Image

ജിഷയ്ക്കു നീതി ലഭിക്കണം: തമ്പി ആന്റണി, രതി ദേവി, ജയന്‍ മുളങ്ങാട്, ജോണ്‍ പി ജോണ്‍, ഷാജി എഡ്വേര്ഡ്

അനില്‍ പെണ്ണുക്കര Published on 04 May, 2016
ജിഷയ്ക്കു നീതി ലഭിക്കണം: തമ്പി ആന്റണി, രതി ദേവി, ജയന്‍ മുളങ്ങാട്, ജോണ്‍ പി ജോണ്‍, ഷാജി എഡ്വേര്ഡ്
നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നാലെ നിരവധി ഞെട്ടിക്കുന്ന പീഡന വാര്‍ത്തകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായി സമൂഹമന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു പീഡന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ മകളെ അഛന്‍ പീഡിപ്പിച്ചു. എട്ടു വയസുകാരിയെയാണ് സ്വന്തം അഛന്‍ പീഡനത്തിനിരയാക്കിയത്. ഇന്നലെ മറ്റു രണ്ടു സംഭവങ്ങള്‍ കൂടി ഉണ്ടായി. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയെ 3പേര്‍ ചേര്‍ന്നു ബാലാല്‍ സംഗം ചെയ്തു. 64 വയസ്സുള്ള സ്ത്രീയെ രാത്രി 11 മണി സമയത്ത് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു.

ഇതിനൊക്കെ എന്താണ് പ്രതിവിധി. കര്‍ശനമായ നിയമമാണോ? അല്ലെങ്കില്‍ കൃത്യമായ ലൈംഗിക വിദ്യാഭ്യാസമാണോ? അല്ലെങ്കില്‍ സമൂഹത്തില്‍ വരേണ്ട മറ്റെന്തെങ്കിലും മാറ്റങ്ങളാണോ. പെരുമ്പാവൂര്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കാന്‍ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ: തമ്പി ആന്റണി, രതി ദേവി, ജയന്‍ മുളങ്ങാട്, ഫൊക്കാനാ പ്രസിഡന്റ്‌റ് ജോണ്‍ പി ജോണ്‍, ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്ഡ് എന്നിവര് പ്രതികരിക്കുന്നു .

തമ്പി ആന്റണി
........................
തൊട്ടയല്‍പക്കത്തു നടക്കുന്ന പീഡനവും കൊലപാതകവും പോലും നടന്നു കഴിയുബോള്‍ ഭരിക്കുന്ന മന്ത്രിയയേയും ഭരണകൂടത്തെയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയെയും വരെ പഴിക്കുന്ന നമ്മുടെ മനസ്ഥിതിയുണ്ടെല്ലോ അതാണ് ആദ്യം ഒന്ന് പരിശോധിക്കേണ്ടത്.

ഒരിടത്തും രക്ഷയില്ലെങ്കില്‍ മതപരമായ പ്രതിച്ഛായ കൊടുക്കും. എന്നിട്ട് സോഷ്യല്‍ മീടിയായില്‍ വന്നു തമ്മില്‍ തല്ലും. ജിഷയും അമ്മയും ഒറ്റക്ക് ഒട്ടും സുരഷിതമല്ലാത്ത ഒരു വീട്ടില്‍ താമസിക്കുന്നതും അവരുടെ കഷ്ടപ്പാടുകളും ഒന്നും അയല്‍പക്കംകാരോ വക്കീലിനു പഠിക്കുന്ന കൂട്ടുകാരോ പോലും അറിയാതിരുന്നത് എന്തുകൊണ്ട് .

അല്ലെങ്കില്‍ അറിഞ്ഞിട്ടും എന്തെങ്കിലും സഹായം ചെയേണ്ടിവരും എന്ന കാരണത്താല്‍ അറിഞ്ഞില്ലന്നു നടിക്കുകയായിരുന്നിരിക്കണം. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും എന്തുകൊണ്ട് ആരും ഒന്നും അറിഞ്ഞില്ല എന്നൊരു ചോദ്യമാണ് ഇപ്പോള്‍ അടുത്ത വീട്ടുകാര്‍പോലും സ്വയം ചോദിക്കുന്നത് .

ഇനിയിപ്പം പോയ ബുദ്ധി പുലി പിടിച്ചാലും കിട്ടില്ലല്ലോ. പുറം രാജ്യങ്ങളില്‍ വളരെ തിരക്കുപിടിച്ച ജോലിക്കിടയിലും തൊട്ടയല്‍പക്കങ്ങളില്‍ എന്തെങ്കിലം സംശയാസ്പദമായ ഒരു ആക്ടിവിറ്റി കണ്ടാല്‍ വിളിച്ചന്ന്വേഷിക്കുകയോ പോലീസിനെ വിളിക്കുകയോ ചെയാറുണ്ട്. എത്ര തിരക്കാണങ്കിലും എല്ലാം എപ്പോഴും ഒന്നു ശ്രദ്ധിക്കുന്നതുകൊണ്ട് ഒന്നും നഷ്ടപെടാനോന്നുമില്ലന്നു മാത്രമല്ല അതുകൊണ്ടുണ്ടാകുന്ന നേട്ടം പലപ്പോഴും വളരെ വിലപ്പെട്ടതായിരുക്കും.

ഇനിയിപ്പം മന്ത്രിമാരോ സിനിമാതാരങ്ങളോ അവിടെപോയി കെട്ടിപ്പിടിച്ചു നിലവിളിച്ചാല്‍ പാവം പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടില്ലന്നൊര്‍ക്കണം . ഇങ്ങനെ ഒരു മഹാവിപത്തു സംഭവിച്ചില്ലങ്കില്‍ അവരൊന്നും അവരെ അറിയുകയോ അവിടെ പോവുകയോ പൊലുമില്ലായിരുന്നില്ലല്ലോ .

അതുകൊണ്ട് ഇനിയെങ്കിലും തൊട്ടടുത്ത് നടക്കുന്നത് എന്തെന്നറിയാന്‍ കണ്ണും കാതും ഒക്കെ ഒരു നിരീഷണ പാടവത്തോടെ തുറന്നുവെക്കുക. ചേരിയിലാണങ്കിലും കൊട്ടാരത്തിലാണങ്കിലും വിലകൂടിയ ഫ്‌ലാറ്റുകളിലാണങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സൌഹൃദങ്ങള്‍ പങ്കുവെക്കുക .

അപശബ്ദങ്ങള്‍ കേട്ടാല്‍ എന്താണന്ന് ഒന്നന്ന്വഷിക്കുക. രാവിലെ കാണുബോള്‍ കുനിഞ്ഞു നടക്കാതെ ഗുഡ് മോര്‍ണിംഗ് എന്നെങ്കിലും പറയുക. പതിവില്‍നിന്നു വിപരീതമായി എന്തെങ്കിലും കണ്ടാല്‍ മറ്റുള്ളവരുമായി പങ്കുവെക്കുക . അല്ലാതെ 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ ' എന്ന മട്ടില്‍ അറിയാതെയും പറയാതെയും നടക്കാതിരിക്കുക.

കണ്ണും കാതും കൂര്‍പ്പിച്ചു വെക്കുക. അപ്പോള്‍ പിന്നെ ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതിരിക്കില്ല. അപരിചിതരെ മാത്രമല്ല ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക . ണവമ േഴീല െമൃീൗിറ ംശഹഹ രീാല െമൃീൗിറ എന്നല്ലേ പറയപ്പെടുന്നത് .

രതി ദേവി
..................
ഉറങ്ങാന് കഴിയുന്നില്ല, കുഞ്ഞുനുജത്തി നീ അനുഭവിച്ച വേദന ഞാന് അറിയുന്നു.......കണ്ണുകള് അടച്ചാല്.... നിന്റെ നിലവിളി.... ആര്ത്തനാദം....വെട്ടുകത്തി, ചുറ്റിക...പുറത്തുചാടിയ കുടല് മാലകള്.....എത്ര നാള് കഴിഞ്ഞാലും പിന്തുടരുന്ന നിന്റെ പൊട്ടികരിച്ചില്.....മനുഷ്യന് മനുഷ്യന്റെ ശബ്ദം.....കേട്ടിട്ട്... നിലവിളികെട്ടിട്ടു......നിശബ്ദരാകുന്നു.....മനുഷ്യര് കൂടുതല് ക്രുരന്മാര് ആയിരിക്കുന്നു

ജയന്‍ മുളങ്ങാട്
........................
സുരക്ഷിതമായ ജീവിത സാഹചര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് അതുണ്ടാക്കിക്കൊടുക്കാത്തിടത്തോളം ഇതൊക്കെ ഇനിയും ആവര്‍ത്തിക്കപ്പെടില്ലയെന്ന് എന്താണുറപ്പ്. നമുക്ക് മരവിച്ച്, മനം കല്ലാക്കാമായിരിക്കാം.

എത്രയെത്ര സംഭവങ്ങള്‍ അടിക്കടി കേരളത്തില്‍ നടക്കുന്നു.സംഭവം നടക്കമ്പോള്‍ ഞെട്ടിവിറക്കും . പിന്നെ പിന്നെ എല്ലാം മറക്കും. കുറ്റവാളികള്‍ രക്ഷപ്പെടും. ഇതിനൊരവസാനം കാണണ്ടേ?

നല്ല നാളേക്ക് വേണ്ടി ഈ പൈശാചികക്കൂട്ടത്തെ ഭൂമിയില് നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശക്തമായ നിയമങ്ങളാണ് ഇവിടെ ആവശ്യം. കൂടാതെ നമ്മുടെയൊക്കെ ഗൃഹങ്ങളില് വളര്ന്നുവരുന്ന തലമുറയോട് സ്‌നേഹത്തിന്റെയും കരുണയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്ക്കരണം നടത്തേണ്ടത് വളരെ പ്രാധാന്യമേറിയതാണ്


ജോണ്‍ പി ജോണ്‍
...............................
പെരുമ്പാവൂരിലെ ദാരുണമായ സംഭവം ഇനി ഒരു അമ്മ പെങ്ങന്മാര്ക്കും ഉണ്ടാവരുത് . പൈശാചികവും നിഷ്ട്ടൂരമായ ഈ കൊലപാതകം ഞെട്ടികുന്നതാണ് .

അതി ക്രൂരമായ രീതിയില്‍ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ് ദണ്ട് കയറ്റി കുടല്‍ വരെ പുറത്തുവന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത്രയും മൃഗീയമായ കൊല ചെയ്ത ഈ കൊലയാളിക്ക് നമ്മുടെ നീതി ന്യായ വ്യവസ്ഥിതി എന്തു ശിഷ കൊടുക്കും .

വീണ്ടും തിന്നു കൊഴുത്തു ജയിലില്‍ കിടക്കുന്ന ഒരു ഗോവിന്ദ ചാമി കൂടെ നമ്മുടെ നട്ടില്‍ കിട്ടും . പശുവിന്റെയും ആനയുടെയും പട്ടിയുടെയും സംരഷണത്തിന് അലമുറയിടുന്നവര്‍ ആണ് നമ്മുടെ ചുറ്റും . മനുഷ്യനുവേണ്ടി ശബദം ഉയര്ത്താന്‍ സംസസ്‌കാരിക സാക്ഷര കേരളത്തിലെ ജനങ്ങള് അരും തന്നെ ഇല്ല .

ഈ കൊലയാളി ആരായാലും ജനങ്ങള്‍ തന്നെ നീതി നടപ്പാക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതി അനുവദിക്കണം. ജാതിയും മതവും ഒന്നും നോക്കാതെ നമുക്കെ ഒന്നായി അണി ചേരാം ആ പെണ്‍കുട്ടിക്ക് വേണ്ടി.

ഷാജി എഡ്വേര്‍ഡ്
...............................
ആര്‍ക്കും ഒന്നും പറയാനില്ല കാരണം ഇതു നടന്നത് ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മള്‍ മാത്രം പറഞ്ഞു നടക്കുന്ന കേരളത്തിലാണ് . അല്ലാതെ ഇന്ത്യയുടെ മരൊരിടത്തും അല്ല.
പ്രതിയെ പിടിച്ചു അവന്റെ ജീവന് എടുത്താല് മാത്രം തീരുന്നതല്ല നീതി നടപ്പാക്കല്.
ദളിതനേയും സ്ത്രീയെയും ഒക്കെ ഇവിടുത്തെ സവര്ണ്ണ ജാതി വരേണ്യത കാണുന്ന ഒരു രീതിയുണ്ട്. കാലാ കാലങ്ങള് ആയി പിന്തുടര്ന്നു വരുന്ന ഒരുതരം അവജ്ഞ കലര്ന്ന, പ്രതിലോമകരം ആയ ഒരു കാഴ്ചാരീതി. ആ രീതി നിലനില്ക്കുന്നിടത്തോളം ഇനിയും ജിഷമാര് ഉണ്ടായിക്കൊണ്ടിരിക്കും.

നടപ്പാകേണ്ടത് സാമൂഹ്യ നീതിയാണ്. ഒന്നും പറയാന് ഇല്ല. തല താഴ്ത്തുന്നു. സൗമ്യയുടെ നീതി കാണാത്ത നമ്മുടെ ആളുകള് ഗോവിന്ദ ചാമിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന് ഇറങ്ങിയത് കേരളത്തില് ആണ്..... അതുപോലെ ഇതും അവസാനിക്കും.

ഇനി ചെയ്യേണ്ട ഒന്ന്, ജിഷക്കു സംഭവിച്ചപോലെ സംഭവിച്ചു കഴിഞ്ഞ് വീടും പുരയിടവും പണവും മറ്റു സഹായങ്ങളും നല്കുക എന്നതല്ല. ഇതുപോലെ ഒറ്റപ്പെട്ട വീടുകളോ, നിര്‍ധന ജീവിതങ്ങളോ, സുരക്ഷരല്ലാത്ത സ്ത്രീകളെയോ കാണുകയൊ അറിയുകയോ ചെയ്താല്‍ വിവരം എല്ലാവരേയും അറിയിക്കുകയും, പറ്റുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതാണ്.
(പ്രതികരണങ്ങള്‍ അവസാനിക്കുന്നില്ല ) 
ജിഷയ്ക്കു നീതി ലഭിക്കണം: തമ്പി ആന്റണി, രതി ദേവി, ജയന്‍ മുളങ്ങാട്, ജോണ്‍ പി ജോണ്‍, ഷാജി എഡ്വേര്ഡ്ജിഷയ്ക്കു നീതി ലഭിക്കണം: തമ്പി ആന്റണി, രതി ദേവി, ജയന്‍ മുളങ്ങാട്, ജോണ്‍ പി ജോണ്‍, ഷാജി എഡ്വേര്ഡ്
Join WhatsApp News
sadaachaaran 2016-05-04 15:40:39
അവിവാഹിതനായ രാഹുല്‍ ഗാന്ധിയും ഒരു യുവതിയും കൂടെ കുമരകത്ത് താമസിച്ചപ്പോള്‍ കേസെടുക്കണമെന്നു പറഞ്ഞു ഒരു കോളജ് പ്രൊഫസര്‍ പോലീസിനെ സമീപിക്കുകയുണ്ടായി. പക്ഷെ പോലീസ് വിസമ്മതിച്ചു. രാഹുല്‍ ഒരു നിയമവും ലംഘിച്ചില്ല.
പക്ഷെ പ്രായപൂര്‍ത്തിയായ ഒരു യുവാവും യുവതിയും ഒരു ഹോട്ടലില്‍ ചെന്നാല്‍ മിക്കവാരും മുറി കൊടുക്കില്ല. പലപ്പോഴും പോലീസ് റെയ്ഡ് ഉണ്ടാകും. എന്തിന്?
ലൈംഗിക ദാരിദ്ര്യമാണു കേരളത്തിന്റെ പ്രശ്‌നം. സ്ത്രീയും പുരുഷനും തമ്മില്‍ ഇടപഴകാന്‍ സമ്മതിക്കില്ല. സദാചാര പോലീസ് മുതല്‍ വെറും പോലീസ് വരെ മൊറാലിറ്റി സംരക്ഷിക്കാന്‍ നടക്കുന്നു.
അതിനു പകരംപ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒരു ഹോട്ടലില്‍ താമസിക്കയോ എതിലെ പോവുകയോ ചെയ്താല്‍ അവരെ അവരുടെ പാട്ടിനു വിടുന്ന സ്ഥിതി വരണം. അപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കുറയും. രാഷ്ട്രീയ അതിക്രമങ്ങളും കുറയും
സദാചാര പീ.സി 2016-05-04 19:34:50
 സദാചാരന് എന്താണ് വേണ്ടത്?   ഏതെങ്കിലും കിളവിയേം കൂട്ടി താൻ ഏതു ഹോട്ടലിലെങ്കിലും പോയി താമസിക്ക്. ഞങ്ങള് പോലിസ്കാർക്ക് ഒരു പ്രശ്നോ ഇല്ല. പക്ഷെ താൻ പ്രായം ആയി കഴിഞ്ഞു ഒരു കൊച്ചു പെണ്ണിനേയും കൂട്ടി ഹോട്ടലിൽ കയറിയാൽ തന്റെ പല ഭാഗങ്ങളും ഒടിച്ചോ ചെത്തിയോ കളയും അത് സൂക്ഷിച്ചോണം ? എന്നാൽ ഒരു കാര്യം ചെയ്യ്‌ ആ അന്തപ്പൻ പറഞ്ഞത് വല്ലതും ചെയ്തിട്ട് പോയി കിടന്നു ഉറങ്ങാൻ നോക്ക് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക