Image

ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ മേയ് ആറിന്

Published on 06 May, 2016
ഹോളി സ്പിരിറ്റ് ഈവനിംഗ് വിഥിന്‍ ഷോ സെന്റ് ആന്റണീസില്‍ മേയ് ആറിന്

 ലണ്ടന്‍: പെന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ഈ കാലയളവില്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും ദൈവത്തിന്റെ കരുണയും സ്‌നേഹവും അനുഭവിച്ചറിയുന്നതിനുമായി പ്രത്യേക പ്രാര്‍ഥനാ സന്ധ്യ ക്രമീകരിക്കുന്നു. 

മേയ് ആറിനു (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനു വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഹോളി സ്പിരിറ്റ് ഈവനിംഗ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ക്ക് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും നേതൃത്വം നല്കും. 

വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ഹോളി സ്പിരിറ്റിന്റെ ഭാഗമായിരിക്കും. 

ശുശ്രൂഷകളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജു ചെറിയാന്‍ 07443630066, ദീപു ജോര്‍ജ് 07882810575.

വിലാസം: സെന്റ് ആന്റണീസ് ചര്‍ച്ച്, ഡംഗറി റോഡ്, മാഞ്ചസ്റ്റര്‍, M220WR

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക