Image

ഇനിയൊരു ജിഷ ഉണ്ടാകരുത്; ഓരോ സ്ത്രീയ്ക്കും കാവലാകുക: മമ്മൂട്ടി

Published on 03 May, 2016
ഇനിയൊരു ജിഷ ഉണ്ടാകരുത്; ഓരോ സ്ത്രീയ്ക്കും കാവലാകുക: മമ്മൂട്ടി


കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. ഇന്നലെ വരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പീച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു.

നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്ന് പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ് അപമാനത്താല്‍ താഴ്ന്നു പോകുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുകയെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക