Image

ന്യു ഹൈഡ് പാര്‍ക്കില്‍ കുടുബത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫോണ്‍ തട്ടിപ്പ് പുതിയ രൂപത്തില്‍

Published on 10 May, 2016
ന്യു ഹൈഡ് പാര്‍ക്കില്‍ കുടുബത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി  ഫോണ്‍ തട്ടിപ്പ് പുതിയ രൂപത്തില്‍
ന്യു യോര്‍ക്ക്: ഫോണ്‍ തട്ടിപ്പ് പുതിയ രൂപത്തില്‍ അവതരിച്ചപ്പോള്‍ ന്യു ഹൈഡ് പാര്‍ക്കിലെ രാജു പറമ്പിലും കുടുംബവും മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടി വന്നു.

രാവിലെ 11 മണിക്ക് ആരംഭിച്ച നാടകീയ സംഭവങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്നു മണിയോടത്തു.
ന്യു യോര്‍ക്ക് ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനായ രാജുവിന്റെ ഭാര്യ സുജ കടയില്‍ നില്‍ക്കുമ്പോഴാണു സംഭവങ്ങളുടെ തുടക്കം. ഷോണിന്റെ അമ്മയാണൊ എന്നു ചോദിച്ച് ഫോണ്‍ വന്നു. അതെ എന്നു പറഞ്ഞപ്പോള്‍, ഷോണിന്റെ കാറിടിച്ച് തന്റെ മരുമകനു പരുക്കേറ്റെന്നും അതിനു ചികിത്സക്ക് പണം നലകണമെന്നും ആവശ്യപ്പെട്ടു.

ഷോണ്‍ വീട്ടിലുണ്ടെന്നും അപകടമൊന്നുംഉണ്ടാക്കിയിട്ടില്ലെന്നും സുജ പറഞ്ഞു. ഷോണ്‍ തങ്ങളുടേ കസ്റ്റഡിയിലാണെന്നും പോലീസിനെ അറിയിച്ചാല്‍ ഷൂട്ട് ചെയ്യുമെന്നുമായി അവര്‍.

സുജ ഫോണ്‍ കട്ട് ചെയ്ത് വീട്ടില്‍ വിളിച്ചു.ഷോണ്‍ പുറത്തു പോയി എന്നു മകള്‍ പറഞ്ഞു. വീണ്ടും അവരുടെ ഫോണ്‍ വന്നപ്പോള്‍ മകനു കണക്ട് ചെയ്യാന്‍ പറഞ്ഞു.

ഫോണില്‍ വന്ന മകന്‍ താന്‍ ഓക്കെയാണെന്നും അവര്‍ പറഞ്ഞ പണം കൊടുക്കാനും പര്‍ഞ്ഞ് ഫോ കട്ട് ചെയ്തു. 2300 ഡോളറാണു അവര ആവശ്യപ്പെട്ടത്. തന്റെ കയ്യില്‍ പണമില്ലെന്നും വീട്ടില്‍ പോകണമെന്നും പറഞ്ഞു. എന്നാല്‍ എ.റ്റി.എമ്മില്‍ നിന്നു 1000 ഡോളര്‍ എടുത്തു കൊടുക്കാന്‍ നിര്‍ദേശം വന്നു. എ.റ്റി.എം. കാര്‍ഡ് വീട്ടിലാണെന്നു പറഞ്ഞപ്പോള്‍ വീട്ടിലേക്കു പോകാന്‍ സമ്മതിച്ചു. പക്ഷെ ഫോണ്‍ കട്ട് ചെയ്യരുത്. എന്തായാലും പോയ വഴിക്കു ഫോണ്‍ കട്ടായി. സുജ സഹോദരനെ വിവരം അറിയിച്ചു.

വീട്ടില്‍ വന്നപ്പോഴേക്കും സഹോദരനും രാജുവിന്റെ മരുമകനും മറ്റും എത്തുകയും പോലീസിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ഷൂട്ട് ചെയ്യുമെന്ന ഭീഷണി അവര്‍ തുടരുന്നുണ്ടായിരുന്നു.
ഉച്ച കഴിഞ്ഞതോടെ രാജുവും എത്തി അവരുമായി സംസാരിച്ചു. ആയിരം ഡോളറിനു ആരെയെങ്കിലും ഷൂട്ട് ചെയ്യുമോ എന്നു ചോദിച്ചു. പണം തരാമെന്നും പറഞ്ഞു. മണിരാം ഏടൂത്ത് അതിന്റെ നമ്പറാണു അവര്‍ആവശ്യപ്പെട്ടത്. രാജു അടുത്ത സി.വി.എസില്‍ മണിഗ്രാം എടുക്കാന്‍ പോയ്. ഡിറ്റക്ടിവ് ചീഫും അവിടെ വന്നു.

പക്ഷെ അവിടത്തെ കമ്പുട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അടുത്ത സ്ഥലത്തെക്കു പോകാന്‍ ആവര്‍ പറഞ്ഞു. ബെല്‍റൊസിലാണു അടുത്ത സി.വി.എസ്.

ഷോണിനു ടെക്സ്റ്റ് മെസേജുകള്‍ം മറ്റും അയക്കുണ്ടായിരുന്നു. പക്ഷെ മറുപടിയില്ല. പോലീസിന്റെ നിര്‍ദേശപ്രകരം ഫേസ്ബുക്കില്‍ ഒരു മെസേജിട്ടു. തങ്ങള്‍ സുര്‍ക്ഷിതരാണെന്നു പറഞ്ഞു. ഉടന്‍ ഷോണിന്റെ ഫോണ്‍ വന്നു. താന്‍ എല്‍.എ.ജെ. ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ലോട്ടിലാണെന്നും ആരും അടുത്തില്ലെന്നും പറഞ്ഞു. സെക്യൂരിറ്റിയുടേ അടൂത്ത് പോയി നില്‍ക്കാന്‍ പര്‍ഞ്ഞു, തുടര്‍ന്നു അവിടെ പോയി മകനെ കൂട്ടിക്കൊണ്ടു വന്നു.

ഷോണിനോടു ചോദിച്ചപ്പോഴാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. അമ്മ കടയിലേക്കു പോയ ഉടനെ ഷോണിനു ഒരു കോള്‍ വന്നു. ആര്‍ യു രാജൂസ് സണ്‍ എന്നായിരുന്നു ചോദ്യം. അതെ എന്നു പറഞ്ഞപ്പോള്‍ രാജുവിന്റെ കാറിടിച്ച് തന്റെ മരുമകനു അപകടം പറ്റിയെന്നും ചികിത്സിക്കാന്‍ പണം വേണമെന്നും പറഞ്ഞു. തന്റെ കയ്യില്‍നൂറൂ ഡോളറെ ഉള്ളുവെന്നു പറഞ്ഞപ്പോള്‍ ജൂവലറി ഉണ്ടോ എന്നായി. ഇല്ല എന്നു പറഞ്ഞപ്പോള്‍ അമ്മയുടെ നമ്പര്‍ ചൊദിച്ചു.ഷോണിനോടു പുറത്തേക്കു പോകാനും പറഞ്ഞു. സദാസമയം ഒരാള്‍ ഷോണിന്റെ ഫോണില്‍ ഉണ്ടായിരുന്നു. മതാപിതാക്കളോട് ഏതാനും വാക്കുകള്‍ പറയാന്‍ മാത്രമാണു അവര്‍ അനുവദിച്ചത്.
ഷോണ്‍ ലൈനില്‍ നിന്നു പോയതോടെ ഫോണ്‍ കോളുകള്‍ നിന്നു. രക്ഷയില്ലെന്നു അവര്‍ക്കും മനസിലായിക്കാണും.

ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ ആയിരുന്നെന്നെന്നും അതിനാല്‍ കണ്ടെത്തുക എളുപ്പമല്ലെന്നും പോലീസ് പറഞ്ഞു. സംസാരിച്ചവര്‍ നല്ല ഇംഗ്ലീഷ് ആണു പറഞ്ഞത്. എന്നാല്‍ ബാക്ഗ്രൗണ്ടീല്‍ സ്പാനിഷ് കേള്‍ക്കാമായിരുന്നു.

ഷോണിന്റെ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നു പുത്രനെ കണെത്തണമെന്നു രാജു പോലീസിനോടു പറഞ്ഞതാണു.

എന്തായാലും എല്ലം മംഗളമായി കലാശിച്ചു. പതിനാറുകാരനായ ഷോണ്‍ കോളജ് വിദ്യാര്‍ഥിയാണു.
ഇതേ വരെ ഐ.ആര്‍.എസില്‍. നിന്നു എന്നു പറഞ്ഞാണു ഫോണ്‍ തട്ടിപ്പ് അരങ്ങേറിയിരുന്നത്.അതു കുറഞ്ഞപ്പോള്‍പുതിയ അഭ്യാസങ്ങള്‍ അവര്‍ തുടങ്ങി എന്നു കരുതണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക