Image

ജോയ് ഇട്ടന്‍ ഫൊക്കാ­ന­യുടെ രാഷ്ട്രീയ മുഖം (അഭി­മുഖം: അനില്‍ പെണ്ണു­ക്കര)

Published on 01 May, 2016
ജോയ് ഇട്ടന്‍ ഫൊക്കാ­ന­യുടെ രാഷ്ട്രീയ മുഖം (അഭി­മുഖം: അനില്‍ പെണ്ണു­ക്കര)
അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ രാഷ്ട്രീയ മുഖ­മാണ് ജോയ് ഇട്ടന്‍. ഫൊക്കാ­ന­യുടെ ട്രഷ­റര്‍. അമേ­രിക്കയിലേക്ക് കുടി­യേ­റി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കില്‍ ഇപ്പോള്‍ ഒരു പക്ഷേ, മുവാറ്റുപുഴ എം.­എല്‍.­എ­യോ, അല്ലെ­ങ്കില്‍ ഒരു മന്ത്രിയോ ആകേ­ണ്ടി­യി­രുന്ന വ്യക്തി­ത്വം. അത്ര­ത്തോളം രാഷ്ട്രീയ പാര­മ്പ­ര്യ­വും, പദ­വി­ക­ളു­മാ­യി­രുന്നു ജോയ് ഇട്ട­ന്‍ അല­ങ്ക­രി­ച്ചി­രു­ന്ന­ത്.

1990-ല്‍ അമേ­രി­ക്ക­യി­ലേക്ക് കുടി­യേ­റു­ന്ന­തിന് മുന്‍പ് മുവാറ്റു­പു­ഴ­യിലെ സജീ­വ­രാ­ഷ്ട്രീയ പ്രവര്‍ത്ത­നം. കെ.­എ­സ്.യു പ്രസ്ഥാ­ന­ത്തി­ലൂടെ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം തുട­ങ്ങി. സ്കൂള്‍ യൂണിറ്റ് പ്രസി­ഡന്റ് , താലൂക്ക് പ്രസി­ഡന്റ്, ജില്ലാ പ്രസി­ഡന്‍റ് തല­ങ്ങ­ളി­ലേക്ക് വളര്‍ച്ച. പിന്നീട് യൂത്ത് കോണ്‍ഗ്രസ് എറ­ണാ­കുളം ജില്ലാ പ്രസി­ഡന്റ്. അങ്ങനെ കോണ്‍ഗ്ര­സിന്റെ നേതൃ­ത്വ­ത്തി­ലേ­ക്ക്. പിന്നീ­ട്, കെ.­പി.­സി.സി മെമ്പര്‍. ബെന്നി ബെഹ­നാന്‍, ജോസഫ് വാഴ­യ്ക്കന്‍, ചെന്നി­ത്ത­ല, കെ.­ബാ­ബു, എന്‍.­ജെ.­പൗ­ലോ­സ്, പി.­സി.­ചാക്കോ, എ.­സി.­ഷണ്‍മു­ഖ­ദാ­സ്, കട­ന്ന­പ്പള്ളി രാമ­ച­ന്ദ്രന്‍ തുട­ങ്ങി­യ­വര്‍ക്കൊപ്പം പ്രവര്‍ത്ത­നം. കോണ്‍ഗ്ര­സിന്റെ മുവാ­റ്റു­പുഴയിലെ വളര്‍ച്ച­യില്‍ മുഖ്യ­പ­ങ്കാ­ളി­ത്തം. പിന്നീട് തൊഴി­ലാളി സംഘാ­ട­ന­ത്തി­ലേക്ക്. വിവിധ തൊഴി­ലാളി സംഘ­ട­ന­ക­ളുടെ അമ­രത്ത് എത്തി. തൊഴി­ലാ­ളി­ക­ളുടെ സംഘാ­ട­ന­ത്തിലെ മിക­വാ­യി­രുന്നു കെ.­പി.­സി.സി അംഗം ആകാന്‍ ജോയ് ഇട്ടന് തുണ­യാ­യ­ത്. സജീവ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം നട­ക്കുന്ന സമ­യത്ത് അമേ­രി­ക്ക­യി­ലേക്ക് വരു­ന്നു. അവിടെയും അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ജീവല്‍ പ്രശ്‌ന­ങ്ങ­ളില്‍ സജീവ ഇട­പെ­ടല്‍. വെസ്റ്റ് ചെസ്റ്റര്‍ മല­യാളി അസോ­സി­യേ­ഷന്‍ തുടങ്ങി സാംസ്കാ­രിക സംഘ­ട­നാ­പ്ര­വര്‍ത്ത­ന­പാര­മ്പ­ര്യ­ത്തില്‍ നിന്ന് ഫൊക്കാ­ന­യുടെ നേതൃ­ത്വ­രം­ഗ­ത്തേ­ക്ക്. നിര­വധി പദ­വി­ക­ളിലൂടെ 2014 ല്‍ ഫൊക്കാ­ന­യുടെ ട്രഷ­റര്‍­-­എന്ന ഔദ്യോ­ഗിക പദ­വി­യി­ലാ­ണെ­ങ്കിലും തന്റെ അഭി­പ്രായം എവി­ടെയും സത്യ­സ­ന്ധ­മായി വെളി­പ്പെ­ടു­ത്തു­വാന്‍ ജോയ് ഇട്ടന്‍ ശ്രമി­ക്കും. കാര­ണം, സത്യ­സ­ന്ധ­മായ രാഷ്ട്രീയ പ്രവര്‍ത്ത­ന­മാണ് ഒരു ജന­തയ്ക്ക് ആവ­ശ്യ­മെന്ന് വിശ്വ­സി­ക്കുന്ന ആളാണ് അദ്ദേ­ഹം. അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ രാഷ്ട്രീയ ചരി­ത്ര­ത്തിന് ഏതാണ്ട് അറു­പത് വര്‍ഷ­ങ്ങ­ളുടെ ശക്തി­യു­ണ്ടെ­ങ്കിലും കഴിഞ്ഞ മുപ്പ­ത്തി­മൂന്ന് വര്‍ഷ­ങ്ങള്‍ മല­യാ­ളി­കള്‍ക്ക് നിര്‍ണ്ണാ­യ­ക­മാ­യി­രു­ന്നു­വെന്ന് ജോയ് ഇട്ടന്‍ വെളി­പ്പെ­ടു­ത്തു­ന്നു.

ചോദ്യം: കേരള രാഷ്ട്രീയ­ത്തില്‍ ശോഭിച്ചു നിന്നി­രുന്ന സമ­യത്ത് അമേ­രി­ക്ക­യി­ലേക്ക് വന്നത് വലിയ അവ­സ­ര­ങ്ങള്‍ നഷ്ട­മാ­യ­തായി തോന്നി­യി­ട്ടില്ലേ?

ഉത്തരം: ഇല്ല. ഇാഷ്ട്രീയ പ്രവര്‍ത്ത­നം, സാംസ്കാ­രിക പ്രവര്‍ത്തനം ലോകത്ത് എവിടെ പോയാലും നമുക്ക് ചെയ്യാം. പക്ഷേ, അത് ആത്മാര്‍ത്ഥ­മായി ചെയ്യു­ന്നി­ട­ത്താണ് കാര്യം. ഞാന്‍ നാട്ടില്‍ കോണ്‍ഗ്രസ്, തൊഴി­ലാളി സംഘ­ട­നാ­പ്ര­വര്‍ത്തനം എന്നി­വ­യില്‍ പ്രവര്‍ത്തി­ക്കുന്ന സമ­യ­ത്ത് ജന­ങ്ങള്‍ക്ക് പ്രയോ­ജ­ന­പ്ര­ദ­മാ­കേണ്ട പ്രവര്‍ത്ത­ന­ങ്ങ­ളില്‍ ശ്രദ്ധ കേന്ദ്രീ­ക­രി­ച്ചി­രു­ന്നു. സാധാ­രണ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം പോലെ­യല്ല തൊഴി­ലാ­ളി­കള്‍ക്കി­ട­യില്‍ പ്രവര്‍ത്തി­ക്കു­ന്നത്. രാവിലെ ജോലിക്ക് പോയി വൈകിട്ട് കുടുംബം പോറ്റാ­നുള്ള പണ­വു­മായി എത്തു­ന്ന തൊഴി­ലാ­ളിക്ക് രാഷ്ട്രീ­യ­ത്തേ­ക്കാ­ളു­പരി അവന്റെ ജീവിതം മാത്ര­മാണ് വലു­ത്. ആചാ­രം, വസ്ത്രം, പാര്‍പ്പിടം ഇവ­യൊക്കെ പ്രധാ­ന­മാണ്. തൊഴി­ലാളി പ്രസ്ഥാ­ന­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കുന്ന ആനന്ദം മറ്റൊ­രി­ടത്തും ലഭി­ക്കി­ല്ല. കാര­ണം, ജീവി­ത­ങ്ങളെ നമുക്ക് അടുത്ത് കാണാന്‍ സാധി­ക്കുന്നു എന്ന­താണ് പ്രത്യേ­ക­ത.

ചോദ്യം: ഫൊക്കാ­ന­യുടെ ട്രഷ­റര്‍ പദവി എന്നും ഈ സ്ഥാന­ത്തി­രു­ന്ന­വര്‍ക്കൊക്കെ ബാലി­കേ­റ­മാല ആയി­രുന്നുവല്ലോ? വിവാ­ദ­ങ്ങള്‍ പല­പ്പോഴും ഈ പദ­വിക്ക് ഒരു പ്രശ്‌ന­മല്ലേ?

ഉത്തരം: കയ്യില്‍ കാശു­ണ്ടെ­ങ്കിലല്ലേ പ്രശ്‌നം. ഇത്തരം പ്രശ്‌ന­ങ്ങള്‍ അമേ­രി­ക്ക­യിലെ എല്ലാ സംഘ­ട­ന­കളും അഭി­മു­ഖീ­ക­രി­ക്കു­ന്നു­ണ്ട്. പക്ഷെ, ഇപ്പോള്‍ അവ­സ്ഥ­കള്‍ വ്യത്യ­സ്ത­മാ­ണ്. കാരണം സംഘ­ട­ന­കള്‍ അവ­യുടെ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ വലിയ മാറ്റ­ങ്ങളെ അഭി­മു­ഖീക­രി­ക്കുന്ന കാല­ഘ­ട്ട­മാ­ണ്. കഴിഞ്ഞ ഇരു­പത് വര്‍ഷത്തെ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ചരി­ത്ര­മെ­ടുത്തു നോക്കൂ. വിക­സ­ന­ത്തിന്റെ ചരിത്രം എന്നു പറ­യു­മ്പോള്‍ അത് വ്യക്തി­പ­ര­മാ­ണ്. പക്ഷെ, അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ അവ­രി­ലേക്ക് തന്നെ ചുരു­ങ്ങി­പോ­യി­രി­ക്കു­ന്നു. സംഘ­ട­ന­കള്‍ക്ക് അന്തഃ­ഛിദ്രം സംഭ­വി­ച്ചു.

സംഘ­ട­ന­ക­ളില്‍ നിന്ന് അംഗ­ങ്ങള്‍ മറ്റ് സംഘ­ട­ന­ക­ളി­ലേക്ക് പോയി. സാംസ്കാ­രിക സംഘ­ട­ന­ക­ളേ­ക്കാള്‍ സാമ്പ­ത്തി­ക­മായ രീതി­യിലും വില­യി­രു­ത്ത­പ്പെ­ടേ­ണ്ട­ത­ല്ലേ. ഫൊക്കാ­നയെ സംബ­ന്ധിച്ച് ഫൊക്കാനയുടെ ഇന്നു­വ­രെ­യുള്ള ഈ പ്രവര്‍ത്തനം വളരെ സുതാ­ര്യ­മാ­ണ്. പല­പ്പോഴും ഫൊക്കാ­നാ­യുടെ നേതൃ­ത്വ­രം­ഗത്ത് ഇരി­ക്കുന്ന നേതാ­ക്ക­ന്മാ­രെല്ലാം തന്നെ വ്യക്തിപര­മായി ഫൊക്കാ­നയ്ക്കു വേണ്ടി, അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു വേണ്ടി സ്വന്തം കയ്യില്‍ നിന്നുവരെ പണ­മെ­ടുത്ത് ചില­വ­ഴിച്ച് സംഘ­ട­നാ­പ്ര­വര്‍ത്തനം നട­ത്തി­യി­ട്ടു­ണ്ട്. ഈ സാഹ­ച­ര്യ­ങ്ങള്‍ എല്ലാ സംഘ­ട­ന­യിലും നില­നില്‍ക്കു­ന്നു­ണ്ട്. ഒരു കണ്‍വെന്‍ഷന്‍ കഴി­യു­മ്പോള്‍ ട്രഷ­റ­റുടെ പേഴ്‌സ് മാത്ര­മ­ല്ല, തല­പ്പ­ത്തി­രി­ക്കുന്ന നേതാ­ക്ക­ന്മാ­രുടെയെല്ലാം പേഴ്‌സ് കാലി­യാ­കും. എന്നി­ട്ടു­പോലും വിവാ­ദ­ങ്ങ­ളി­ലേക്ക് സംഘ­ട­ന­കളെ കൊണ്ടു­പോ­കാന്‍ ശ്രമി­ക്കുന്ന ചില ഭശകു­നി­മാര്‍’ ഇവി­ടേയും ഉണ്ട്. അതൊന്നും ഞങ്ങള്‍ കാര്യ­മാ­ക്കാ­റി­ല്ല.

ചോദ്യം: ഫൊക്കാ­ന­യുടെ ഭാഷ­യ്‌ക്കൊ­രു ഡോളര്‍ പദ്ധ­തി­യില്‍ മാറ്റ­ങ്ങള്‍ വര­ണ­മെന്ന് ഒരു അഭി­പ്രായം താങ്കള്‍ ഉന്ന­യി­ച്ചി­രു­ന്നു­വല്ലോ? അത് വിശ­ദീ­ക­രി­ക്കാമോ?

ഉത്തരം: അത് എന്റെ വ്യക്തി­പ­ര­മായ അഭി­പ്രാ­യ­മാ­ണ്. സംഘ­ടന അത് ചര്‍ച്ച ചെയ്യും എന്നാണ് എന്റെ വിശ്വാ­സം. ഫൊക്കാ­ന­യുടെ ചരി­ത്ര­ത്തിന്റെ ഭാഗ­മാണ് ഭഭാഷ­യ്‌ക്കൊരു ഡോളര്‍’ പദ്ധ­തി. അമേ­രി­ക്ക­യില്‍ നട­ക്കുന്ന ഫൊക്കാന ജന­റല്‍ കണ്‍വെന്‍ഷ­നില്‍ പങ്കെ­ടു­ക്കുന്ന അംഗ­ങ്ങള്‍ ഭാഷ­യ്‌ക്കൊരു ഡോളര്‍ പെട്ടി­യില്‍ നിക്ഷേ­പി­ക്കുന്ന ഓരോ ഡോളറും കേര­ള­ത്തില്‍ മല­യാളം എം.­എ.­യ്ക്ക് ഒന്നാം റാങ്ക് ലഭി­ക്കുന്ന വിവിധ യൂണി­വേ­ഴ്‌സിറ്റികളിലെ കുട്ടി­കള്‍ക്കായിരുന്നു നല്‍കി­യി­രു­ന്ന­ത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷ­ങ്ങ­ളായി കേരളാ സര്‍വ്വ­ക­ലാ­ശാ­ല­യില്‍ ഗവേ­ഷണം നട­ത്തുന്ന മല­യാളം വിദ്യാര്‍ത്ഥി­ക­ളുടെ പ്രബ­ന്ധ­ങ്ങള്‍ക്കാണ് നല്‍കി­യി­രു­ന്ന­ത്. ഈ രീതി നില­നിര്‍ത്തി­ക്കൊണ്ടോ അല്ലാ­തെയോ എം.­എ.­വി­ദ്യാര്‍ത്ഥി­കള്‍ക്ക് ഭാഷ­യ്‌ക്കൊരു ഡോളര്‍ പുര­സ്കാരം നല്‍കണം എന്നാണ് എന്റെ അഭി­പ്രാ­യം. ഫൊക്കാ­ന­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ യുവ­ജ­ന­ങ്ങ­ളി­ലേക്കും സാധാ­ര­ണ­ക്കാ­രി­ലേക്കും ഇറ­ങ്ങി­ച്ചെ­ല്ലു­വാന്‍ ഇത്തരം അംഗീ­ക­രാ­ങ്ങള്‍കൊണ്ട് കഴി­യും. കാര­ണം, യുവ­ജ­ന­ങ്ങള്‍ക്കാണ് എന്തെ­ങ്കിലും രാജ്യ­ത്തിനുവേണ്ടി ചെയ്യു­വാന്‍ കഴി­യു­ക.അവര്‍ക്കാണ് നാളെയെക്കു­റിച്ച് മികച്ച വിഷന്‍ ഉണ്ടാ­വു­ക. ആ വിഷന്‍ തിരി­ച്ച­റി­യു­വാനും ഭാഷ­യ്‌ക്കൊരു ഡോള­റി­ലൂടെ തിരി­ച്ച­റി­യു­വാനും ഭാഷയ്‌ക്കൊരു ഡോള­റി­ലൂടെ മന­സ്സി­ലാ­ക്കു­വാന്‍ സാധി­ക്കും. മല­യാള ഭാഷയ്ക്ക് കേര­ള­ത്തിനു പുറത്തു നിന്നുള്ള ആദ്യത്തെ അംഗീ­കാ­ര­മാ­യി­രുന്നു ഭാഷയ്‌ക്കൊരു ഡോളര്‍ പുര­സ്കാ­രം. അത് പുതിയ തല­മുറ അനു­ഭ­വി­ക്ക­ണം. അവര്‍ക്ക് അതിന്റെ ഗുണം കിട്ട­ണം. ഇത്ത­ര­മൊരു ആഗ്ര­ഹ­ത്തിന്റെ വെളി­ച്ച­ത്തി­ലാണ് ഫൊക്കാന ഈ പദ്ധതിയെക്കു­റിച്ച് പുനര്‍വി­ചി­ന്തനം നട­ത്ത­ണ­മെന്ന് ഞാന്‍ വ്യക്തി­പ­ര­മായി അഭി­പ്രാ­യ­പ്പെ­ട്ട­ത്. ഇത് തികച്ചും എന്റെ അഭി­പ്രായം മാത്ര­മാ­ണ്. ഇതിന് സംഘ­ട­ന­യ്ക്ക് യാതൊരു ബന്ധ­വു­മി­ല്ല.

ചോദ്യം: ഫൊക്കാനാ നാഷ­ണല്‍ കണ്‍വെന്‍ഷന്‍ ചരി­ത്ര­പ­ര­മായ ഒരു മഹോ­ത്സവം തന്നെ­യാ­ക്കു­വാ­നുള്ള ശ്രമ­മാ­ണ­ല്ലോ. കാന­ഡാ­യില്‍ കണ്‍വെന്‍ഷന്‍ എത്തു­മ്പോള്‍ എന്തെല്ലാം തയ്യാ­റെ­ടു­പ്പു­കള്‍ ഇതി­നോ­ടകം നടന്നു കഴിഞ്ഞു?

ഉത്തരം: ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്റെ ബാക്കി­പ­ത്ര­മാണ് കാനഡാ കണ്‍വെന്‍ഷന്‍. ഞങ്ങ­ളുടെ ആദ­ര­ണീ­യ­നായ പ്രസി­ഡന്റ് ജോണ്‍.­പി.­ജോ­ണിന്റെ നേതൃ­ത്വ­ത്തില്‍ വിപു­ല­മായ ഒരു കമ്മി­റ്റി­യാണ് പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ചുക്കാന്‍ പിടി­ക്കു­ന്നത്. ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം ഇത്ത­വണ താര­പ്പൊ­ലി­മ­യി­ലാണ് കണ്‍വെന്‍ഷന്‍ നട­ക്കു­ന്ന­തെ­ന്നാ­ണ്. മല­യാള ചല­ച്ചി­ത്ര­രം­ഗത്തെ പ്രമു­ഖര്‍ക്ക് പുര­സ്കാരങ്ങള്‍ നല്‍കി ആദ­രി­ക്കുന്ന പ്രൗഢ­ഗം­ഭീ­ര­മായ ചടങ്ങ് ഈ കണ്‍വെന്‍ഷന്റെ പ്രത്യേ­ക­ത­യാ­ണ്. കൂടാതെ അമേ­രി­ക്ക­യിലെ യുവ­ത­ല­മു­റ­യിലെ ഗായ­കരെ കണ്ടെത്താന്‍ നട­ത്തുന്ന സ്റ്റാര്‍ സിംഗര്‍ കൂടാതെ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളിലെ കലാ­കാ­ര­ന്മാര്‍ അവ­ത­രി­പ്പി­ക്#ു­കന്ന വിവി­ധ­ക­ലാ­പ­രി­പാ­ടി­കള്‍ തുടങ്ങി ഒരു മെഗാ­സ്റ്റാര്‍ ഷോ തന്നെ കാന­ഡ­യില്‍ അര­ങ്ങേ­റും. ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്‍ വളരെ ചിട്ട­യോടെ നടത്തിയ മാമാങ്കം ആയി­രു­ന്നു. അപ്പോള്‍ അതില്‍ നിന്നും വ്യത്യ­സ്ത­മാ­യി, ഒരു പടി­കൂടി മുന്‍പില്‍ നില്‍ക്കുന്ന മഹോ­ത്സ­വ­മാണ് കാന­ഡ­യില്‍ നട­ക്കു­ക. ഒരു­ക്ക­ങ്ങള്‍ ഏഴു­പത് ശത­മാ­ന­ത്തി­ല­ധികം പൂര്‍ത്തി­യായി കഴി­ഞ്ഞു. പൂര്‍ണ്ണ­മായും അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ പരി­പൂര്‍ണ്ണ സാന്നിദ്ധ്യം ഉറ­പ്പാ­ക്കുന്ന കണ്‍വെന്‍ഷന്‍ കൂടി­യാകും ഫൊക്കാ­നാ­യുടെ 2016 ലെ ദേശീയ കണ്‍വെന്‍ഷന്‍.

ചോദ്യം: ഫൊക്കാനാ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­മായി ഇട­പെ­ട­ലു­കള്‍ നട­ത്തി­യി­ട്ടുള്ള സംഘ­ട­ന­യാ­ണല്ലോ? എന്നാല്‍ ഇത്തരം വിഷ­യ­ങ്ങ­ളില്‍ ഫൊക്കാന ഇട­പെ­ട­ലു­കള്‍ നട­ത്തു­ന്നില്ലേ?

ഉത്തരം: ഉണ്ട്. ഫൊക്കാനാ കഴിഞ്ഞ മുപ്പതു വര്‍ഷ­മായി നട­ത്തിയ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങ­ളുടെ കണ­ക്കെ­ടു­ത്താല്‍ കോടി കണ­ക്കിന് വരും. കാരണം സംഘ­ടന കേര­ള­ത്തില്‍ നട­ത്തിയ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് പരി­ധി­യി­ല്ല. ഫൊക്കാനാ കാലാ­കാ­ല­ങ്ങ­ളില്‍ നട­ത്തിയ ജീവ­കാ­രു­ണ്യ­പ­ദ്ധ­തി­കള്‍ എല്ലാം കേര­ള­ത്തിലെ ജന­ങ്ങള്‍ നെഞ്ചേ­റി­യ­വ­യാ­ണ്. ഇ.­എം.­എ­സ്.­ഭ­വ­ന­പ­ദ്ധതി മുതല്‍ സുനാമി പ്രൊജ­ക്ടു­കള്‍ വരെ കേരള സര്‍ക്കാ­രു­മായി സഹ­ക­രി­ച്ചു. പരു­മല കാന്‍സര്‍ സെന്റ­റു­മായി സഹ­ക­രിച്ച് കാന്‍സര്‍ രോഗി­കള്‍ക്ക് സഹാ­യം. നിര­വധി ഭവ­ന­നിര്‍മ്മാണ പദ്ധ­തി­കള്‍, കൂടാ­തെ, ഫൊക്കാ­ന­യുടെ അംഗ­ങ്ങള്‍ ഫൊക്കാ­ന­യി­ലൂടെ വ്യക്തി­പ­ര­മായി നട­ത്തിയ സഹാ­യ­ങ്ങള്‍, അംഗ­ങ്ങ­ളുടെ ജന്മ­നാ­ടു­ക­ളില്‍ നട­ത്തുന്ന സഹായം തുട­ങ്ങി­യ­വ­യെല്ലാം ഫൊക്കാ­ന­യുടെ പദ്ധതികളുടെ ഭാഗ­മാ­ണ്. ഇത്ത­വ­ണയും നിര­വധി സഹാ­യ­പ­ദ്ധ­തി­കള്‍ കേര­ള­ത്തിന്റെ ജീവ­കാ­രുണ്യ മേഖ­ല­യില്‍ നട­ത്തി­യി­ട്ടു­ണ്ട്. എന്നാല്‍ തുടര്‍വര്‍ഷ­ങ്ങ­ളില്‍ ഇതി­നായി വിപു­ല­മായ ഒരു പദ്ധതി തന്നെ ഫൊക്കാന പ്ലാന്‍ ചെയ്യു­ന്നു­ണ്ട്.

ചോദ്യം: അമേ­രി­ക്കയില്‍ ജോലി ചെയ്ത­തി­നു­ശേഷം റിട്ട­യര്‍ ചെയ്യുന്ന പല വ്യക്തി­കളും ഇപ്പോള്‍ കേര­ള­ത്തി­ലേയ്ക്ക് ചേക്കേ­റു­ക­യാ­ണല്ലോ? ജീവി­താ­വ­സാന ഫൊക്കാനാ പോലെ­യുള്ള സംഘ­ന­ട­കള്‍ക്ക് ആവില്ലേ?

ഉത്തരം: തീര്‍ച്ച­യാ­യും. പക്ഷേ, ഇത്തരം തണല്‍വീ­ടു­കള്‍ നിര്‍മ്മി­ക്കു­വാന്‍ സംഘ­ട­ന­കള്‍ക്ക് പരി­മി­തി­കല്‍ ഉണ്ടാ­കും. പക്ഷേ, വ്യക്തി­പ­ര­മായി എനിക്ക് ഇത്തരം ഒരു സംവി­ധ­നാ­ത്തെ­ക്കു­റിച്ച് താല്പ­ര്യ­മു­ണ്ട്. മൂവാ­റ്റു­പു­ഴ­യില്‍ എനിക്ക് ഇത്തരം ഒരു തണല്‍ വീട് നിര്‍മ്മിച്ച് ജീവി­ത­വ­ഴി­യില്‍ തനി­ച്ചാ­യ­വര്‍ക്ക് ഒരു ആശ്ര­യ­കേന്ദ്രം എന്ന പദ്ധതി മന­സ്സി­ലു­ണ്ട്. മക്കള്‍ക്ക് വേണ്ടി ജിവിച്ച അച്ഛ­ന­മ്മ­മാര്‍ ജീവി­താ­വ­സാ­ന­ത്തില്‍ ഒറ്റ­പ്പെ­ട­രു­ത്. അവര്‍ക്കായി ഒരു കേന്ദ്രം. അഞ്ചു­വര്‍ഷ­ത്തി­ല­ധി­ക­മായി ഇത്തരം ഒരു പ്രോജ­ക്ടി­നെ­ക്കു­റിച്ച് ഞാന്‍ ആലോ­ചി­ക്കു­വാന്‍ തുട­ങ്ങി­യി­ട്ട്. ഈശ്വ­രന്റെ സഹായം ഉണ്ടെ­ങ്കില്‍ ഈ പദ്ധതി വലിയ താമ­സ­മി­ല്ലാതെ പ്രാവര്‍ത്തി­ക­മാ­ക്കും.

ജോയ് ഇട്ടന്‍ അങ്ങ­നെ­യാ­ണ്. അമ്മയുടെ മര­ണ­ശേഷം പിതാവ് ഒറ്റ­യ്ക്കാ­യ­പ്പോള്‍ ആറു­മാ­സ­ത്തില്‍ രണ്ട് തവ­ണ­യെ­ങ്കിലും നാട്ടി­ലെത്തി അച്ഛ­നോ­ടൊപ്പം താമ­സം. ജീവി­ത­വ­ഴി­യില്‍ കിട്ടിയ നേട്ട­ങ്ങള്‍ക്കെല്ലാം കാരണം മാതാ­പി­താ­ക്ക­ളുടെ സുകൃ­ത­മെന്നു പറയും അദ്ദേ­ഹം. നാട്ടി­ലെ­ത്തു­മ്പോള്‍ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വം. നിര്‍ദ്ധ­ന­രായ യുവ­തി­കള്‍ക്ക് വിവാ­ഹ­ത്തിന് സഹാ­യം, പഠ­ന­സ­ഹായം തുടങ്ങി നിര­വധി പ്രവര്‍ത്ത­ന­ങ്ങള്‍. ഇവ­യ്‌ക്കൊന്നും യാതൊരു മുട­ക്ക­വു­മി­ല്ലാതെ അന­സ്യൂതം തുട­രു­ന്നു. കൂടാ­തെ, യാക്കോ­ബായ സഭ അമേ­രി­ക്കന്‍ ഭദ്രാ­സന കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസി­ഡന്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്ര­ട്ടറി തുടങ്ങി നിര­വധി പദ­വി­കള്‍. ഈ വിജ­യ­ങ്ങള്‍ക്കെല്ലാം പിതാവ് ഇട്ടന്‍, അമ്മ ഏലി­യാമ്മ എന്നി­വ­രുടെ അനു­ഗ്ര­ഹവും ഭാര്യ ജസി, മക്ക­ളായ ആന്‍മേ­രി, എലി­സ­ബ­ത്ത്, ജോര്‍ജ് എന്നി­വ­രുടെ പൂര്‍ണ്ണ പിന്തു­ണ­യു­മാണ് തന്റെ വിജ­യ­വ­ഴി­ക­ളുടെ വിജ­യ­ത്തിന് കാര­ണ­മെന്ന് ജോയ് ഇട്ടന്‍ പറ­യു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക