Image

ഈ മത്സരം ജയിക്കാനായി

Published on 02 May, 2016
ഈ മത്സരം ജയിക്കാനായി
ബോളിവുഡിന്റെ പുതിയ ആംഗ്രി യങ്ങ് മാന്‍ എന്ന വിശേഷണം നന്നായി ആസ്വദിക്കുകയാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. സാക്ഷാല്‍ ബിഗ് ബിയുമായി താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക. "സ്റ്റുഡന്റ് ഓഫ് ദ ഇയറി'ലൂടെ തുടക്കം കുറിച്ച സിദ്ധാര്‍ത്ഥ് ആദ്യകാലത്ത് വളരെ ടെന്‍ഷനിലായിരുന്നു.ഒപ്പം അഭിനയിച്ച അരുണും ആലിയയും സിനിമാ പാരമ്പര്യമുള്ള കുടുംബങ്ങളില് നിന്നു വന്നവരാണ്. അവരോടൊപ്പം അഭിമുഖങ്ങളിലും ടി വി ഷോകളിലും വരുമ്പോഴെല്ലാം സിദ്ധാര്‍ത്ഥ് കുറച്ചു റിസര്‍വ്ഡ് ആയിരുന്നു. ഏക് വില്ലനിലും ബ്രദേഴ്‌സിലും കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം ഒരല്‍പ്പം സീരിയസ് ഇമേജായിരുന്നു സിദ്ധാര്‍ത്ഥിന്. കഠിനമായി ശ്രമിച്ചാലേ ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ കഴിയൂ എന്നതുകൊണ്ട് ആദ്യകാലത്ത് വളരെയധികം സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍ വിധേയനായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. താരങ്ങള്‍ ഏറെ മിന്നിത്തിളങ്ങുന്ന ബോളിവുഡിന്റെ ആകാശത്ത് തന്റേതായ സ്ഥാനംകണ്ടെത്താന്‍ ശ്രമിക്കുകയാണ് താനെന്നാണ് ഈ യുവതാരം പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക