Image

സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാളും ബത്തേരി രൂപതാധ്യക്ഷനു സ്വീകരണവും

Published on 04 May, 2016
സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ തിരുനാളും ബത്തേരി രൂപതാധ്യക്ഷനു സ്വീകരണവും

  ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് സുറിയാനി മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും സംയുക്ത തിരുനാള്‍ മേയ് ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍ ആഘോഷിക്കുന്നു. 

എട്ടിനു (ഞായര്‍) രാവിലെ 10.30ന് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും അനുഗ്രഹ പ്രഭാഷണവും തുടര്‍ന്നു തിരുനാള്‍ റാസ, ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ചസദ്യ എന്നിവ നടക്കും.

തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ. ദാനിയേല്‍ കുളങ്ങര അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ദാനിയേല്‍ കുളങ്ങര 07947563066, ജിജോ 07908981434, ആന്റോ ജോണ്‍ 07532034145.

പള്ളിയുടെ വിലാസം: മാര്‍ ഈവാനിയോസ് സീറോ മലങ്കര കാത്തലിക് സെന്റര്‍, സെന്റ് ആന്‍ഡ് ചര്‍ച്ച് 170 വുഡ്‌വാര്‍ഡ് റോഡ്, RM9 4SU.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക