Image

എയര്‍ കേരള വിമാന സര്‍വീസിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 03 May, 2016
എയര്‍ കേരള വിമാന സര്‍വീസിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു


ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചി: ആദ്യം ഗള്‍ഫ് നാടുകളിലേയ്ക്ക് സര്‍വീസ് നടത്താന്‍ കേരളത്തിന്റെ പ്രത്യേക വിമാനക്കമ്പനി എയര്‍കേരളയ്ക്ക് തടസമാകുന്ന പ്രധാന കടമ്പകള്‍ നീങ്ങി വരുന്നു. ഇന്ത്യയിലെ 2004 ലെ വ്യവസ്ഥ ഇളവുചെയ്തുള്ള പുതിയ വ്യോമനയം വ്യോമയാനാ മന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. അടുത്തയാഴ്ച മന്ത്രിസഭ ഈ പുതിയ നയം അഗീകരിയ്ക്കുമെന്നാണ് അറിയുന്നത്. രാജ്യത്തിനകത്ത് അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയ പരിചയവും 20 വിമാനങ്ങളും വേണമെന്ന ചട്ടമാണ് (5/20) ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശം. പുതിയ ഭേദഗതി അനുസരിച്ച് അഞ്ച് വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമില്ല.

ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന പല വിമാന കമ്പനികളും ഇപ്പോള്‍ വിദേശ സര്‍വീസിനുള്ള തയ്യാറെടുപ്പിലാണ്. വിദേശ സര്‍വീസ് നടത്താന്‍ അഞ്ച് വര്‍ഷത്തെ സര്‍വീസ് വേണം എന്ന കടമ്പയില്‍ നിന്നും രക്ഷപ്പെട്ടാലും 20 വിമാനങ്ങള്‍ എന്ന നിബന്ധന എയര്‍ കേരളയ്ക്ക് തടസമാകാന്‍ സാദ്ധ്യത ഉണ്ട്. എങ്കിലും മറ്റ് വിമാന കമ്പനികളുമായി സംയുക്ത സംരഭത്തിനുള്ള സാധ്യതകള്‍
എയര്‍ കേരളക്ക് ഉണ്ട്. അത് കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായിട്ടാണ് എയര്‍കേരള രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം എയര്‍ കേരള വിമാന സര്‍വീസിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക