Image

കേട്ടില്ലേ, നിവിന് പ്രതിഫലം 6 കോടി

Published on 02 May, 2016
കേട്ടില്ലേ, നിവിന് പ്രതിഫലം 6 കോടി
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ഉമേഷ് എന്ന കഥാപാത്രത്തെ ഓര്‍മ്മയില്ലേ. സംവിധായകനാകാന്‍ കൊതിച്ച് മദ്രാസ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ഗൗതം മേനോനെ കാണാന്‍ വേണ്ടി വീടിനു മുന്നിലെത്തുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് ഓടിച്ചു വിടുന്ന ഉമേഷിനെ.

സിനിമയിലാമെങ്കിലും കരഞ്ഞു കൊണ്ടെന്ന പോലെയാണ് നിവിന്‍ പോളി ആ സീനില്‍ അഭിനയിച്ചത്. ആര്‍ക്കും പാവം തോന്നിപ്പോകും. അതു ദൈവം കണ്ടിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അതേ ഗൗതം മേനോന്റെ സിനിമയില്‍ അഭിയിക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നിവിന്‍ പോളി. അതും നായകനായി.
ഇത് സന്തോഷ വര്‍ത്തമാനമണെങ്കില്‍ അടുത്തത് അതിലും ഉഗ്രന്‍ വാര്‍ത്തയാണ്. പ്രേക്ഷകര്‍ക്കും നിവിന്റെ ആരാധകരും ഒരു പോലെ ഞെട്ടലണ്ടാക്കുന്ന ഒരു വാര്‍ത്ത. നിവിന്‍ പോളിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രതിഫലം 6 കോടി രൂപയാണത്രേ പ്രതിഫലം. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഈതമിഴ് ചിത്രത്തില്‍ നായകനാകാനാണ് നിവിന് 6 കോടി രൂപ പ്രതിഫലം. ഇതു സത്യമാണെങ്കില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാള നടനാകും നിവിന്‍ പോളി.

മലയാള സിനിമയില്‍ ന്യൂജെന്‍ സിനിമകളുടെ തരംഗത്തിനൊപ്പം പ്രേക്ഷക ഹൃദയത്തില്‍ ക#ൂടു കൂട്ടി നടനാണ് നിവിന്‍ പോളിഎല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് നിവിന്റേത്. തട്ടത്തിന്‍ മറയത്ത് മുതല്‍, നേരം, പ്രേമം, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, ബാംഗളൂര്‍ ഡേയ്‌സ് എന്നീ വിജയ ചിത്രങ്ങള്‍ക്കു ശേഷം ഇപ്പോള്‍ റിലീസായ ജേക്കബിന്റെ സ്വര്‍ഗരാജ്യവും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്.

വാണിജ്യ സിനിമകള്‍ക്ക് നിവിന്‍ പോളിയുടെ താരമൂല്യത്തെ അവഗണിക്കാന്‍കഴിയാത്ത നിലയിലേക്ക് ഈന്ന് ഈ നടന്‍ വളര്‍ന്നിരിക്കുന്നു. അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവ. നിര്‍മാതാവിനും കീശ നിറയുന്നു. അങ്ങനെ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ ഏറെ സ്വന്തമാക്കിയ നടന്‍ എന്ന നിലയ്ക്കും നിവിന്‍ പോളിയെ ഏറെ നാളായി തമിഴ് സിനിമയിലേക്ക് അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ തമിവില്‍ നിന്നും ഒരുഗ്രന്‍ ഓഫര്‍ നിവിന്‍ പോളിക്കു വരുന്നത്. അതം സാക്ഷാല്‍ ഗൗതം മേനോന്റെ ചിത്രത്തില്‍ നായകനാകാന്‍. അതും വന്‍തുക പ്രതിഫലം കിട്ടുന്ന ഒരു ചിത്രത്തിലെ നായക വേഷം.

അല്‍ഫോന്‍സ് പുത്രന്‍ മലയാളത്തിലും തമിഴിലും ഒരുക്കിയ നേരം എന്ന സൂപ്പര്‍ഹിറ്റ് മുവീയിലൂടെയാണ് നിവിന്‍ പോളി തമിഴ് സിനിമാ ലോകത്തിന് പരിചിതനാവുന്നത്. അതിനു ശേഷം പല തമിഴ് ചിത്രങ്ങളിലും നിവിന്‍ പോളി അഭിനയിക്കുന്നതായുള്ള വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ മലയാളത്തില്‍ തിരക്കായതോടെ തല്‍ക്കാലം തമിഴിലേക്കില്ല എന്നു നിവിന്‍ നിശ്ചയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രേമം തിയേറ്ററുകളില്‍ എത്തിയപ്പോഴാണ് നിവിന്റെ അഭിനയമികവ് തമിഴകം ശരിക്കും അറിഞ്ഞത്. അന്ന് തമിഴ് നാട്ടില്‍ പ്രേമം ഓടിയത് 250 ദിവസമാണ്. എല്ലാ തിയേററര്‍ റിക്കാര്‍ഡുകളും ഭേദിച്ച ചിത്രമായി പ്രേമം തമിഴകത്ത് ചരിത്രം കുറിച്ചു.

പ്രേമത്തിന്റെ വന്‍ വിജയം തമിഴകത്ത് നിവിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഇതേ തുടര്‍ന്ന് ഗൗതം മേനോന്‍ മലയാളത്തിലും തമിഴിലും ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുമെന്ന് വാര്‍ത്തകള്‍ പരന്നു. പല മാധ്യമങ്ങളും അതേറ്റു പിടിച്ചു. എന്നാല്‍ അക്കാര്യമൊന്നും വേണ്ട വിധം മുന്നോട്ടു പോയില്ല. എന്നാല്‍ ഇപ്രാവശ്യം കാര്യങ്ങള്‍ ശുഭകരമായിരിക്കുന്നു. തമിഴകം കീഴടക്കാന്‍ ഇനി മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളി.

വരലക്ഷ്മി ശരത്കുമാറാണ് നായിക. കഴിഞ്ഞ വര്‍ഷം ബാല സംവിധാനം ചെയ്ത താത്തപ്പട്ടൈയിലൂടെ മുഖ്യധാരാ സിനിമയില്‍ സജീവമായ നായികയാണ് വരലക്ഷ്മി. ഇതിനകം മലയാളത്തിലും വരലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന കസബയില്‍ നായിക വരലക്ഷ്മിയാണ്.

കേട്ടില്ലേ, നിവിന് പ്രതിഫലം 6 കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക