Image

എന്‍ഡോസള്‍ഫാന്‍: എത്രനാള്‍ ഒരു ജനതയെ വിഡ്ഢികളാക്കാന്‍ സാധി­ക്കും: ഡോ ജയശ്രീ നായര്‍

Published on 02 May, 2016
എന്‍ഡോസള്‍ഫാന്‍: എത്രനാള്‍ ഒരു ജനതയെ വിഡ്ഢികളാക്കാന്‍ സാധി­ക്കും: ഡോ ജയശ്രീ നായര്‍
എന്‍ഡോസള്‍ഫാന്‍, കാസര്‍ഗോഡ്­ ജില്ലക്കാര്‍ക്ക് പ്രത്യേക ആമുഖമില്ലതെ മനസ്സിലാകുന്ന, ഒരു ദുരവസ്ഥയാണ്. ഔചിത്യബോധമില്ലാതെ എപ്പോള്‍ വേണമെങ്കിലും ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന അതിഥിയാണ് മരണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത ഏതു നിമിഷവും ഏതു കുട്ടിയിലും ഏതു രൂപത്തിലും വന്നുപെട്ടാല്‍ ആജീവനാന്തം അതൊരു തീരാവേദനയായി അവരുടെ കണ്മുന്‍പില്‍ ഉണ്ടാവും. കശുവണ്ടി തോപ്പുകളില്‍ ഏകദേശം 20 വര്‍ഷത്തോളം അടിച്ചിരുന്ന മാരകമായ വിഷമാണ് എന്‍ഡോസള്‍ഫാന്‍. ഈ വിഷം അവരുടെ കുടിവെള്ളത്തിലും ഭൂമിയിലും ഒക്കെ അലിഞ്ഞു ചേര്‍ന്ന് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ വളര്‍ച്ചയിലും, പ്രജനനശേഷിയിലും മറ്റും ഉണ്ടാകാന്‍ തുടങ്ങി. ആഗോളതലത്തില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ 2011 ല്‍ തീരുമാനമായതാണ്. എന്നാല്‍ ഇന്നും വികസ്വര രാജ്യങ്ങളില്‍ ഇതിന്റെ ഉപയോഗം തുടരുന്നുണ്ട്.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വികസനം തീരെ കടന്നു ചെന്നിട്ടില്ലാത്ത ജില്ലയാണ് സപ്തഭാഷാസംഗമഭൂമിയായി അറിയപ്പെടുന്ന കാസര്‍ഗോഡ്­. അതുകൊണ്ടുതന്നെ ഇവിടുത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെന്നുപറ്റാന്‍ തുലോം ബുദ്ധിമുട്ടാണ്. ഭാഷാന്യൂനപക്ഷങ്ങള്‍ ധാരാളമുള്ള ഇവര്‍ക്ക് കഴിഞ്ഞ ആറു പതിറ്റാണ്ടിനു മേലെയായി മാറി വന്ന ഇടതു വലതു ഭരണക്കാര്‍ നല്‍കിയിട്ടുള്ളത് വെറും അവഗണന മാത്രം.

കാസര്‍ഗോഡ്­ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലായിട്ടാണ് എന്‍ഡോസള്‍ഫാന്‍ ഭീകരത കാണാന്‍ കഴിയുന്നത്­. ധാരാളം പൊതുജന സമരങ്ങളുടെയും മറ്റും ഫലമായി ചെറിയ ആനുകൂല്യങ്ങളും കുട്ടികള്‍ക്കായി സ്കൂളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എന്‍ഡോ സള്‍ഫാന്‍ ഇരയാണെന്നു തെളിയിക്കാനും മറ്റും ഈ പാവങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നു. ഒരു മാസം മുന്‍പ് കാന്‍സര്‍ രോഗിയായ 60 വയസു കഴിഞ്ഞ ഒരാള്‍ താന്‍ എന്‍ഡോസല്‍ഫാന്റെ ഇരയാണെന്ന് തെളിയിക്കാനാവാതെ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാതെ ഇത്തിരി വിഷത്തില്‍ ജീവനൊടുക്കിയിരുന്നു. അങ്ങനെ എത്രയെത്ര അവഗണനയുടെ, ചിറ്റമ്മ നയത്തിന്റെ കദനകഥകള്‍ ഈ തുളുനാടിന്റെ തേങ്ങലായി അലയടിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ ഹൃദയസ്പര്‍ശിയായ എത്രയോ അനുഭവങ്ങള്‍. ഒരു വീട്ടില്‍ എത്താന്‍ ദുര്‍ഘടമേറിയ വഴിയില്‍ (ഈ തെരഞ്ഞെടുപ്പു സമയത്ത് കേരളത്തിലെ മറ്റൊരു ജില്ലയിലും കാണാത്ത പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് ഇപ്പോഴും ദേവലോകം, സ്വര്‍ഗ്ഗലോകം എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ സ്ഥലങ്ങളില്‍) കൂടി വണ്ടിയോടിച്ചു വനം പോലെയുള്ള വഴിയില്‍ കൂടി കൊത്തുകല്ലും പടികളും വിള്ളലും മറ്റുമുള്ള ഒറ്റയടി പാതയില്‍ കൂടി 15 മിനിട്ടോളം നടന്നാണ് ഇരിക്കാനൊ നടക്കാനോ വയ്യാത്ത 12 വയസ്സുള്ള ഒരു കുട്ടിയുടെ വീട്ടില്‍ എത്തുന്നത്­. ഈ കുട്ടി എങ്ങനെ സ്കൂളില്‍ പോകും? അസുഖം വന്നാല്‍ എങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോകും? കുടിവെള്ളം എത്തിയിട്ടില്ല വീട്ടില്‍. അങ്ങനെ എന്തല്ലാം ദുരിതങ്ങള്‍. മനസ്സില്‍ മായാതെ നില്‍ക്കുന്ന മറ്റൊരനുഭവം ഉണ്ട്. ആ വീട് വലിയ കലാകാരന്റെ പഴയ കുടും­ബം.

വാര്‍ദ്ധ്യക്യത്തിലേക്ക് എത്തിനില്‍ക്കുന്ന അച്ഛനും അമ്മയും 24 വയസുള്ള മകന്‍, കണ്ടു നില്‍ക്കാന്‍ കഴിയില്ല കട്ടിലില്‍ ചുരുണ്ട് കിടന്നിരുന്ന ആ രൂപം. ഈ അമ്മയും അച്ഛനും അതെന്നും കാണാന്‍ വിധിക്കപ്പെട്ടവരും. ധാരാളം ശില്പങ്ങളും ചിത്രങ്ങളും ആ വീട്ടില്‍ കാണാന്‍ സാധിച്ചു, ചന്ദനത്തില്‍ കൊത്തിയ നെഹ്രുവിന്റെ ഒരു ശില്പവും ഉണ്ടായിരുന്നു. ഈ വീടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നല്ലേ? നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 ല്‍ അവിടെ ചെന്ന് നിന്ന് സംസാരിച്ച അതെ തിണ്ണയിലാണ് ഞങ്ങളും നിന്നത്. അന്നദ്ദേഹം അവരോടു പറഞ്ഞു എന്‍ഡോ സള്‍ഫാന്റെ ഇരകളെ സര്‍ക്കാര്‍ ദാത്തെടുക്കണം എന്ന്. അവിടെ കുടിവെള്ളം എത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന്, അവിടേക്ക് വരാന്‍ നല്ല വഴിയുണ്ടാക്കുമെന്ന്, അമ്മക്ക് പെന്‍ഷന്‍ ശരിയാക്കുമെന്ന്, അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങള്‍ ആ പാവങ്ങള്‍ക്ക് നല്‍കി. ഇതിന്റെ കൂടെ അന്നത്തെ പത്രവും ഗവന്മെന്റ് ഓര്‍ഡര്‍ ഒക്കെ ആ അച്ഛന്‍ എടുത്തു കാണിച്ചു തന്നു. പൈപ്പ് വന്നു, വെള്ളം ഇനിയും എത്തിയില്ല, വഴി പകുതി വെട്ടി, മുകളില്‍ ഇരുന്നു നിരങ്ങിയാല്‍ താഴെ വന്നെ നില്‍ക്കൂ, അത് ഞങ്ങള്‍ക്ക് അനുഭവത്തില്‍ മനസ്സിലായി, പെന്‍ഷന്‍ ശരിയായില്ല, ദത്തും എടുത്തില്ല. പ്രായമേറും തോറും അവര്‍ക്കും അരക്ഷിതത്വം. അച്യുതാനന്ദനും നേരിടു ചെല്ലാതെ വാഗ്ദാനങ്ങള്‍ കൊടുത്തിട്ടുണ്ട്­, ഇനിയും ഇവര്‍ ഇത് സഹിക്കണോ? അവര്‍ തന്നെ തീരുമാനിക്കട്ടെ. കാസര്‍ഗോഡ്­ ജില്ലക്കാര്‍ നേരിടുന്ന ഒരായിരം പ്രശ്‌നങ്ങളില്‍ വളരെ പ്രധാനമാണ് ഈ വിപത്ത്. മുഖ്യമന്ത്രിയും മന്ത്രി പുംഗവന്മാരും അവനവന്റെ സ്ഥലത്ത് വിദേശ രീതിയില്‍ റോഡുകളും മറ്റും നിര്‍മ്മിച്ച്­ നാട്ടുകാരെ വിലക്കെടുക്കുമ്പോള്‍ ഇവരും കേരളീയരാണ്, ഇവരുടെയും നികുതിപണം ഖജനാവില്‍ എത്തുന്നുണ്ട്, ഇവര്‍ക്കും പേരിനു എം എല്‍ എ യും എം പി യും ഉണ്ട് ഇതൊക്കെ ഓര്‍ക്കേണ്ടതുണ്ട്. എത്രനാള്‍ ഒരു ജനതയെ വിഡ്ഢികളാക്കാന്‍ സാധിക്കും.
എന്‍ഡോസള്‍ഫാന്‍: എത്രനാള്‍ ഒരു ജനതയെ വിഡ്ഢികളാക്കാന്‍ സാധി­ക്കും: ഡോ ജയശ്രീ നായര്‍
Join WhatsApp News
mallu 2016-05-02 19:14:19
മലയാളികളുടെ വീട്ടിലാണോ പോയത് അതോ ജാതി തിരിച്ചോ? അല്ല, എന്തിനാ അമേരിക്കയിലേക്കു വരുന്നത്? അവിടെ കൂടരുതോ? ശശികല ടീച്ചറെപ്പോലെ സത്യം പറയുന്നവര്‍ അവിടെയാണല്ലോ ഉള്ളത്. 
Congressman 2016-05-02 19:16:18
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യ ചെയ്യുന്നു. അവിടഠെ ബി.ജെ.പി. സര്‍ക്കാര്‍ എന്തു ചെയ്തൂ? 
bijuny 2016-05-02 19:47:08
പ്രിയ മല്ലു ,
ക്രിസ്ത്യാനികൾക്ക് ഒരു പതിനായിരം പള്ളിയും പിന്നെ അച്ചന്മാരും പിന്നെ കന്യാസ്ത്രീകളും ഒക്കെ ഉണ്ട്. അവരൊക്കെ 24 മണിക്കൂറും മതത്തിന്റെ പേരിലും ലേബലിലും തന്നെയാണ് സാമൂഹ്യ പ്രവര്ത്തനം നടത്തുന്നത്.  ഹിന്ദുക്കൾക്ക് അങ്ങിനെയില്ല. ചിലര് സ്വയം അങ്ങ് തീരുമാനിക്കുകയാണ് , സാമൂഹ്യ  സേവനം നടത്തണമെന്ന്. Dr ജയശ്രീയെ അങ്ങിനെ ഒരു ഹിന്ദു കുടുംബിനി/കന്യാസ്ത്രീ ആയി കൂട്ടിയാൽ മതി. പിന്നെ മല്ലുവിനെ പോലെ കലിപ്പുല്ലവർക് rss എന്നോ bjp എന്നോ വിളിച്ചു ആക്ഷേപിക്കുകയും ആവാം.
mallu 2016-05-02 21:03:24
അച്ചന്മാരും കന്യാസ്ത്രികളും ആരെയും ഉപദ്രവിക്കുന്നതായോ അക്രമം പറയുന്നതായോ അറിവില്ല. മറ്റു മത വിഭാഗങ്ങളെ അടിച്ചമര്‍ത്തണമെന്നും രണ്ടാം കിട പൗരന്മാരാക്കണമെന്നും ഉപദേശിക്കുന്നുമില്ല. ഹിന്ദു മതത്തിലെ രാഷ്ട്രീയ തിമിരം ബാധിക്കാത്ത നല്ല സനാസിമാരും അങ്ങനെ തന്നെ. ശ്രീലങ്കയിലും മ്യാംന്മറിലും ബുദ്ധസന്യാസിമാര്‍ കാട്ടിക്കൂട്ടൂന്ന അതിക്രമങ്ങള്‍ കൂടി വായിക്കുക. അത്തരം സ്ഥിതിയൊക്കെ കേരളത്തില്‍ കൊണ്ടു വരണമെന്നു കരുതുന്നവരെ പിന്തൂണക്കണോ? അവര്‍ക്കാണു ഉത്തരേന്ത്യ. 
പൈങ്കിളി 2016-05-02 21:07:14
ഇ ങ്ങൾ അമേരിക്കൻ മലയാളികൾ ഞങ്ങളെ വെറുതെ വിട്.  ഞങ്ങള് കാട്ടിലെ ഈറ്റ വലിച്ചു ജീവിച്ചോളാം.
Fire Back 2016-05-02 21:11:12
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യ ചെയ്യുന്നു. അവിടഠെ ബി.ജെ.പി. സര്‍ക്കാര്‍ എന്തു ചെയ്തൂ? 

ഉത്തരം :  അവര് കുഴുച്ചു മൂടി 

മിടു മിടുക്കൻ നൂറിൽ നൂറു .

A Muslim who loves India 2016-05-03 06:39:59
For more than a decade, Indians have asked whether Narendra Modi, India’s new prime minister, could have slowed or stopped the bloody 2002 riots in Gujarat. Muslims make up about 14 percent of the Hindu-majority nation founded on a secular constitution. Religion has been used by many parties for political gain.  What do you think about this Dr. Jayasree Nair?
bijuny 2016-05-03 08:02:51
Not sure why  when some one( Dr Jayasri ) is trying to highlight the plight of some unfortunate forgotten brothers and sisters back in our own Gods own country Kerala, the discussion is taken to Maynmar, Gujarath and North India? Come on guys, when you eat Export quality cashew nuts next time, think of these poor living victims in some remote corner of North Kerala, Endosalphan was used in that region to make our cashew look fresh and pesticide free. Will any one of you make a visit to that place to console them?
If Kasaragod is an unknown territoy for you, take Perumbavoor. What a sorry state of our state, Unimaginable things happened to the poor girl who was murdered. RIP. Not in Modi's Delhi, our own Kerala.
വള്ളി 2016-05-03 10:31:14
ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം ഉണ്ടാക്കാൻ ഡോക്ടർ . ചേച്ചി അമേരിക്കയിൽ നിന്ന് ഇവിടെ ഞങ്ങളുടെ കൂടെ താമസിക്കണം എന്നാണു ഞങ്ങളുടെ ആഗ്രഹം . ഞങ്ങളെ രക്ഷിക്കാം എന്നു പറഞ്ഞു ഞങ്ങളുടെ കൂടിയ ബീ ജെ പ്പിക്കാര് മുഴുവൻ മോഡി പ്രധാനമന്ത്രിയായപ്പോൾ ദിള്ളീക്ക് പോയി . പിന്നെയും ഞങ്ങളുടെ കാര്യം തഥൈവ. ഡോക്ടർ . ചേച്ചീം ബിജുണി ചേട്ടനും ഞങ്ങളുടെ കൂടെ വന്നു താമസിച്ചു പ്രവർത്തിക്കണം എന്നാണു ഞങളുടെ ആഗ്രഹം . ആരേം ഇപ്പോൾ വിശ്വസിക്കാൻ പറ്റില്ലെന്ന് . സുരേഷ് ഗോപി ചേട്ടനെ കണ്ടില്ലേ ? ഇപ്പോൾ ദില്ലീൽ എത്തി.  നിങ്ങൾ അങ്ങനെ ചെയ്യില്ലിന്നു വിചാരിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക