Image

ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്' ന്യൂയോര്‍ക്കില്‍ 13-നു പ്രദര്‍ശിപ്പിക്കുന്നു

Published on 04 May, 2016
ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്' ന്യൂയോര്‍ക്കില്‍ 13-നു പ്രദര്‍ശിപ്പിക്കുന്നു
"പാപ്പിലിയോ  ബുദ്ധ'യ്ക്കുശേഷം ജയന്‍ ചെറിയാന്‍ (ജയന്‍ കെ.സി) ഒരുക്കുന്ന കാ ബോഡിസ്‌കേപ്പ്' മെയ് 13-നു ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നു.

ജാതി സമ്പ്രദായത്തിനെതിരേയായിരുന്നു പാപ്പിലിയോ എങ്കില്‍ ഗേ-ലെസ്‌ബിയന്‍ സമൂഹം  അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് "കാ' ചിത്രീകരിക്കുന്നത്.

ആര്‍ത്തവ രക്തത്തെ അന്തിച്ചുവപ്പിനോടുപമിക്കുന്ന കവികളും, സാമ്പത്തിക സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന ഇടതു പ്രസ്ഥാനങ്ങളുമുണ്ടെങ്കിലും പൊതുവില്‍ പിന്തിരിപ്പന്‍ ധാര്‍മ്മികത- പ്രത്യേകിച്ച് ലൈംഗീക കാര്യങ്ങളില്‍- പുലര്‍ത്തുന്ന കേരള സമൂഹത്തെ ഞെട്ടിപ്പിക്കുന്ന പ്രമേയവുമായാണ് "കാ' രംഗത്തു വരുന്നത്. അതുകൊണ്ട് തന്നെ വലതുപക്ഷ ശക്തികള്‍ അതിനെതിരേ സജീവമായി രംഗത്തുവരികയും ചെയ്തു.

കോഴിക്കോട് ജീവിക്കുന്ന മൂന്നു യുവ സുഹൃത്തുക്കളാണ് കഥാപാത്രങ്ങള്‍. പെയിന്ററായ ഹാരിസ്, അയാളുടെ ഇഷ്ടഭാജനമായ വിഷ്ണു.  
അവരുടെ സുഹൃത്തായ മുസ്‌ലീം വനിത സിയ. ബ്രാഹ്മണ കുടുംബാംഗമായ വിഷ്ണു കബഡി കളിക്കാരനാണ്.  വളര്‍ന്നു വരുന്ന ഹൈന്ദവ മൗലീകവാദവും മറ്റു മതവിഭാഗങ്ങളിലെ പിന്തിരിപ്പന്‍ നയങ്ങളും ചിത്രം വരച്ചുകാട്ടുന്നു.

വിഷ്ണുവിന്റെ കബഡി കളിയോടെയാണ് ചിത്രം തുടങ്ങുന്നത്. അവസാനം വിഷ്ണു മടങ്ങി വരാത്തത് സിനിമയില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയായി.

പോയിന്റിംഗ് പ്രദര്‍ശനത്തിനു സിറ്റിയിലേക്കു പോകുന്ന ഹാരിസ് വിഷ്ണുവിനെക്കൂടി ക്ഷണിക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പോടെയാണെങ്കിലും വിഷ്ണു ഹാരിസിനൊപ്പം ചേര്‍ന്നു.

സിയയാകട്ടെ ജോലിസ്ഥലത്തെ വിവേചനത്തിനും മുസ്‌ലീം സമുദായത്തിലെ നിയന്ത്രണങ്ങള്‍ക്കുമെതിരേ പോരാടുന്നു. ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന സാനിട്ടറി പാഡ് പരിശോധിക്കുന്ന നിന്ദ്യമായ അവസ്ഥയും ചിത്രീകരിക്കപ്പെടുന്നു.

ഈജിപ്ഷ്യന്‍ "കാ' എന്നത് ശരീരത്തിന്റെ ആത്മീയമായ ഇരട്ട പ്രതീകമാണ്. ശരീരത്തെ ആത്മാവിന്റെ താഴ്ന്ന തലത്തില്‍ നിന്ന് ഉയര്‍ത്തി 'കാ'യുടെ വാഹകനായി മാറുന്ന കലാസപര്യയാണ് ഹാരിസ് നടത്തുന്നത്.

ഗേ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും സിനിമയില്‍ വേഷമിടുന്നുവെന്ന പ്രത്യേകതയുണ്ട്. ചുംബന സമരത്തിന്റെ ഒരു തുടര്‍ച്ച എന്ന നിലയിലാണ് ചിത്രം ആദ്യം രൂപകല്പന ചെയ്തതെന്ന് സംവിധായകന്‍ പറയുന്നു. 

ഗേ-ലെസ്ബിയന്‍ പ്രവര്‍ത്തകരായ ജിജോ കുര്യാക്കോസ്, തസ്‌നി ബാനു, കിഷോര്‍ കുമാര്‍, ദീപ വാസുദേവന്‍, ജോളി ചിറയത്ത്, ദീദി ദാമോദരന്‍, ബിന്ദു കല്യാണി, എന്നിവര്‍ ക്യാമറക്കു പിന്നില്‍ പ്രവര്‍ത്തിച്ചു. ഭിന്ന ലിംഗത്തില്പെട്ട ശീതള്‍ ജീവിതത്തിലെ റോള്‍ തന്നെ സിനിമയിലും ചെയ്യുന്നു. ആത്മകഥയിലൂടെ പ്രശസ്തയായ സെക്‌സ് വര്‍ക്കര്‍ നളിനി ജമീലയും അഭിനേതാക്കളില്‍ ഒരാളാണു. കണ്ണന്‍ രാജേഷ്, ജേസന്‍ ചാക്കോ, നസീറ എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്‌ 

അഞ്ചു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജയന്‍ സിറ്റി കോളജ് ഓഫ് ന്യൂയോര്‍ക്കില്‍ നിന്നു മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ബിരുദം നേടിയിട്ടുണ്ട്. 2006 മുതല്‍ സിനിമ- ഡോക്യുമെന്ററി രംഗത്തു പ്രവര്‍ത്തിക്കുന്നു. പാപ്പിലിയോ ബുദ്ധയ്ക്കു പുറമെ ഷേപ്പ് ഓഫ് ഷേപ്പ് ലെസ്, ലവ് ഇന്‍ ദി ടൈം ഓഫ് ഫോര്‍ക്ലോഷ
ര്‍ തുടങ്ങി വിവിധ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തു. പാപ്പിലിയോ ബുദ്ധയ്ക്ക് കേരള സ്റ്റേറ്റ് ഫിലിം സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരു­ന്നു.

16th Annual NEW YORK INDIAN FILM FESTIVAL: Ka Bodyscape 

 Ka Bodyscape - New York Premiere

Directed by Jayan Cherian

Feature Narrative 

India 2016, 1 hr 38 mins 44 sec Malayalam (w/English subtitles)

 

Cast: Naseera, Jason Chacko, Rajesh Kannan 

Synopsis: Set in Kerala, India. Misogyny and homophobia have touched new heights in this ageing, middle-class dominated society where growing Hindu right-wing mobilization and predatory economic growth now erode both civil liberties and labor rights. In this bleak social space, three young people, Haris, a free-spirited gay painter; Vishnu, a rural kabaddi player and Haris' object of desire; and their friend Sia, an activist who refuses to conform to dominant norms of femininity, struggle to find space and happiness. The film explores their quest for freedom and rebellion.

For Tickets: https://www.squadup.com/events/16th-annual-new-york-indian-film-festival-ka-bodyscape

 

ജയന്‍ ചെറിയാന്റെ 'കാ ബോഡിസ്‌കേപ്' ന്യൂയോര്‍ക്കില്‍ 13-നു പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക