Image

സജിന്‍ സുരേഷിന്റെ ശിക്ഷാ കാലാവധി 45 മാസം; കോടതിയില്‍ മലയാളി ഐക്യദാര്‍ഡ്യം

Published on 06 May, 2016
സജിന്‍ സുരേഷിന്റെ ശിക്ഷാ കാലാവധി 45 മാസം; കോടതിയില്‍ മലയാളി ഐക്യദാര്‍ഡ്യം
ഹമില്‍ട്ടന്‍, ന്യു ജെഴ്‌സി: മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്ന കോടതിയില്‍ സജിന്‍ സുരേഷിനെ അഞ്ചു വര്‍ഷത്തേക്കു ശിക്ഷിച്ച പസയ്ക്ക് കൗണ്ടി സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി, ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാന്‍ ന്യു ജെഴ്‌സിയിലെ നിയമം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി.

ശിക്ഷ അഞ്ചു വര്‍ഷമാണെങ്കിലും മൊത്തം 45 മാസം അനുഭവിച്ചാല്‍ മതി. അതില്‍ തന്നെ സജിന്‍ ഇത് വരെ ജയിലില്‍ കഴിഞ്ഞ 20 മാസം കുറയും.
സജിന്റെ എച്ച് വണ്‍ ബി വിസ കാലാവധി ഇതിനകം കഴിയുമെന്നതിനാല്‍ വിവരം ഇമ്മിഗ്രേഷന്‍ അധിക്രുതരെ അറിയിക്കാനും കോടതി ഉത്തരവിട്ടു. ഇവിടെ പുറത്തിറങ്ങിയാല്‍ പോലീസിനെ അറിയിക്കണം

വിധിക്ക് അപ്പീല്‍ നല്‍കാന്‍ 45 ദിവസമുണ്ട്.

സജിന്റെ വിദ്യാഭാസ യോഗ്യതയും മുന്‍പ് കുറ്റക്രുത്യങ്ങളില്‍ ഒന്നും ഉള്‍പെടാത്തതും കോടതി എടുത്തു പറഞ്ഞു. കോടതിയില്‍ നിറഞ്ഞിരുന്ന മലയാളി സമൂഹത്തെയും ജഡ്ജി പരാമര്‍ശിക്കുകയും സജിനു വേണ്ടി സംസാരിക്കാന്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ നേതാവ് അനില്‍ പുത്തഞ്ചിറക്ക് അവസരം നല്‍കുകയും ചെയ്തു.

അറിവില്ലായ്മ കൊണ്ട് സംഭവിച്ച ഈ കേസില്‍ കോടതി ദയ കാട്ടണമെന്നും സജിനു ഇവിടെ ബന്ധുക്കളൊന്നുമില്ലെന്നും അനില്‍ ചൂണ്ടിക്കാട്ടി.
തന്റെ ഭാഗത്തു തെറ്റുണ്ടായെന്നും മാപ്പപേക്ഷിക്കുന്നുവെന്നും സജിനും കോടതിയില്‍ പറഞ്ഞു.

ഐ.ടി പ്രൊഫഷണലായ സജിന്‍ അമേരിക്കയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റിലാവുകയായിരുന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട സ്ത്രീ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു. അതു കണ്ട അയല്‍ വാസി പോലീസിനെ വിളിച്ചു. പ്രസ്തുത സ്ത്രീക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂ എന്നതാണു അറസ്റ്റിനു കാരണമായത്.

അമേരിക്കന്‍ നിയമങ്ങളെപറ്റി അറിവില്ലാത്തതും വനിതയാണു വിളിച്ചു വരുത്തിയതെന്നതും കണക്കിലെടുക്കണമെന്നു ഇന്ത്യന്‍ സമൂഹം കോടതിയോടഭ്യര്‍ഥിച്ചിരുന്നു.

കോടതിയില്‍ ജെ.എഫ്.എ ചെയര്‍ തോമസ് കൂവല്ലൂര്‍, തോമസ് മൊട്ടക്കല്‍, അനിയന്‍ ജോര്‍ജ്, ജോയി പുളിയനാല്‍, സുനില്‍ ട്രെസ്റ്റാര്‍, സിസി അനിയന്‍, ലിബിന്‍, ആന്റണി ഫെ
ര്‍ണാണ്ടസ് ,  ജോസഫ് ഇടിക്കുള,സിസിലി കൂവല്ലൂര്‍, അജിത് നായര്‍, ജിബി തോമസ്, ജോസ് തോമസ്, അനില്‍ പുത്തഞ്ചിറ, സജി ജോര്‍ജ്, ജോസ് ഏബ്രഹാം, സജി പോള്‍, ഇട്ടന്‍ ജോര്‍ജ്, സുധീര്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. 
സജിന്‍ സുരേഷിന്റെ ശിക്ഷാ കാലാവധി 45 മാസം; കോടതിയില്‍ മലയാളി ഐക്യദാര്‍ഡ്യം
സജിന്‍ സുരേഷിന്റെ ശിക്ഷാ കാലാവധി 45 മാസം; കോടതിയില്‍ മലയാളി ഐക്യദാര്‍ഡ്യം
സജിന്‍ സുരേഷിന്റെ ശിക്ഷാ കാലാവധി 45 മാസം; കോടതിയില്‍ മലയാളി ഐക്യദാര്‍ഡ്യം
Join WhatsApp News
Texan American 2016-05-06 09:57:40
May God Bless you all.
Some Malayalees who spared their time for nothing in return.
വിദ്യാധരൻ 2016-05-06 12:56:17
രണ്ടാമതൊരവസരം 
കിട്ടാത്ത മർത്ത്യരീ  
ധരണിയിൽ ഉണ്ടാകുമോ ?
'നിങ്ങളിൽ പാപം 
ചെയ്യാത്തവരൊക്കെയും "
കല്ലുകൊണ്ടെറിയുക 
വൈകാതെ സജിൻ സുരേഷിനെ 
ഇല്ല,  ഞങ്ങൾക്കറിയാമതു 
നിങ്ങൾക്കാവില്ലെന്ന സത്യം .
സ്വർഗ്ഗം കൊടുക്കുവാ-
നാവില്ലെങ്കിലെന്താ,
അന്യന്റെ കണ്ണീർ 
തുടപ്പത് തെറ്റല്ലൊരിക്കലും .
നാറുന്ന വസ്തുവെ 
തൊടുന്നവരൊക്കെയും 
നാറിടും എന്ന് വിശ്വസി-
ക്കുന്നൊരു ലോകത്ത് 
കാരുണ്യ ഹസ്തവും 
നീട്ടിയിട്ടെത്തിയ കൂട്ടരേ, 
കൂവള്ളൂരും കൂട്ടരേ, 
നന്മവിതയ്ക്കാൻ 
മടിക്കെണ്ടോരിക്കലും 
പത്തും ഇരുപതും 
മേനിയായ് വിളഞ്ഞത് 
ധന്യമാക്കീടും ജീവിതം ഭൂമിയിൽ 
സ്വർഗ്ഗം ഈ ഭൂമിയിൽ 
ആഗതംമായീടും ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക