സ്റ്റാറ്റന്‍ഐലന്റ്: സ്റ്റാറ്റന്‍ഐലന്റ്
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-ന്
ഞായറാഴ്ച നടത്തുന്ന, ഫ്രീഡിയ എന്റര്ടൈന്മെന്റ്സ് അവതരിപ്പിക്കുന്ന മലയാള
ചലച്ചിത്ര വേദിയിലെ സൂപ്പര്‍സ്റ്റാര്‍ കലാഭവന്‍ മണി നയിക്കുന്ന
"ജോക്ക്പോട്ട്' എന്ന നൃത്ത-സംഗീതൃന-ഹാസ്യ വിരുന്നിന്റെ ടിക്കറ്റ്
വില്‍പ്പനയുടെ ഉദ്ഘാടനം ജനുവരി 29-ന് ഞായറാഴ്ച ഇടവക വികാരി റവ.ഫാ. ടി.എ
തോമസില്‍ നിന്നും ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് പ്രമുഖ സാമൂഹ്യ
പ്രവര്ത്തകന് തോമസ് തോമസ് നിര്‍വഹിച്ചു. ചുരുങ്ങിയ കാലയളവുകൊണ്ട്
സ്റ്റാറ്റന്‍ഐലന്റിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
വേദിയൊരുക്കിയ സെന്റ് മേരീസ് ചര്‍ച്ചിന്റെ ഈ സംരംഭത്തിന് എല്ലാ
മലയാളികളുടേയും ആത്മാര്‍ത്ഥമായ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം
പ്രസ്താവിച്ചു.
ഇതുവരെ പൊതുജനങ്ങള്‍ നല്കിയ നിസ്വാര്‍ത്ഥ സഹകരണത്തിന് നന്ദി പറയുകയും,
തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഇടവക വികാരി റവ.ഫാ. ടി.എ.
തോമസ് അഭ്യര്‍ത്ഥിച്ചു. ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ട്രഷറര്‍ മാത്യു
ചാക്കോ, ചര്‍ച്ച് ബില്‍ഡിംഗ് ട്രസ്റ്റി റോയി പണിക്കര്‍ എന്നിവര്‍
ആശംകളര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജു മൈലപ്ര സ്വാഗതവും,
പബ്ലിക് റിലേഷന്‍സ് ചെയര്മാന് ജോയി ജോണ്‍ കൃതജ്ഞതയും പറഞ്ഞു.