Image

ഹൂസ്റ്റണ്‍ മലയാളികള്‍ ഭാരതത്തിന്റെ അറുപത്തിരണ്ടാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

ഷാജിമോന്‍ ഇഞ്ചനാട്ട്‌ Published on 31 January, 2012
ഹൂസ്റ്റണ്‍ മലയാളികള്‍ ഭാരതത്തിന്റെ അറുപത്തിരണ്ടാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തില്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു. ആഘോഷപരിപാടികളില്‍ വിവിധ സാംസ്‌ക്കാരിക -സാമുഹ്യ-സാഹിത്യ മാദ്ധ്യമ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു.

ഇന്‍ഡ്യയുടെ ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷചടങ്ങിന്റെ ഭാഗമായി ദേശഭക്തി ഗാനാര്‍ച്ചനകളും ഉപവാസസമര്‍പ്പണവും നടത്തി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീരരായ ഭാരതപൗരന്മാര്‍ക്കും ആ സമരത്തില്‍ അഹിംസാസിദ്ധാന്തത്തിലൂടെയും സര്‍വ്വസഹനമാര്‍ഗത്തിലൂടെയും ധീരനേതൃത്വമേകിയ മാഹാത്‌മജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും സ്‌മരണാജ്‌ഞലി അര്‍പ്പിച്ചു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ പ്രസിഡന്റ്‌ ജയിംസ്‌, സെക്രട്ടറി ചാക്കോ, ട്രഷറര്‍ മാര്‍ട്ടിന്‍, പി.ആര്‍.ഒ ഷാജിമോന്‍ എന്നിവരും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
ഹൂസ്റ്റണ്‍ മലയാളികള്‍ ഭാരതത്തിന്റെ അറുപത്തിരണ്ടാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക