Image

ഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത

പി.പി.ചെറിയാന്‍ Published on 05 May, 2016
ഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത
ഒക്കലഹോമ: ഒക്കലഹോമ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിനെ എന്‍ഡോഗ്‌സ് ചെയ്യുന്നതായി ഇന്ന്(മെയ് 4ന്)ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

നീണ്ട മാസങ്ങളുടെ നിശ്ശബ്ദതക്കുശേഷം ഇന്നുണ്ടായ ഗവര്‍ണ്ണറുടെ പ്രഖ്യാപനം രാഷ്ട്രീയവൃത്തങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ട്രംമ്പ് വന്‍ വിജയം നേടുകയും, മത്സരരംഗത്തുനിന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ്ക്രൂസ് പിന്മാറുകയും ഒഹായൊ ഗവര്‍ണ്ണര്‍ ജോണ്‍ കേസിക്ക് മത്സരരംഗത്തു നിന്നും വിടവാങ്ങുകയും ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടണമെന്ന തിരച്ചറിവാണ് ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണ്ണറെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

'ഞാന്‍ നൂറുശതമാനവും ട്രംബിനെ പിന്താങ്ങുന്നു. രാജ്യത്ത് വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, കണ്‍സര്‍വേറ്റീവ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു ആവശ്യമാണെന്ന'് മേരി ഫാളിന്‍ ചൂണ്ടികാട്ടി.

ട്രംബിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മേരി ഫാളിന്‍ തിരഞ്ഞെടുക്കപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തപ്പെട്ടു.

ഇന്ത്യാന തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ട്രംമ്പിന്റെ വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തി. അതേ സമയം ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരിയുടെ ഇന്ത്യാനയിലെ പരാജയം ഇതുവരെ നിലനിര്‍ത്തിയിരുന്ന തിളക്കത്തിന് മങ്ങലേല്‍പിച്ചു. പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ട്രംമ്പിന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ നവംബറില്‍ ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

ഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യതഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത
Join WhatsApp News
Mathew 2016-05-05 06:37:27
Very slim chance of Mary Fallin to be picked... Trump will go for someone with Washington legislative experience.  Dear author - please try to pronounce Oklahoma correctly. it is not OKKALAHOMA.
വിദ്യാധരൻ 2016-05-05 07:38:52
ഇന്നലെ തളിർത്ത നേതാവാണ്‌ ട്രമ്പ്‌ 
ഒരു അമ്പ് പോലെ പീഡകൻ 
അഹങ്കാരി, നിന്ദ്യൻ 
ഭിന്നിപ്പിന്റെ സൂത്രധാരകൻ 
കുടിയേറ്റവർഗ്ഗത്തിന്റെ അന്തകൻ 
ധനികാധിപത്യത്തിന്റെ വക്താവ് 
പൈതൃക സമ്പത്തിന്റെ ഹുങ്കിൽ 
പീഡിതരുടെ പ്രതിനിധിയായ് 
പ്രച്ഛന്നവേഷമിട്ടാടുന്നവൻ, 
ട്രമ്പ്‌ നിന്റെ ഉദ്ധാരകൻ എന്ന് -
കരുതുന്ന മലയാളി 
നീ ഒരു വിഡ്ഢി തന്നെ! 
Tom abraham 2016-05-05 14:43:13
Malayalee can keep writing poems but Trump will be in WH. 
In a free Nation you are free to call Trump any name, but 
He will protect your India s interests as well,  from Pak and China.
Your Modi will come here. Seek help , and Trump will put some conditions
Pak also will  face new terms and high interest for any loan
No free money, no free running across the borders,
No ISIS. Trump will finish him from roots to top. No head choppers
Will reach their homes, no rapists in the desert land of sacred Islam.
Young school kids came and looked at my election signs.
They said, Abraham you and Trump will win. We love you both.

Anthappan 2016-05-05 20:07:54
Trump; he is doomed.
Mit Romany said no,
George Bush said no,
Jeff Bush said no,
Koch brothers said no,
Paul Ryan said no, 
John Mcain said no,
Ted Screw said he is pathological lair,
These are very few I quoted 
there thousand more out there.
GOP doesn't want Trump as their leader,
because he is unpredictable nonsense 
Tom be sensible and decide who you 
need as your President;
not the xenophobic jerk Trump 
James Thomas 2016-05-06 03:22:26
കാല കാലങ്ങളിൽ അന്തപ്പാൻ നേരിടുന്ന
എതിരാളികൾ

മതം = ശ്രീ നൈനാൻ മാത്തുള്ള

രാഷ്ട്രീയം = ശ്രീ ടോം എബ്രാഹം

സാഹിത്യം = അമേരിക്കൻ മലയാളി എഴുത്തുകാർ

സാമൂഹ്യം = ഫൊക്കാന, ഫോമ

നേരിട്ട് വെട്ടി മരിക്കാൻ തയ്യാറുള്ള
അന്തപ്പാൻ വടക്കൻ വീരകഥകളിലെ
നായകനെ പോലെ മുന്നേറുന്നു. അഥവാ
വീര ചരമം പ്രാപിച്ചാൽ വീരാളി പട്ട്
കൊണ്ട് പുതപ്പിക്കാൻ അമേരിക്കൻ
മലയാളി തയ്യാറാകുമോ? അന്തപ്പാൻ
സാറേ, ഞാൻ താങ്കൾക്കായി ഒരു
നൊവേന ഉരുവിടുന്നു.  നവംബര്
എന്നാ ഒരു മാസം ഉണ്ടെങ്കിൽ അന്തപ്പാൻ
ജയിച്ച്ചിരിക്കും , നമ്മളെല്ലാം ചിരിചിരിക്കും
അമേൻ... 
Tom abraham 2016-05-06 07:10:46

All these guys said NO. But, we the people did not. They said YES Trump. God bless this new star Trump.


ചന്തു 2016-05-06 07:21:11
അന്തപ്പ  പേടിക്കേണ്ട
ചന്തത്തിൽ ചാടിക്കോളു  
ചന്തു ഞാൻ  കൂടെയുണ്ട്
തച്ചോളി മരുമകൻ .
ശത്രുവിൻ തല കൊയ്യാൻ 
അടിതട, ചുവടുകള്‍ 
അടവുകൾ ഒഴിവുകൾ 
സർവ്വതും പയറ്റണം.
ഇടം കാലു പിന്നോട്ടാഞ്ഞു 
വലംകാല് മുന്നോട്ടാഞ്ഞു 
വാൾപ്പട്ടയിൽ നിന്നും 
വാള് നീ വലിച്ചൂരി 
ഇടത്തോട്ടു ഒന്ന് ചുറ്റി 
കുതിച്ചു നീ ചാടിയിട്ട് 
ശത്രുവിൻ പള്ളക്ക് നീ 
ആഞ്ഞൊന്നു കുത്തീടുമ്പോൾ, 
മാത്തുള്ള എബ്രാഹാമും ,
സാഹിത്യ പ്രച്ഛന്നരും ,
ഫോമായും ഫോക്കാനയും,
അയ്യോ എന്നഅലറിയിട്ടു 
തറയിൽ കിടന്നുരുണ്ടീടും 
Anthappan 2016-05-06 07:46:57
This is for you James Thomas
"The function of prayer is not to influence God, but rather to change the nature of the one who prays."

 

Washington (CNN)Donald Trump's march to the White House encountered fierce resistance from his own party Thursday as senior lawmakers hesitated to endorse him, party luminaries said they'd skip his nominating convention and others pondered the potential of a third-party bid. -Let  Tom also pray. 
Anthappan 2016-05-06 08:19:37
More for Trump lovers

Ryan wants a nominee Republicans can be proud of, and is asking the profanity-prone, Twitter-abusing, equal opportunity offender to rise to the occasion and become more presidential.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക