Image

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് മെയ് മാസ സംഗമം നടത്തി.

ജോര്‍ജ് ജോണ്‍ Published on 11 May, 2016
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് മെയ് മാസ സംഗമം നടത്തി.
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളിയുമായി മെയ് മാസ സംഗമം നടത്തി. ഷ്യേണ്‍സ്റ്റാട്ട് സഭാഗംവും ഫ്രാങ്ക്ഫര്‍ട്ട് നോര്‍ത്ത് പാസ്റ്ററല്‍ ഏരിയായുടെ നേത്യുസ്ഥാന വികാരിയുമായിരുന്ന ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളി കഴിഞ്ഞ വര്‍ഷം പുതിയ സ്ഥാനലബ്ധിയോടെ കേരളത്തിലേക്ക് തിരികെ പോയിരുന്നു. ഇപ്പോള്‍ വിവിധ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് അച്ചന്‍ യൂറോപ്പ് സന്ദര്‍ശിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ആയിരിക്കുമ്പോള്‍ ഭാരിച്ച തിരക്കുള്‍ക്കിടയിലും ഫിഫ്റ്റി പ്ലസിന്റെ എല്ലാ പരിപാടികള്‍ക്കും ജോണ്‍സണ്‍ അച്ചന്‍ സഹായസഹകരണം നല്‍കിയിരുന്നു.

മെയ് മാസം 05 ന് ഫാദര്‍ഡേ ദിനം അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളിയില്‍ ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളി ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളി ഹാളില്‍ വച്ച് കേരളത്തിലെ തന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ത്രിശ്ശൂരിനടുത്ത് കുറ്റൂര്‍ സിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറകട്ര്‍, കുറ്റൂര്‍ ഷ്യേണ്‍സ്റ്റാട്ട് അക്കാഡമി മാനേജര്‍, ഷ്യേണ്‍സ്റ്റാട്ട് ഫാദേഷ്‌സ് കമ്മ്യൂണിറ്റി സുപ്പീരിയര്‍, ഷ്യേണ്‍സ്റ്റാട്ട് കേരളാ മൂവ്‌മെന്റ് ഡയറകട്ര്‍, എഡിറ്റര്‍ മരിയദൂത് മാസിക എന്നീ സ്ഥാനങ്ങളില്‍ വിയകരമായി ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. 

കേരളത്തിലെ വിവിധ ഇടവകളില്‍ ധ്യാന പ്രസംഗങ്ങള്‍, കോളജ്, സ്‌ക്കൂള്‍ തലത്തില്‍ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍, യുവജനങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക ധ്യാനങ്ങള്‍ എന്നവയും ജോണ്‍സണ്‍ അച്ചന്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച്ചകളിലെ ആരാധന, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക സഹായം എന്നിവയും അച്ചന്റെ പ്രവര്‍ത്തന മേഖലയാണ്. അച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ ഫിഫ്റ്റി പ്ലസ് സന്തോഷം പ്രകടിപ്പിച്ച് എല്ലാവിധ ആശംസകളും നേര്‍ന്നു.


ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് മെയ് മാസ സംഗമം നടത്തി.ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് മെയ് മാസ സംഗമം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക