Image

സത്യപ്രതിജ്ഞാ ചടങ്ങിലും സാദിഖ് ഖാനെതിരേ വംശീയ അധിക്ഷേപം

Published on 11 May, 2016
സത്യപ്രതിജ്ഞാ ചടങ്ങിലും സാദിഖ് ഖാനെതിരേ വംശീയ അധിക്ഷേപം

 ലണ്ടന്‍: മേയര്‍ സാദിഖ് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപണം.

ലേബര്‍ പാര്‍ട്ടി നേതാവും പ്രഥമ ലണ്ടന്‍ മുസ്‌ലിം മേയറുമായ സാദിഖ് ഖാന് പ്രചാരണ സമയത്ത് ഉടനീളം നേരിടേണ്ടി വന്ന അധിക്ഷേപങ്ങളുടെ തുടര്‍ച്ചയായാണ് ഇതു കണക്കാക്കപ്പെടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിംഗാണു പുറം തിരിഞ്ഞുനിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. 

തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത്ത്, സാദിഖ് ഖാനെ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു. അതേസമയം, പ്രൗഢഗംഭീരമായ ചടങ്ങില്‍ ആവേശകരമായ വരവേല്‍പാണ് ജനങ്ങളില്‍നിന്നു ഖാനു ലഭിച്ചത്. എട്ടു വര്‍ഷത്തിനു ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തില്‍ സാദിഖ് ഖാനിലൂടെ അധികാരം തിരിച്ചു പിടിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക