Image

വേള്‍ഡു മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ 2012-14 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

പി.പി.ചെറിയാന്‍ Published on 31 January, 2012
വേള്‍ഡു മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ 2012-14 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡാളസ് : വേള്‍ഡു മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28-ാം തീയതി മാരിയേട്ട് ലെഗസി പ്ലേനോയില്‍ വച്ച് നടന്ന അര്‍ത്ഥദിന ബൈനിയല്‍ സമ്മേളനത്തില്‍ 2012-14 ലേക്കുള്ള റീജിയന്‍ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോജി അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, വൈസ് ചെയര്‍മാന്‍മാര്‍ : ഫിലിപ്പ് ശാമുവേല്‍ , ജോണ്‍സണ്‍ വര്‍ഗീസ്, പ്രിയാ ചെറിയാന്‍ , പ്രസിഡന്റ്: ഏലിയാസ്‌കുട്ടി പത്രോസ്, വൈസ് പ്രസിഡന്റുമാര്: പി.സി.മാത്യൂ (ഓര്‍ഗനൈസിംഗ്, ഫിലിപ്പോസ് തോമസ്(അഡ്മിന്‍ ), ഷാജി രാമപുരം(അറ്റ് ലാര്‍ജ്), സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജ്, അസോ.സെക്രട്ടറി തോമസ് ഏബ്രഹാം, ട്രഷറാര്‍ അനില്‍ മാത്യൂ എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.

ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ നടത്തുന്ന താരനിശയുടെ ടിക്കറ്റുകള്‍ സെക്രട്ടറി വികാസ് നെടുമ്പള്ളില്‍, ഏലിയാസുകുട്ടി പത്രോസ് എന്നിവര്‍ വിതരണം ചെയ്തു.

ഉച്ചക്ക് 1.30 മണിയോടെ നടന്ന ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചെറിയാന്‍ അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് പ്രമോദ് ചെറിയാന്‍ സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറാര്‍ ജോണ്‍സണ്‍ വര്‍ഗീസ് കണക്കുവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വൈകുന്നേരം 6.30തോടെ പരിപാടികള്‍ അവസാനിച്ചു.
വേള്‍ഡു മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ 2012-14 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക