Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍

ജോര്‍ജ് ജോണ്‍ Published on 31 January, 2012
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
ഫ്രാങ്ക്ഫര്‍ട്ട് : കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 41-മത് വാര്‍ഷിക പൊതുയോഗം നോഡവെസ്റ്റ് സ്റ്റാട്ടിലെ ക്ലബ് ഹാളില്‍ നടത്തി. പ്രസിഡന്റ് മാത്യു കൂട്ടക്കര സമാജാഗംങ്ങളെ സ്വാഗതം ചെയ്തു. സമാജത്തിന്റെ പ്രവര്‍ത്തന വര്‍ഷത്തെ എല്ലാ പരിപാടികളും വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മാത്യു കൂട്ടക്കര നന്ദി പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി പ്രഭാ മോഹന്‍ 2011 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോയി പുത്തന്‍പറമ്പില്‍ വരവ്ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി. പിന്നീട് നടന്ന പൊതു ചര്‍ച്ചയില്‍ സമാജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

ഇടവേളക്കും, കാപ്പിക്കും ശേഷം ഡോ. സെബാസ്റ്റിയന്‍ മുണ്ടിയാനപ്പുറം, മനോഹരന്‍ ചങ്ങനാത്ത് എന്നിര്‍ വരണാധികാരികളായി 2012 നടപ്പുവര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. കോശി മാത്യു (പ്രസിഡ
ന്റ്), ഡോ.മങ്ക പെരുന്നേപ്പറമ്പില്‍ (സെക്രട്ടറി), ഡോ. അജാക്‌സ് മുഹമ്മദ് (ട്രഷറര്‍), ഡോ. രമേശ് ചെല്ലത്തുറയില്‍ , ഡോ. സാന്തോ കുര്യപ്പ്, മാത്യു പൊക്കംതാനം, ബോബി ജോസഫ് (കമ്മറ്റി മെംമ്പറന്മാര്‍), മാത്യു അമ്പാട്ടുതടത്തില്‍ (ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് കോശി മാത്യു സമാജം പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക