Image

ജര്‍മന്‍ ഫാര്‍മസി കമ്പനി രവീന്ദ്ര നാഥ ടാഗോറിന്റെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്നു

Published on 31 January, 2012
ജര്‍മന്‍ ഫാര്‍മസി കമ്പനി രവീന്ദ്ര നാഥ ടാഗോറിന്റെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്നു
വിയന്ന: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജര്‍മ്മന്‍ ഫാര്‍മസി കമ്പനി (1668ല്‍ സ്ഥാപിതമായ മാര്‍ക്‌ ഇന്‍ഡാര്‍മസ്റ്റാട്ട്‌) രവീന്ദ്ര നാഥ ടാഗോറിന്റെ പേരില്‍ അവാര്‍ഡ്‌ നല്‍കുന്നു.

ഇന്ത്യ-ജര്‍മന്‍ സാംസ്‌കാരിക ബന്ധത്തിന്‌ ഒരു വലിയ സംഭാവന നല്‍കിയ രവീന്ദ്ര നാഥ ടാഗോറിന്റെ 150-ാമത്‌ ജന്മദിനത്തില്‍ സ്‌മണരാര്‍ഥം ഏര്‍പ്പെടുത്തുന്ന അവാര്‍ഡാണിതെന്ന്‌ മാര്‍ക്കിന്റെ ചെയര്‍മാന്‍ ജോണ്‍ ബൗഹര്‍ പറഞ്ഞു.

20-ാം നൂറ്റാണ്‌ടില്‍ ടാഗോറിന്റെ കൃതിയായ ചിത്രഗാഥ ജര്‍മന്‍ ഭാഷയിലേയ്‌ക്ക്‌ പരിവര്‍ത്തനം നടത്തിയത്‌ മാര്‍ക്‌ ഫാര്‍മസി കമ്പനിയുടെ കുടുംബത്തില്‍പ്പെട്ട എലിസബത്ത്‌ വോള്‍ഫ്‌ മാര്‍ക്ക്‌ ആയിരുന്നു.

രവീന്ദ്ര നാഥ ടാഗോറിന്റെ 150-ാമത്‌ ജന്മദിനത്തില്‍ അവാര്‍ഡിന്റെ പ്രഖ്യാപനമുണ്‌ടാകും. അവാര്‍ഡ്‌ എല്ലാ രണ്‌ടു വര്‍ഷം കൂടുമ്പോള്‍ നല്‍കുവാനാണ്‌ ഉദേശിക്കുന്നതെന്ന്‌ ചെയര്‍മാന്‍ ജോണ്‍ ഹൗര്‍ പറഞ്ഞു.
ജര്‍മന്‍ ഫാര്‍മസി കമ്പനി രവീന്ദ്ര നാഥ ടാഗോറിന്റെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക