Image

സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഇന്ത്യ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്

ജോര്‍ജ് ജോണ്‍ Published on 10 May, 2016
സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഇന്ത്യ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്


ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി നേടിയത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 250 കോടിയില്‍നിന്ന് 500 കോടിയിലേയ്ക്ക് വര്‍ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ഫോര്‍ ജി നെറ്റ് വര്‍ക്കുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന്റെ വേഗത ഇനിയും കൂട്ടും. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ 30 ശതമാനം കൈയാളുന്നത് സാംസങ് ആണ് . മൈക്രോമാക്‌സ് 17
ശതമാനം, ഇന്‍ടെക്‌സ് 10, ലെനോവോ 8, കാര്‍ബണ്‍ 5 എന്നിങ്ങനെയാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മറ്റ് കമ്പനികളുടെ ഇന്ത്യയിലെ സാന്നിധ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക