Image

നവകേരളയ്ക്ക് പുതിയ സാരഥികള്‍

Published on 31 January, 2012
നവകേരളയ്ക്ക് പുതിയ സാരഥികള്‍
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആര്‍ട്‌സ് ക്ലബിന്റെ 2012ലെ സാരഥികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ശ്രീമതി. ഷീലാ ജോസ്, സെക്രട്ടറി റോസ്ലി പാനിക്കുളങ്ങര, ട്രഷറര്‍ റജി തോമസ്, വൈസ് പ്രസിഡന്റ് ബിജോയി എബ്രഹാം, കമ്മിറ്റി മെമ്പേഴ്‌സ്, എബി ആനന്ദ്, ആന്റണി തോട്ടത്തില്‍ , ജിനോ കുര്യാക്കോസ്, ജെയിംസ് ദേവസ്യ, ജോബി പൊന്നിന്‍പുരയിടം, സുരേഷ് നായര്‍ , ശ്രീകുമാര്‍ ഹരിലാല്‍ എന്നിവര്‍ സ്ഥാനമേറ്റു.

കോറല്‍സ്പ്രിംഗ്‌സില്‍ വച്ചു നടന്ന ഗംഭീരമായ ചടങ്ങില്‍ , നവകേരളയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരും സകുടുംബം പങ്കെടുത്തു. അമേരിക്കന്‍ ദേശീയഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ സാജു വടക്കേല്‍ അധികാരം ശ്രീമതി ഷീലാ ജോസിനു കൈമാറി. തുടര്‍ന്നു നടത്തിയ ആശംസാപ്രസംഗത്തില്‍ തന്റെ എല്ലാവിധ പിന്തുണയും ആത്മാര്‍ത്ഥമായ സേവനവും വരുംകാലങ്ങളിലും ഉണ്ടാകുമെന്നു അറിയിച്ചു.

നവകേരളയുടെ മുന്‍ പ്രസിഡന്റും, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ പ്രസിഡന്റു കൂടിയായ ശ്രീ. മാത്യൂ വര്‍ഗീസ്, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. സുനില്‍ തൈമറ്റം, നവകേരളയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരും തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ തുടര്‍ന്നു നടത്തിയ ആശംസാപ്രസംഗത്തില്‍ പുതിയ കമ്മിറ്റിയെ അറിയിച്ചു.

മുന്‍ പ്രസിഡന്റ് ശ്രീ. വിന്‍സന്റ് ലൂക്കോസിന്റെ മകള്‍ ക്രിസ്റ്റല്‍ ലൂക്കോസിന്റെ ഡാന്‍സും മുന്‍ പ്രസിഡന്റ് ശ്രീ.ജോണ്‍ ഉണ്ണുണ്ണി നയിച്ച ഗാനമേളയും ചടങ്ങുകള്‍ക്കു കൊഴുപ്പേകി. സെക്രട്ടറി ശ്രീ. റോസിലി പാനിക്കുളങ്ങര എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് : എബി ആനന്ദ്, ഫ്‌ളോറിഡ
നവകേരളയ്ക്ക് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക