Image

പ്രവാസി ഭാരതീയ ദിവസില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമായി

Published on 31 January, 2012
പ്രവാസി ഭാരതീയ ദിവസില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമായി
ജെയ്പൂര്‍ ‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ജോണ്‍ സി വര്‍ഗീസ് (സലീം), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാജു വര്‍ഗീസ്, സെക്രട്ടറി ഈശോ സാം ഉമ്മന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാര്‍, ഫോമാ നേതൃനിരയിലുള്ള വര്‍ഗീസ് കളത്തില്‍ തുടങ്ങി നിരവധി പേരാണ് ഈവര്‍ഷത്തെ ഭാരതീയ സംഗമത്തില്‍ ഫോമയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

കേന്ദ്രമന്ത്രി വയലാര്‍ രവി, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്കാരിക-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് എന്നിവരുമായി ഫോമാ നേതൃത്വം കൂടിക്കാഴ്ച നടത്തി. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയുമായി നടന്ന കൂടിക്കാഴ്ചയില്‍. ഒ.സി.ഐ കാര്‍ഡിന്റെ പേരുമാറ്റത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഫോമാ നേതൃത്വം ധരിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് വയലാര്‍ രവി പറഞ്ഞു. ജര്‍മനി അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓവര്‍സീസ് സിറ്റിസണ്‍ എന്ന വാക്ക് ഇന്ത്യന്‍ വംശജര്‍ക്ക് ജര്‍മ്മന്‍ പൗരത്വം ലഭിക്കുവാന്‍ തടസ്സമായി. ഒ.സി.ഐ കാര്‍ഡിന്റെ പേര് ഒ.ഐ.സി എന്ന് മാറുന്നതല്ലാതെ, ആനുകൂല്യങ്ങളില്‍ മാറ്റമൊന്നും വരുന്നില്ല. അതുപോലെ നിലവില്‍ ഒ.സി.ഐ കാര്‍ഡുള്ള വ്യക്തികള്‍ക്ക് അത് സൂക്ഷിക്കുകയും ആനുകൂല്യങ്ങള്‍ തുടര്‍ന്നും അനുഭവിക്കാവുന്നതാണ്- വയലാര്‍ രവി പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഇക്കാര്യം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

ഭാവിയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, വിഷയങ്ങളിലെ പോരായ്മകളെക്കുറിച്ച് വ്യക്തമായി പഠിച്ച് അവതരിപ്പിച്ചാല്‍, ഇത്തരത്തിലുള്ള പേരുമാറ്റം മൂലമുള്ള സംശയങ്ങള്‍ ഒഴിവാക്കാനാവുമെന്ന് ഫോമാ നേതൃത്വം മന്ത്രി വയലാര്‍ രവിയെ ധരിപ്പിച്ചു. ഇതുപെലെയുള്ള പ്രഖ്യാപനങ്ങളും, പ്രഖ്യാപനങ്ങളില്‍ മാറ്റവും എല്ലാം പ്രവാസികളെ അറിയിക്കുവാനുള്ള ബാധ്യത കേന്ദ്ര ഗവണ്‍മെന്റിനുണ്ടെന്നും, കേന്ദ്ര ഗവണ്‍മെന്റും, എംബസികളും, കോണ്‍സുലേറ്റുകളും വഴി വിവരങ്ങള്‍ പ്രവാസികളെ അറിയിക്കണമെന്നും ഫോമാ നേതൃത്വം ആവശ്യപ്പെട്ടു.
പ്രവാസി ഭാരതീയ ദിവസില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക