്ടും പാവം ജന­ങ്ങള്‍ സായൂ­ജ്യ­മ­ട­യു­ന്നു. മത­രാ­ഷ്ട്രീയ പാര്‍ട്ടി­കള്‍ക്ക് സ്തുതി­ഗീതം പാടി­ക്കൊ­ണ്ടു­റ­ങ്ങു­ന്നു. ഇവ­രില്‍ സദാ­ചാ­ര­ഗു­ണ്ട­ക­ളു­മു­ണ്ട്. ഇന്നത്തേ സാമൂ­ഹ്യ­മൂ­ല്യ­ത­കര്‍ച്ചയ്ക്ക് മാധ്യ­മ­ത്തിനും നല്ലൊരു പങ്കില്ലേ?

മാധ്യ­മ­രം­ഗത്തേ മറ്റൊരു കൂട്ട­രാണ് ചാന­ലു­കള്‍. ഒരു മഞ്ഞ പത്ര­ശൈ­ലി­യി­ലൂടെ ഇവര്‍ എന്തെല്ലാ കാട്ടി­കൂട്ടി റേറ്റിംങ്ങ് കൂട്ടാന്‍ പര­സ്പരം മത്സ­രി­ക്കു­ന്നു. സിനി­ക­ളി­ലേ­തു­പോലെ ലൈംഗീ­ക­തയും പ്രണ­യവും കുത്തി­നി­റച്ച് താര­മേ­ള­കളും അവാര്‍ഡു മാമാ­ങ്ക­ങ്ങളും നടത്തി അവരും ജന­ങ്ങ­ളുടെ കണ്ണി­ലു­ണ്ണി­ക­ളാ­കാന്‍ ശ്രമ­ങ്ങള്‍ നട­ത്തു­ന്നു. സമൂ­ഹ­ത്തിലെ യൗവ­ന­ത്തു­ടി­പ്പുള്ള മാദ­ര­ക­ല­ഹ­രി­പൂണ്ട സുന്ദ­രി­മാര്‍ക്കും കള്ള­പ്പ­ണ­ക്കാ­രായ താര­രാ­ജാവും അമിതാ­ബ­ച്ചനും താര­റാ­ണി­യായ ഐശ്വര്യ റായിക്കും പൂപ­ന്ത­ലൊ­രു­ക്കു­ന്നു. ആന­ക്കൊമ്പ് കേസില്‍ ഒരു ശിക്ഷയും ഏറ്റു­വാ­ങ്ങാതെ നട­ക്കുന്ന മോഹന്‍ലാലും അരങ്ങ് കൊഴു­പ്പി­ക്കുന്ന പുര­സ്കാര മേള­കള്‍ക്ക് താര­പുരം വിത­റു­ന്നു. ഇവര്‍ ചില­വാ­ക്കുന്ന കോടി­കള്‍കൊ­ണ്ട് പാവ­ങ്ങള്‍ക്ക് കിട­ന്നു­റ­ങ്ങാന്‍ കുറെ കൂര­കള്‍ കെട്ടി­ക്കൊ­ടു­ത്തു­കൂ­ടേ? കേള­ത്തിലെ ചില പ്രമുഖ ചാന­ലു­കള്‍ ഇതു­പോലെ റേറ്റിങ്ങ് കൂട്ടാ­നായി കാട്ടി­ക്കൂ­ട്ടു­ന്നത് അജ്ഞത മൂല­മാ­ണോ. അതോ ഉദാ­ര­മ­തി­കളെ ആദ­രി­ക്കാനോ അത­റി­യി­ല്ല. പ്രത്യേ­കിച്ചും യുവതി യുവാ­ക്കളെ ലക്ഷ്യം വച്ച് നട­ത്തുന്ന ഈ ചാനല്‍ മേള­കള്‍ ഇത് കണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന­വര്‍ക്ക് എന്തെ­ങ്കിലും വികാസ പരി­ണാ­മ­ങ്ങള്‍ നല്കു­ന്നുണ്ടോ? വിശ­ക്കുന്ന വയ­റു­ള്ള­വ­ന്, വിദ്യ അഭ്യ­സി­ച്ചാല്‍ നിവൃ­ത്തി­യി­ല്ലാ­ത്ത­വന് വിശ­പ്പ­ട­ക്കാനോ അറിവ് നല്കാനോ ഈ നാട്യ­ങ്ങള്‍ ഉപ­ക­രി­ക്കുമോ? പുസ്ത­ക­ങ്ങള്‍, മാധ്യ­മ­ങ്ങള്‍, മധു­ര­ത­ര­മായി നിത്യവും വായിച്ചു തള്ളു­മ്പോള്‍ ആ കൂട്ടരെ അവ­ഗ­ണി­ക്കു­ന്നു. എന്താണ് ഇവ­രുടെ സാംസ്കാ­രിക സമ­ന്വയം ? സാഹിത്യ സൃഷ്ടിയും പത്ര­പ്ര­വര്‍ത്ത­നവും അഭി­നയം പോലെ ക്ഷണി­കവും നിസ്സാ­ര­വു­മ­ല്ല -മ­റിച്ച് അറിവും ആഴ­ത്തി­ലു­മു­ള്ള­താ­ണ്. ഈ നടി­ന­ട­ന്മാരെ , പാട്ടു­കാരെ ഇതിന് യോഗ്യ­രാ­ക്കി­യത് എഴു­ത്തു­കാരും കവി­കളും സംവി­ധാ­യ­ക­രു­മാ­ണ്. അവ­രെ­ക്കാള്‍ യോഗ്യ­രാണോ മറ്റു­ള്ളര്‍? ഈ അടുത്ത കാലത്ത് ചാന­ലു­കള്‍ കൈവ­രിച്ച മറ്റൊരു പുരോ­ഗതി നടി നട­ന്മാ­രുടെ സിനി­മയും ജന­നവും ജാത­കവും നക്ഷ­ത്ര­ഫ­ല­ങ്ങളും വിശ­ക­ലനം ചെയ്യു­ക­യാ­ണ്. ഇതി­ലൂടെ സമൂ­ഹ­ത്തിന് എന്ത് നേട്ടം? ഇവ­രെ­ക്കാള്‍ സാമൂ­ഹ്യ­സാം­സ്കാ­രിക ശാസ്ത്രീയ- ആത്മീയ മൂല്യ­ങ്ങ­ളുള്ള എത്രയോ മഹ­ത്‌വ്യ­ക്തി­കള്‍ നമു­ക്കുണ്ട്. ചാന­ലു­ക­ളുടെ സാംസ്കാ­രിക മൂല്യ­ച്യുതിയാണ് ഇത് വെളി­പ്പെ­ടു­ത്തു­ന്ന­ത്.

email-karoorsoman@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക