Image

ഏയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ലഞ്ച് ജൂണ്‍ 19ന്

Published on 08 May, 2016
ഏയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ലഞ്ച് ജൂണ്‍ 19ന്
  ബാസല്‍: ഏയ്ഞ്ചല്‍സ് ബാസലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ചാരിറ്റി ലഞ്ച് ഇവന്റ് ജൂണ്‍ 19നു

(ഞായര്‍) നടക്കും. 

ബാസലിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ രാവിലെ 11.30നാണ് ലഞ്ച് ഒരുക്കുക. തുടര്‍ന്നു ഇന്ത്യന്‍ കലാപരിപാടികളും ഉണ്ടായിരിക്കും. ആതുര സേവനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് കേരള കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ വനിതാ വിഭാഗം രൂപം കൊടുത്ത ഏയ്ഞ്ചല്‍സ് ബാസല്‍ ഒരുക്കുന്ന രണ്ടാമത്തെ ചാരിറ്റി ഇവന്റ് ആണിത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിനുവേണ്ടിയുള്ള കൂട്ടായ്മയുടെ ഇവന്റില്‍ ജര്‍മന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സ്വദേശികളുടെ നിര്‍ലോഭ സഹകരണം ലഭിക്കുന്നത് സാധാരണമാണ്. എല്ലാ സുമനസുകളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ആന്‍സമ്മ മുട്ടാപിള്ളില്‍ സെക്രട്ടറി ബോബി ചിറ്റാട്ടില്‍ പിആര്‍ഒ സിമി ചിറക്കല്‍ എന്നിവര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക് 
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക